ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചാഹലും കൊറിയോഗ്രാഫര്‍ ധനശ്രീ വര്‍മയും തമ്മില്‍ പിരിഞ്ഞത് അടുത്തിടെയായിരുന്നു. വിവാഹം കഴിഞ്ഞ് വെറും രണ്ട് മാസത്തിനുള്ളില്‍ തന്റെ മുന്‍ ഭര്‍ത്താവ് തന്നെ വഞ്ചിച്ചതായി ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് ധനശ്രീ വര്‍മ. ഒരു റിയാലിറ്റി ഷോയിലാണ് ധനശ്രീ വര്‍മ തന്റെ ദാമ്പത്യ ജീവിതത്തെ കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്.
റൈസ് ആന്‍ഡ് ഫാള്‍ എന്ന റിയാലിറ്റി ഷോയുടെ ഒരു ഭാഗത്ത്, പ്രഭാതഭക്ഷണം കഴിക്കുന്നതിനിടെ, തന്റെ പ്രശ്നങ്ങള്‍ നിറഞ്ഞ ദാമ്പത്യ ജീവിതത്തെക്കുറിച്ച് നടി കുബ്ര സെയ്തിനോട് ധനശ്രീ സംസാരിക്കുന്നത് കാണാം. അവരുടെ സംഭാഷണത്തിന്റെ ഒരു ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുമുണ്ട്.
സംഭാഷണത്തിനിടെ, ചാഹലുമായുള്ള ബന്ധം ശരിയാവില്ലെന്ന് എപ്പോഴാണ് ആദ്യമായി തിരിച്ചറിഞ്ഞതെന്ന് കുബ്ര ധനശ്രീയോട് ചോദിച്ചപ്പോഴാണ് അവര്‍ ഇത് സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയത്. 'ഇത് മുന്നോട്ട് പോകില്ല, ഇതൊരു തെറ്റായിരുന്നു എന്ന് എപ്പോഴാണ് നിങ്ങള്‍ തിരിച്ചറിഞ്ഞത്?' എന്ന് കുബ്ര ചോദിച്ചു.
ഇതിന് ധനശ്രീയുടെ മറുപടി ഇങ്ങനെയായിരുന്നു, 'ആദ്യ വര്‍ഷം രണ്ടാം മാസത്തില്‍ തന്നെ അവനെ പിടികൂടി'. അവളുടെ ഉത്തരം കുബ്രയെ ഞെട്ടിച്ചു, 'ഭ്രാന്തന് ബ്രോ' എന്ന് കുബ്ര വിളിച്ചു പറഞ്ഞു. അത് അംഗീകരിച്ച് കൊണ്ട് ധനശ്രീ ഭ്രാന്തന് ബ്രോയെന്ന് ആവര്‍ത്തിച്ചു.
വിവാഹം ബന്ധം വേര്‍പ്പെടുത്തിയത് സംബന്ധിച്ചുള്ള ജീവനാംശത്തെക്കുറിച്ച് പുറത്ത് വന്ന അഭ്യൂഹങ്ങള്‍ അസത്യമാണെന്നും ധനശ്രീ പരിപാടിയില്‍ വെളിപ്പെടുത്തി. 'ഏകദേശം ഒരു വര്‍ഷമായി. അത് പരസ്പര സമ്മതത്തോടെ ആയിരുന്നതുകൊണ്ട് കാര്യങ്ങള്‍ വേഗത്തില്‍ നടന്നു, അതുകൊണ്ടാണ് ആളുകള്‍ ജീവനാംശം എന്ന് പറയുന്നത് തെറ്റാണ്. ഞാന്‍ ഒന്നും മിണ്ടാത്തതുകൊണ്ട് നിങ്ങള്‍ക്ക് എന്തും പറയാമെന്നാണോ? ഞാന്‍ വിലകല്‍പ്പിക്കുന്നവരോട് മാത്രം വിശദീകരിച്ചാല്‍ മതിയെന്നാണ് എന്റെ മാതാപിതാക്കള്‍ എന്നെ പഠിപ്പിച്ചിരിക്കുന്നത്. നിങ്ങളെ അറിയുക പോലും ചെയ്യാത്തവരോട് വിശദീകരിച്ച് എന്തിന് സമയം പാഴാക്കണം?'ധനശ്രീ ചോദിച്ചു.
Content Highlights: Choreographer Dhanashree Sharma reveals Yuzvendra Chahal cheated just two months into their marriage
Published: 30 Sept 2025, 09:21 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented