ലണ്ടന്‍: 33-ാം ടെസ്റ്റ് സെഞ്ചുറിയുമായി ഇംഗ്ലീഷ് ക്രിക്കറ്റ് താരം അലസ്റ്റര്‍ കുക്ക്. ശ്രീലങ്കയ്‌ക്കെതിരെ ലോര്‍ഡ്‌സില്‍ നടക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനത്തിലാണ് റൂട്ടിന്റെ സെഞ്ചുറി നേട്ടം. ഇതോടെ ഇംഗ്ലണ്ടിനായി ഏറ്റവുമധികം ടെസ്റ്റ് സെഞ്ചുറികള്‍ നേടിയ അലസ്റ്റര്‍ കുക്കിന്റെ റെക്കോഡിനൊപ്പമെത്താനും റൂട്ടിനായി.

To advertise here,

49-ാം അന്താരാഷ്ട്ര സെഞ്ചുറി കുറിച്ച താരം ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ പിന്നിലാക്കി. നിലവില്‍ കളിക്കുന്നവരില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ചുറികളും റൂട്ടിന്റെ പേരിലാണ്. 32 സെഞ്ചുറികള്‍ വീതമുള്ള സ്റ്റീവ് സ്മിത്ത്, കെയ്ന്‍ വില്യംസണ്‍ എന്നിവരെയാണ് റൂട്ട് മറികടന്നത്. ഇന്ത്യന്‍ താരം വിരാട് കോലിക്ക് ടെസ്റ്റില്‍ 29 സെഞ്ചുറികളാണുള്ളത്.

ഇതോടൊപ്പം ഇംഗ്ലീഷ് മണ്ണില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് റണ്‍സെന്ന അലസ്റ്റര്‍ കുക്കിന്റെ റെക്കോഡും റൂട്ട് വ്യാഴാഴ്ച മറികടന്നു. ലോര്‍ഡ്‌സില്‍ ആറാം ടെസ്റ്റ് സെഞ്ചുറി നേടിയ റൂട്ട് ഇവിടെ ആറു വീതം ടെസ്റ്റ് സെഞ്ചുറികള്‍ നേടിയ ഗ്രഹാം ഗൂച്ചിന്റെയും മൈക്കല്‍ വോണിന്റെയും റെക്കോഡിനൊപ്പമെത്തുകയും ചെയ്തു.