ഐസിസി ഏകദിന റാങ്കിങ്ങില്‍ വീണ്ടും ഒന്നാം സ്ഥാനത്തെത്തി ഇന്ത്യന്‍ താരം മുഹമ്മദ് സിറാജ്. ഏഷ്യാ കപ്പ് ഫൈനലില്‍ ശ്രീലങ്കയെ തകര്‍ത്ത പ്രകടനത്തോടെ ഒമ്പതാം റാങ്കിലായിരുന്ന താരം ഒറ്റയടിക്ക് ഒന്നാം സ്ഥാനത്തേക്ക് കുതിക്കുകയായിരുന്നു.
ഫൈനലില്‍ 21 റണ്‍സിന് ആറ് വിക്കറ്റ് വീഴ്ത്തിയ പ്രകടനത്തോടെ ഒറ്റയടിക്ക് 57 പോയന്റാണ് സിറാജ് സ്വന്തമാക്കിയത്. ഏഷ്യാ കപ്പ് ഫൈനലിനു മുമ്പ് 637 പോയന്റായിരുന്നു സിറാജിനുണ്ടായിരുന്നത്. എന്നാലിപ്പോള്‍ 694 പോയന്റോടെയാണ് സിറാജ് ഒന്നാം സ്ഥാനത്തെത്തിയത്. ഓസീസ് താരം ജോഷ് ഹെയ്‌സല്‍വുഡിനെ 16 പോയന്റ് പിന്നിലാക്കിയാണ് സിറാജിന്റെ കുതിപ്പ്. ഇത് രണ്ടാം തവണയാണ് സിറാജ് റാങ്കിങ്ങില്‍ ഒന്നാമതെത്തുന്നത്. ഈ വര്‍ഷം ജനുവരിയിലായിരുന്നു താരം ആദ്യം ഒന്നാം റാങ്കിലെത്തിയത്.
Content Highlights: ICC ODI Rankigs Mohammed Siraj jumps to no 1 after Asia Cup 2023 final heroics
Published: 20 Sept 2023, 02:48 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented