
ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷിന് ന്യൂസീലന്‍ഡിനെതിരേ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയില്‍ കളിക്കാനാകില്ല. 12-ാം ക്ലാസ് ബോര്‍ഡ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനാലാണിത്. ഇതോടെ റിച്ചയ്ക്ക് അവധി അനുവദിക്കുകയായിരുന്നു. 2020-ല്‍ 16-ാം വയസില്‍ ടീമിലെത്തിയ റിച്ച ഇന്ത്യന്‍ വനിതാ ടീമിലെ സ്ഥിരം സാന്നിധ്യമാണ്.
കഴിഞ്ഞ ദിവസം ടീം പ്രഖ്യാപന വേളയിലാണ് ബിസിസിഐ റിച്ച ഘോഷിനെ ടീമില്‍ ഉള്‍പ്പെടുത്താത്തതിന്റെ കാരണം വ്യക്തമാക്കിയത്. ഒക്ടോബര്‍ 24, 27, 29 തീയതികളില്‍ അഹമ്മദാബാദിലാണ് മൂന്ന് മത്സരങ്ങളടങ്ങുന്ന പരമ്പര. അതേസമയം ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഹര്‍മന്‍പ്രീത് കൗര്‍ നിലനിര്‍ത്തി. ഇപ്പോള്‍ നടക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായതിനു പിന്നാലെ ഹര്‍മനെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
പരിക്കു കാരണം മലയാളി താരം ആശ ശോഭനയേയും ടീമിലേക്ക് പരിഗണിച്ചിട്ടില്ല. ടി20 ലോകകപ്പിനിടെ പരിക്കിനെ തുടര്‍ന്ന് രണ്ട് മത്സരങ്ങള്‍ നഷ്ടമായ ഓള്‍റൗണ്ടര്‍ പൂജ വസ്ത്രാകറിന് വിശ്രമം അനുവദിച്ചിട്ടുണ്ട്.
ഇന്ത്യന്‍ ഏകദിന ടീം: ഹര്‍മന്‍പ്രീത് കൗര്‍, സ്മൃതി മന്ദാന, ഷഫാലി വര്‍മ, ഡി. ഹേമലത, ദീപ്തി ശര്‍മ, ജെമിമ റോഡ്രിഗസ്, യാസ്തിക ഭാട്ടിയ, ഉമാ ചേത്രി, സയാലി സത്ഗാരെ, അരുന്ധതി റെഡ്ഡി, രേണുക സിങ് താക്കൂര്‍, തേജല്‍ ഹസബ്നിസ്, സൈമ താക്കൂര്‍, പ്രിയ മിശ്ര, രാധാ യാദവ്, ശ്രേയങ്ക പാട്ടീല്‍.
Content Highlights: Indian women`s wicketkeeper Richa Ghosh will miss the ODI series against New Zealand
Published: 18 Oct 2024, 08:37 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented