ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് അത്താഴവിരുന്നൊരുക്കാന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍. ഒക്ടോബര്‍ 10-ന് ഡല്‍ഹിയില്‍ ആരംഭിക്കാനിരിക്കുന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനായി ഇന്ത്യന്‍ താരങ്ങള്‍ ന്യൂഡല്‍ഹിയിലുണ്ട്. ഇതോടെയാണ് ബുധനാഴ്ച രാത്രി ടീമംഗങ്ങളെയും സപ്പോര്‍ട്ട് സ്റ്റാഫുകളെയും ഗംഭീര്‍, തന്റെ വസതിയില്‍ അത്താഴവിരുന്നിനു ക്ഷണിച്ചിരിക്കുന്നത്.

To advertise here,

ഗംഭീറിന്റെ വസതിയിലെ ഗാര്‍ഡന്‍ ഏരിയയില്‍ 'ഓപ്പണ്‍ എയര്‍ അത്താഴവിരുന്ന്' ഒരുക്കാനാണ് കോച്ചിന്റെ പദ്ധതി. ഇതിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഡല്‍ഹിയില്‍ അടുത്ത ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും അങ്ങനെവന്നാല്‍ അത്താഴവിരുന്ന് റദ്ദാക്കിയേക്കുമെന്നും ഗംഭീറുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

ആദ്യ ടെസ്റ്റില്‍, വെസ്റ്റ് ഇന്‍ഡീസിനെ ഇന്നിങ്‌സിനും 140 റണ്‍സിനുമാണ് ഇന്ത്യ തോല്‍പ്പിച്ചത്. ഇതോടെ രണ്ടു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തി (1-0).