കാഠ്മണ്ഡു: 1996-ല്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിനെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച പരിശീലകന്‍ ഡേവ് വാട്ട്‌മോറിനെ നേപ്പാള്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി നിയമിച്ചു.

To advertise here,

കൊളംബോയില്‍ വേരുകളുള്ള ഓസ്‌ട്രേലിയക്കാരനായ ഡേവ് വാട്ട്‌മോര്‍ അക്കാലത്ത് ദുർബലരായിരുന്ന ശ്രീലങ്കന്‍ ടീമിന് ലോകകപ്പ് നേടിക്കൊടുത്താണ് ക്രിക്കറ്റ് ലോകത്ത് അത്ഭുതമായത്. പിന്നീട് ബംഗ്ലാദേശ്, പാകിസ്താൻ, സിംബാബ്​വെ എന്നീ ടീമുകളെയും പരിശീലിപ്പിച്ചു. 

നിലവില്‍ നേപ്പാള്‍ അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പിന് യോഗ്യത നേടിയിട്ടില്ല. അതിനുശേഷം 2022-ല്‍ ഓസ്‌ട്രേലിയയില്‍ വെച്ചുനടക്കുന്ന ട്വന്റി 20 ലോകകപ്പില്‍ യോഗ്യത നേടുക എന്ന ലക്ഷ്യം വെച്ചാണ് നേപ്പാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ വാട്ട്‌മോറിനെ പരിശീലക സ്ഥാനത്തേക്ക് നിയമിച്ചത്.

വാട്ട്‌മോര്‍ കേരള ക്രിക്കറ്റ് ടീമിനെയും പരിശീലിപ്പിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ മികവില്‍ മികച്ച പ്രകടനമാണ് കേരള ടീം കാഴ്ചവെച്ചത്.

Content Highlights: Dav Whatmore appointed Nepal head coach