കാന്‍ബറ: ഓസ്‌ട്രേലിയയ്‌ക്കെതിരായ ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് ആദ്യം ബാറ്റിങ്. ടോസ് നേടിയ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

To advertise here,

മലയാളി താരം സഞ്ജു സാംസണും ആദ്യ ഇലവനില്‍ ഇടംപിടിച്ചിട്ടുണ്ട്. ഇതിനിടെ ഇന്ത്യയ്ക്ക് തിരിച്ചടിയായി നിതീഷ് കുമാര്‍ റെഡ്ഡി ആദ്യ മൂന്ന് മത്സരങ്ങളിലുണ്ടാകില്ലെന്ന് ഉറപ്പായി.

അഡ്​ലെയ്​ഡിൽ നടന്ന രണ്ടാം ഏകദിനത്തിനിടെ ഇടത് കാല്‍ത്തുടയ്ക്ക് പരിക്കേറ്റ് ഭേദമായി വരുന്നതിനിടെ, ഓള്‍റൗണ്ടര്‍ക്ക് കഴുത്തില്‍ പേശിവലിവ് അനുഭവപ്പെട്ടു. ഇതോടെ ആദ്യ മൂന്ന് മത്സരങ്ങളില്‍ താരം ഉണ്ടാകില്ലെന്ന് ബിസിസിഐ വ്യക്തമാക്കി.

ഓസ്ട്രേലിയ: ട്രാവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), ടിം ഡേവിഡ്, മിച്ചല്‍ ഓവന്‍, മാര്‍ക്കസ് സ്റ്റോയിനിസ്, ജോഷ് ഫിലിപ്പെ, സേവ്യര്‍ ബാര്‍ട്ട്ലെറ്റ്, നഥാന്‍ എല്ലിസ്, മാത്യു കുനെമാന്‍, ജോഷ് ഹേസല്‍വുഡ്

ഇന്ത്യ തക: അഭിഷേക് ശര്‍മ, ശുഭ്മാന്‍ ഗില്‍, തിലക് വര്‍മ്മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹര്‍ഷിത് റാണ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ