മുംബൈ: വലിയ പ്രതീക്ഷയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകവേഷമണിഞ്ഞയാളാണ് മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. എന്നാല്‍, രാഷ്ട്രീയ കുപ്പായമഴിച്ച് പരിശീലക്കുപ്പായമണിഞ്ഞ ഗംഭീറിനെ കാത്തിരുന്നത് തിരിച്ചടികളുടെ ഒരു പരമ്പര തന്നെയായിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പരിശീലകനായി തിളങ്ങിയതിന്റെ മേനിയില്‍ ഇന്ത്യന്‍ ടീമിന്റെ മുഖ്യപരിശീലകനായ ഗംഭീറിന്റെ തുടക്കം തന്നെ വന്‍ പരാജയങ്ങളോടെയായി. ശ്രീലങ്കയില്‍ ഏകദിന പരമ്പര നഷ്ടപ്പെട്ടതിന്റെ ക്ഷീണം മാറുംമുന്‍പ് തന്നെ നാട്ടില്‍ ന്യൂസീലന്‍ഡിനോട് ടെസ്റ്റില്‍ സമ്പൂര്‍ണ തോല്‍വിയെന്ന നാണക്കേട് നേരിടേണ്ടിവന്നു. ഇതോടെ മുന്‍നിര താരങ്ങളായ രോഹിത് ശര്‍മയ്ക്കും വിരാട് കോലിക്കും പുറമെ ഗംഭീറിന്റെ പരിശീലകസ്ഥാനത്തിനു നേരെയും ആരാധകരും ക്രിക്കറ്റ് വിദഗ്ദ്ധരും ചോദ്യശരങ്ങള്‍ എയ്തുതുടങ്ങി. ഇനി ഇതുപോലുള്ള ഒരു തോല്‍വി കൂടി ഏറ്റുവാങ്ങേണ്ടിവന്നാല്‍ അത് ഗംഭീറിന്റെ പരിശീലകവേഷത്തിന്റെ അവസാനമായിരിക്കുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു.
അതുകൊണ്ടുതന്നെ വരാനിരിക്കുന്ന ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗാവസ്‌ക്കര്‍ ട്രോഫി ടെസ്റ്റ് പരമ്പര ഗംഭീറിനെ സംബന്ധിച്ചിടത്തോളം അഗ്‌നിപരീക്ഷയാണ്. ഈ പരമ്പരയിലും തോല്‍വിയാണ് ഫലമെങ്കില്‍ ഇന്ത്യയുടെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പ്രവേശം പോലെ തന്നെ കോച്ച് സ്ഥാനത്തുള്ള ഗംഭീറിന്റെ നിലനില്‍പ്പും അവതാളത്തിലാവുമെന്ന് ഉറപ്പ്.
ഓസീസ് പര്യടനത്തിലും ഫോം കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഗംഭീറിന് പകരം പുതിയൊരാളെ പരശീലകനായി കണ്ടെത്താനുള്ള ശ്രമങ്ങള്‍ ബി.സി.സി.ഐ ആരംഭിച്ചുകഴിഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. ഇപ്പോള്‍ ടിട്വന്റി ടീമിന്റെ പരിശീലകനായ വി.വി.എസ്. ലക്ഷ്മണിനെ ഗംഭീറിന് പകരം ടെസ്റ്റ് ടീമിന്റെ ചുമതല ഏല്‍പ്പിച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഗംഭീറിനെ ഏകദിന, ടിട്വന്റി ടീമുകളുടെ ചുതമലക്കാരനുമാക്കിയേക്കും. എന്നാല്‍, പരാജയത്തിന്റെ പേരില്‍ ഇത്തരമൊരു മാറ്റത്തിന് ഗംഭീര്‍ തയ്യാറാകുമോ എന്ന കാര്യം കണ്ടറിയണം.
തന്റെ നിലനില്‍പ് അപകടത്തിലാണെന്ന് ഗംഭീറിന് തന്നെ നല്ല ബോധ്യമുണ്ട്. ഈ പശ്ചാത്തലത്തിലാവണം കഴിഞ്ഞ ദിവസം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കര്‍, ഏകദിന, ടെസ്റ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ബി.സി.സി.ഐ. അധ്യക്ഷന്‍ റോര്‍ജര്‍ ബിന്നി, സെക്രട്ടറി ജയ് ഷാ എന്നിവയുമായി ആറ് മണിക്കൂറിലേറെ നേരം ചര്‍ച്ച നടത്തിയിരുന്നു. ടീം സെലക്ഷനും പരിശീലകശൈലിയുമായി ബന്ധപ്പെട്ട് ഗംഭീറും മറ്റുള്ളവരുമായി അഭിപ്രായവ്യത്യാസം രൂക്ഷമാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിറകേയായിരുന്നു ഈ യോഗം എന്നതാണ് ശ്രദ്ധേയം.
Key Points:
- Gautam Gambhir`s coaching career with the Indian cricket team is facing uncertainty after a string of losses.
- India`s recent defeats against Sri Lanka and New Zealand in ODIs and Tests respectively have raised concerns about his coaching abilities.
- The upcoming Border Gavaskar Trophy Test series against Australia will be crucial for Gambhir`s future.
- Reports suggest that VVS Laxman might replace Gambhir as the Test coach if India fails to perform well in the series.
- Gambhir`s coaching style and selection decisions have reportedly caused friction with the team management.
- The BCCI is likely to make a decision on Gambhir`s future after the Border Gavaskar Trophy series.
- Gambhir met with the selection committee chairman, team captain Rohit Sharma, and BCCI officials for an extended discussion about the team`s performance and future direction.
Content Highlights: Gautam Gambhir India Cricket Team coach VVS Laxman Test Cricket Border Gavaskar Trophy India vs Aust
Published: 09 Nov 2024, 07:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented