ബെംഗളൂരു: ഇന്ത്യന്‍ ക്രിക്കറ്റ് താരം ദിനേഷ് കാര്‍ത്തിക്ക് ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചു. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലാണ് താരം വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. നീണ്ട ആലോചനകള്‍ക്കു ശേഷമാണ് തന്റെ ഈ തീരുമാനമെന്ന് കാര്‍ത്തിക്ക് കൂട്ടിച്ചേര്‍ത്തു.
ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ താരമായിരുന്ന കാര്‍ത്തിക്ക് മേയ് 22-ന് രാജസ്ഥാനെതിരായ എലിമിനേറ്റര്‍ മത്സരത്തിലാണ് അവസാനമായി കളത്തിലിറങ്ങിയത്.
ഈ നീണ്ട യാത്ര ആഹ്ലാദകരവും ആസ്വാദ്യകരവുമാക്കിയ സഹതാരങ്ങള്‍ക്കും പരിശീലകര്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫുകള്‍ക്കും കാര്‍ത്തിക്ക് നന്ദിയറിയിച്ചു.
ഇന്ത്യയ്ക്കായി 26 ടെസ്റ്റുകളും 94 ഏകദിനങ്ങളും 60 ടി20 മത്സരങ്ങളും താരം കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 1025 റണ്‍സും ഏകദിനത്തില്‍ 1752 റണ്‍സും ടി20-യില്‍ 686 റണ്‍സുമാണ് സമ്പാദ്യം. 257 ഐപിഎല്‍ മത്സരങ്ങള്‍ കളിച്ച കാര്‍ത്തിക്ക് 4842 റണ്‍സ് നേടിയിട്ടുണ്ട്. ആര്‍സിക്ക് പുറമെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി ഡെയര്‍ഡെവിള്‍സ്, കിങ്‌സ് ഇലവന്‍ പഞ്ചാബ് ടീമുകള്‍ക്കായും കളിച്ചു.
Content Highlights: dinesh karthik officially announces retirement from all forms of cricket
Published: 01 Jun 2024, 07:47 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented