
ന്യൂഡല്‍ഹി: 2022 വനിതാ ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഹര്‍മന്‍പ്രീത് കൗറാണ് നായിക. സ്മൃതി മന്ദാന സഹനായികയാകും. പരിക്കില്‍ നിന്ന് മോചിതയായ ജെമീമ റോഡ്രിഗസ് ടീമില്‍ തിരിച്ചെത്തി.
ഒക്ടോബര്‍ ഒന്നിനാണ് ഏഷ്യാ കപ്പ് ആരംഭിക്കുന്നത്. ബംഗ്ലാദേശാണ് ടൂര്‍ണമെന്റിന് വേദിയാകുന്നത്. ആദ്യ ദിനം ഇന്ത്യയ്ക്ക് മത്സരമുണ്ട്. ശ്രീലങ്കയാണ് എതിരാളികള്‍. പിന്നീട് മലേഷ്യ, യു.എ.ഇ, പാകിസ്താന് എന്നീ ടീമുകളുമായും മത്സരമുണ്ട്.
സ്മൃതി, ഷഫാലി വര്‍മ, ഹര്‍മന്‍പ്രീത്, ജെമീമ, മേഘ്ന, ഡൈലാന്‍ ഹേമലത, കെ.പി നവ്ഗിരെ തുടങ്ങിയവരടങ്ങിയതാണ് ബാറ്റിങ് നിര. ഓള്‍റൗണ്ടര്‍ ദീപ്തി ശര്‍മയുടെ സേവനവും ബാറ്റിങ്ങില്‍ ഗുണകരമാകും. തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന സ്മൃതി മന്ദാനയാണ് ഇന്ത്യയുടെ കുന്തമുന.
രേണുക സിങ്, മേഘ്ന സിങ്, പൂജ വസ്ത്രാകര്‍, രാധാ യാദവ്, സ്നേഹ് റാണ, രാജേശ്വരി ഗെയ്ക്വാദ് എന്നിവരടങ്ങുന്ന ബൗളിങ് നിരയും ശക്തമാണ്. ട്വന്റി 20 ഫോര്‍മാറ്റിലാണ് ഏഷ്യാ കപ്പ് നടക്കുന്നത്.
ടീം ഇന്ത്യ: ഹര്‍മന്‍പ്രീത് കൗര്‍, സ്മൃതി മന്ദാന, ദീപ്തി ശര്‍മ, ജെമീമ റോഡ്രിഗസ്, സബ്ബിനേനി മേഘ്ന, റിച്ച ഘോഷ്, സ്നേഹ് റാണ, ഡൈലാന്‍ ഹേമലത, മേഘ്ന സിങ്, രേണുക ഠാക്കൂര്‍, പൂജ വസ്ത്രാകര്‍, രാജേശ്വരി ഗെയ്ക്വാദ്, രാധാ യാദവ്, കെ.പി.നവ്ഗിരെ
താനിയ സപ്ന ഭാട്ടിയ, സിമ്രാന് ദില്‍ ബഹാദുര്‍ എന്നിവര്‍ റിസര്‍വ് താരങ്ങളാണ്.
Content Highlights: asia cup 2022, womens asia cup 2022, indian womens cricket team, smriti mandhana, harmanpreet kaur
Published: 21 Sept 2022, 12:08 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented