ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് ഒരു ജയം മാത്രമകലെ നില്‍ക്കുന്നത് കോടികളുടെ സൗഭാഗ്യം. വനിതാ ഏകദിന ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്താലാണ് വന്‍ പാരിതോഷികം ലഭിക്കുക. ഇത് വനിതാ ക്രിക്കറ്റ് ടീമിന്റെ ചരിത്രത്തെതന്ന വഴിമാറ്റും. മുന്‍ ബിസിസിഐ സെക്രട്ടറിയും ഇപ്പോഴത്തെ ഐസിസി ചെയര്‍മാനുമായ ജയ്ഷാ മുന്നോട്ടുവെച്ച തുല്യവേതനം എന്ന നയം പിന്തുടര്‍ന്നാണ് ടീമിന് വന്‍തുക പാരിതോഷികം നല്‍കാന്‍ തയ്യാറെടുക്കുന്നത്.
കഴിഞ്ഞവര്‍ഷം യുഎസില്‍ നടന്ന ടി20 ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ചാമ്പ്യന്‍മാരായ രോഹിത് ശര്‍മയ്ക്കും സംഘത്തിനും നല്‍കിയ അതേ തുകതന്നെ, ജയിച്ചാല്‍ വനിതകള്‍ക്കും നല്‍കാനാണ് തീരുമാനമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അന്ന് കളിക്കാര്‍ക്കും പരിശീലകര്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫുകളടങ്ങുന്ന മുഴുവന്‍ ടീമംഗങ്ങള്‍ക്കുമായി 125 കോടി രൂപയാണ് കൈമാറിയിരുന്നത്.
പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും തുല്യവേതനം നല്‍കണമെന്നതാണ് ബിസിസിഐയുടെ കാഴ്ചപ്പാടെന്ന് പേര് വെളിപ്പെടുത്താത്ത ഒരു ഉദ്യോഗസ്ഥന്‍ പിടിഐയോട് പറഞ്ഞു. കപ്പ് നേടുന്നതിന് മുന്‍പ് അത്തരമൊരു പ്രഖ്യാപനം നടത്തുന്നത് ഉചിതമല്ലെന്നാണ് ഇദ്ദേഹം പറയുന്നത്. 2017 ലോകകപ്പ് ഫൈനലില്‍ ലോഡ്‌സില്‍ ഇംഗ്ലണ്ടിനോട് ഇന്ത്യന്‍ ടീം പരാജയപ്പെട്ടപ്പോള്‍ ഓരോ കളിക്കാര്‍ക്കും 50 ലക്ഷം രൂപ വീതമാണ് പാരിതോഷികം നല്‍കിയിരുന്നത്. ഇത്തവണ കിരീടം നേടിയാല്‍ ഇത് പത്ത് മടങ്ങെങ്കിലും വര്‍ധിക്കാനുള്ള സാധ്യതയുണ്ട്.
Content Highlights: Indian Women's Cricket Team Eyeing World Cup Glory: Potential Historic Reward Awaits
Published: 01 Nov 2025, 10:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented