ദുബായ്: ടി20 റാങ്കിങ്ങില്‍ ആധിപത്യം തുടര്‍ന്ന് ഇന്ത്യന്‍ താരങ്ങള്‍. ബാറ്റര്‍മാര്‍, ബൗളര്‍മാര്‍, ഓള്‍റൗണ്ടര്‍മാര്‍ എന്നിങ്ങനെ ടി20 ഫോര്‍മാറ്റിലെ എല്ലാ റാങ്കിങ്ങിലും ഇന്ത്യന്‍ താരങ്ങളാണ് ഒന്നാമത്. മാത്രമല്ല ടീമുകളിലും ഇന്ത്യ തന്നെയാണ് തലപ്പത്ത്. സമീപകാലത്ത് മികച്ച പ്രകടനമാണ് ഇന്ത്യ ടി20 ഫോര്‍മാറ്റില്‍ കാഴ്ചവെക്കുന്നത്.

To advertise here,

 

ടി20 യിലെ ഒന്നാം നമ്പര്‍ ബാറ്റര്‍ ഇന്ത്യയുടെ ഓപ്പണര്‍ അഭിഷേക് ശര്‍മയാണ്. 907 റേറ്റിങ് പോയന്റോടെയാണ് അഭിഷേക് ശര്‍മ ഒന്നാമത് നില്‍ക്കുന്നത്. ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ബാറ്റര്‍ ഫില്‍ സാള്‍ട്ട് രണ്ടാമതും ഇന്ത്യന്‍ താരം തിലക് വര്‍മ മൂന്നാമതുമാണ്. മറ്റൊരു ഇംഗ്ലീഷ് ബാറ്റര്‍ ജോസ് ബട്ട്‌ലര്‍ റാങ്കിങ്ങില്‍ നാലാമതാണ്.

 

ബൗളര്‍മാരില്‍ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയാണ് തലപ്പത്ത്. 747 റേറ്റിങ് പോയന്റാണ് ഇന്ത്യന്‍ സ്പിന്നര്‍ക്കുള്ളത്. സമീപകാലത്ത് മികച്ച ഫോമിലാണ് വരുണ്‍. കിവീസ് താരം ജേക്കബ് ഡഫിയാണ് റാങ്കിങ്ങില്‍ രണ്ടാമത്. അതേസമയം പാക് സ്പിന്നര്‍ അബ്രാര്‍ അഹമ്മദ് 12 സ്ഥാനം മെച്ചപ്പെടുത്തി നാലാമതെത്തി. ഏഷ്യാകപ്പിലെ പ്രകടനമാണ് താരത്തിന് തുണയായത്.

 

ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ഒന്നാമത്. അഫ്ഗാന്റെ മുഹമ്മദ് നബി പട്ടികയില്‍ രണ്ടാമതും സിംബാബ്വേ താരം സിക്കന്ദര്‍ റാസ മൂന്നാമതുമാണ്.