ന്യൂഡല്‍ഹി: മുന്‍ ക്രിക്കറ്റ് താരം ദേവജിത് സൈക്കിയയെ ബി.സി.സി.ഐ യുടെ ഇടക്കാല സെക്രട്ടറിയായി നിയമിച്ചു. ബി.സി.സി.ഐ പ്രസിഡന്റ് റോജര്‍ ബിന്നിയാണ് നിയമനം നടത്തിയത്. ബി.സി.സി.ഐ സെക്രട്ടറിയായിരുന്ന ജയ് ഷാ ഐ.സി.സി അധ്യക്ഷനായതോടെയാണ് ദേവജിത് സൈക്കിയ സെക്രട്ടറി സ്ഥാനത്തേക്കെത്തിയത്. മുൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരമാണ് ദേവജിത്. ഡിസംബര്‍ ഒന്നിനാണ് ജയ് ഷാ ഐ.സി.സി അധ്യക്ഷനായി ചുമതലയേറ്റെടുത്തത്.
ഷാ രണ്ടുതവണയായി ആറുവര്‍ഷത്തോളം ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് (ബി.സി.സി.ഐ) സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് നിയമമനുസരിച്ച്, ഇടവേളയില്ലാതെ ഈ സ്ഥാനത്ത് രണ്ടുതവണയിലേറെ പ്രവര്‍ത്തിക്കാനാകില്ല. രണ്ടാം ടേമിന്റെ കാലാവധി കഴിയാനിരിക്കേയാണ് 36-കാരന് അന്താരാഷ്ട്ര സംഘടനയുടെ തലപ്പത്തേക്കു വരുന്നത്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മകനായ ജയ് ഷാ ഐ.സി.സി. തലപ്പത്തെത്തുന്ന പ്രായംകുറഞ്ഞയാളാണ്. കൊല്‍ക്കത്തക്കാരനായ ജഗ്മോഹന് ഡാല്‍മിയ, മുന്‍ കേന്ദ്രമന്ത്രി ശരദ് പവാര്‍, വ്യവസായ പ്രമുഖന് എന്‍. ശ്രീനിവാസന്, അഭിഭാഷകനായ ശശാങ്ക് മനോഹര്‍ എന്നിവരാണ് നേരത്തേ ഐ.സി.സി. യുടെ തലപ്പത്തെത്തിയ ഇന്ത്യക്കാര്‍.
Content Highlights: Devajit Saikia Appointed Acting Secretary Of BCCI
Published: 07 Dec 2024, 11:48 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented