ദുബായ്: വിമാനം പറക്കുന്നതും തകര്‍ന്നുവീഴുന്നതുമായ ആംഗ്യം കാണിച്ച പാകിസ്താന്‍ താരം ഹാരിസ് റൗഫിന് അതേ നാണയത്തില്‍ മറുപടി നല്‍കി ജസ്പ്രീത് ബുംറ. ഏഷ്യാ കപ്പ് ഫൈനലില്‍ 18-ാം ഓവറിലെ അഞ്ചാം പന്തില്‍ റൗഫിന്റെ കുറ്റി തെറിപ്പിച്ച ശേഷമായിരുന്നു ബുംറ വിമാനം തകര്‍ന്നു വീഴുന്ന ആംഗ്യം പുറത്തെടുത്തത്. പുറത്താകുമ്പോള്‍ നാല് പന്തില്‍ നിന്ന് ആറ് റണ്‍സായിരുന്നു റൗഫിന്റെ സമ്പാദ്യം.

To advertise here,

ഇന്ത്യയ്‌ക്കെതിരായ ഏഷ്യാകപ്പിലെ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ ബൗണ്ടറി ലൈനില്‍ ഫീല്‍ഡുചെയ്യവേ, റൗഫ് കാണികള്‍ക്കു നേരേ പറന്നുകൊണ്ടിരിക്കുന്ന വിമാനം പെട്ടെന്ന് താഴെവീഴുന്നതുപോലുള്ള ആംഗ്യം കാണിച്ചിരുന്നു. ഓപ്പറേഷന്‍ സിന്ദൂര്‍ സൈനിക നടപടിക്കിടെ ഇന്ത്യയുടെ ആറു വിമാനങ്ങള്‍ വെടിവെച്ചിട്ടതായി പാകിസ്താന്‍ അവകാശപ്പെട്ടിരുന്നു. ഇതാണ് ഹാരിസ് റൗഫ് സൂചിപ്പിച്ചത്. വിരലുകള്‍ ഉപയോഗിച്ച് 6-0 എന്ന ആംഗ്യവും റൗഫ് കാണിച്ചിരുന്നു. ഇതിനെതിരേ ഇന്ത്യ ഐസിസിക്ക് പരാതി നല്‍കിയിരുന്നു. ഇതോടെ റൗഫിന് മാച്ച് ഫീസിന്റെ 30 ശതമാനം പിഴ ലഭിച്ചു.