ദുബായ്: ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിലെ മികച്ച പ്രകടനത്തിനു പിന്നാലെ ഏകദിന റാങ്കിങ്ങില്‍ ഏഴാം സ്ഥാനത്തേക്കുയര്‍ന്ന് വിരാട് കോലി. രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് കോലി ഏഴാമതെത്തിയത്.
മത്സരത്തില്‍ 85 റണ്‍സെടുത്ത കോലി ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. അതേസമയം മത്സരത്തില്‍ 97 റണ്‍സെടുത്ത കെ.എല്‍ രാഹുല്‍ റാങ്കിങ്ങില്‍ 17-ാം സ്ഥാനത്തെത്തി.
ഓസീസിനെതിരേ രണ്ട് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഇഷാന്‍ കിഷന്‍, രോഹിത് ശര്‍മ, ശ്രേയസ് അയ്യര്‍ എന്നിവരെ നഷ്ടമായി തകര്‍ച്ചയുടെ വക്കിലായിരുന്ന ഇന്ത്യയെ കരകയറ്റിയത് കോലി - രാഹുല്‍ കൂട്ടുകെട്ടായിരുന്നു. നാലാം വിക്കറ്റില്‍ 165 റണ്‍സ് ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തു.
ഐസിസി ഏകദിന ബാറ്റിങ് റാങ്കിങ്
1. ബാബര്‍ അസം - 835 പോയിന്റ്
2. ശുഭ്മാന്‍ ഗില്‍ - 830
3. റാസി വാന്‍ഡെര്‍ ദസ്സന്ഡ - 758
4. ഹാരി ടെക്ടര്‍ - 729
5. ഡേവിഡ് വാര്‍ണര്‍ - 729
6. ക്വിന്റണ്‍ ഡികോക്ക് - 724
7. വിരാട് കോലി - 715
8. ഡേവിഡ് മലാന്‍ - 711
9. ഇമാം-ഉല്‍-ഹഖ് - 705
10. ഹെന്റിച്ച് ക്ലാസെന്‍ - 698
Content Highlights: ICC ODI Rankings Virat Kohli rises to No 7
Published: 11 Oct 2023, 05:00 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented