ഡാർവിൻ: ഓസ്‌ട്രേലിയയ്‌ക്കെതിരായ ബംഗ്ലാദേശിന്റെ ചരിത്രവിജയത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചയായി വെബ്സ്റ്ററെ പുറത്താക്കിയ മെഹ്ദി ഹസൻ മിറാസിന്റെ പന്ത്. വലങ്കയ്യൻ ഓഫ് സ്പിന്നർ എറിഞ്ഞ പന്ത് വെബ്‌സ്‌റ്റെറുടെ ഓഫ് സ്റ്റമ്പിനെ തഴുകി കടന്നുപോകുകയായിരുന്നു. ഈ വിക്കറ്റിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഒട്ടേറെപ്പേരാണ് പങ്കുവെച്ചത്. മെഹ്ദി ഹസന്റെ ബൗളിങ്ങിനെ അഭിനന്ദിച്ചായിരുന്നു മിക്ക പോസ്റ്റുകളും. 

To advertise here,

സ്ലൈഡ് ചെയ്ത് വന്ന പന്ത് വെബ്സ്റ്ററെ പൂർണമായും ആശയക്കുഴപ്പത്തിലാക്കി. പ്രതിരോധിക്കാൻ ഓസീസ് താരം ബാക്ക്ഫൂട്ടിലേക്ക് പോയി. എന്നാൽ പന്തിന്റെ ഗതി തിരിച്ചറിഞ്ഞപ്പോഴേക്കും ഓഫ് സ്റ്റമ്പും ബെയ്ൽസും ഇളകിപ്പോയിരുന്നു. 21 പന്തിൽ അഞ്ച് റൺസായിരുന്നു ഓൾറൗണ്ടറായ വെബ്‌സ്‌റ്റെറുടെ സംഭാവന.

അതേസമയം മെഹ്ദി ഹസൻ ബംഗ്ലാദേശിന്റെ ചരിത്രവിജയത്തിൽ നിർണായക പങ്കാണ് വഹിച്ചത്. ആദ്യ ഇന്നിങ്‌സിൽ അർദ്ധ സെഞ്ചുറി നേടിയ മെഹ്ദി ഹസൻ ഓസ്‌ട്രേലിയയുടെ രണ്ടാം ഇന്നിങ്‌സിൽ അഞ്ച് വിക്കറ്റും വീഴ്ത്തി. ഇതോടെ 56 റൺസിന്റെ കുറഞ്ഞ വിജയലക്ഷ്യമാണ് ബംഗ്ലാദേശിന്റെ മുന്നിലെത്തിയത്. ഒരു വിക്കറ്റ് നഷ്ടത്തിൽ അവർ വിജയതീരത്തെത്തുകയും ചെയ്തു.