അഹമ്മദാബാദ്: ഐപിഎലിൽ ഗുജറാത്ത് ടൈറ്റൻസിനോട് 89 റൺസിന്റെ കനത്ത തോൽവി വഴങ്ങിയ ചെന്നൈ സൂപ്പർ കിങ്‌സ് പ്ലേ ഓഫ് കാണാതെ പുറത്തായി. ശുഭ്മാൻ ഗില്ലിന്റെ നേതൃത്വത്തിലുള്ള ഗുജറാത്തിനോടാണ് പരാജയപ്പെട്ടത്. തോൽവിക്ക് പിന്നാലെ സ്ലോ ഓവർ റേറ്റിന്റെ പേരിൽ ടീമിന് വലിയ പിഴയും ഐ.പി.എൽ. ഗവേണിങ് കൗൺസിൽ വിധിച്ചു.

To advertise here,

നായകൻ ഋതുരാജ് ഗെയ്ക്വാദിന് 24 ലക്ഷം രൂപയാണ് പിഴ ചുമത്തിയത്. സീസണിലെ ചെന്നൈയുടെ രണ്ടാമത്തെ സ്ലോ ഓവർ റേറ്റ് കുറ്റമായതിനാൽ, ഇംപാക്ട് പ്ലെയർ അടക്കമുള്ള ടീമിലെ മറ്റെല്ലാ അംഗങ്ങൾക്കും 6 ലക്ഷം രൂപയോ അല്ലെങ്കിൽ മാച്ച് ഫീസിന്റെ 25 ശതമാനമോ (ഏതാണോ കുറവ് അത്) പിഴയായി നൽകേണ്ടിവരും.

മത്സരത്തിൽ 230 റൺസ് എന്ന കൂറ്റൻ ലക്ഷ്യം പിന്തുടർന്ന ചെന്നൈയുടെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ ആദ്യ പന്തിൽ തന്നെ പുറത്തായത് ടീമിന് കനത്ത തിരിച്ചടിയായി. 17 പന്തിൽ 47 റൺസെടുത്ത ശിവം ദുബെ മാത്രമാണ് ബാറ്റിങ്ങിൽ അല്പമെങ്കിലും പോരാട്ടവീര്യം പ്രകടിപ്പിച്ചത്. മറ്റാർക്കും തിളങ്ങാൻ കഴിയാതിരുന്നതോടെ ചെന്നൈയുടെ ഇന്നിങ്‌സ് നേരത്തെ അവസാനിച്ചു.