മുംബൈ: ന്യൂസീലൻഡിനെതിരായ പരമ്പരയിൽ പരിക്കേറ്റ ഓൾറൗണ്ടർ വാഷിങ്ടൺ സുന്ദറിന് പകരം ആയുഷ് ബദോനിയെ ടീമിലെടുത്തതിൽ വിമർശനവുമായി മുൻ ബിസിസിഐ മുഖ്യ സെലക്ടർ ക്രിസ് ശ്രീകാന്ത്. ഈ തിരഞ്ഞെടുപ്പ് അസംബന്ധമാണെന്ന് പറഞ്ഞ ശ്രീകാന്ത് എന്ത് അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ ടീമിലെടുത്തതെന്നും ചോദിച്ചു. ന്യൂസീലൻഡിനെതിരായ ഒന്നാം ഏകദിന ക്രിക്കറ്റിനിടെ പേശിവലിവുബാധിച്ചതോടെ വാഷിങ്ടൺ സുന്ദർ ശേഷിക്കുന്ന മത്സരങ്ങളിൽനിന്ന് പിന്മാറിയിരുന്നു. പകരം ഡൽഹിക്കാരനായ മധ്യനിരബാറ്റർ ആയുഷ് ബദോനിയെ ടീമിൽ ഉൾപ്പെടുത്തി. ഐപിഎലിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ താരമായ ബദോനി ആദ്യമായാണ് ഇന്ത്യൻ ടീമിലെത്തുന്നത്.
അക്ഷർ പട്ടേൽ, ബദോനി, നിതീഷ് റെഡ്ഡി, ഋതുരാജ് ഗെയ്‌ക്‌വാദ് എന്നിവരിൽ ആരെയാണ് ടീമിൽ ഉൾപ്പെടുത്തേണ്ടത്? ബദോനി ലഖ്നൗ സൂപ്പർ ജയന്റ്സിൽ കളിച്ചിട്ടുണ്ട്. അവിടെ ഗംഭീർ മെന്ററായിരുന്നു. അതല്ലാതെ മറ്റെന്തെങ്കിലും കാരണമുണ്ടെന്ന് ഞാൻ കാണുന്നില്ല. പിന്നെന്താണ് കാരണം? ഏന്ത് അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്നും കളിക്കാരുടെ തിരഞ്ഞെടുപ്പിൽ ചില യുക്തിയുണ്ടായിരിക്കണമെന്നും ശ്രീകാന്ത് ഒരു യൂട്യൂബ് ചാനലിൽ സംസാരിക്കവെ പറഞ്ഞു.
"ഈ പ്രകടനം വെച്ച് നോക്കുമ്പോൾ ആയുഷ് ബദോനിക്ക് അവസരമില്ല. ഐപിഎല്ലിൽ അദ്ദേഹത്തിന്റെ പ്രകടനം എന്താണ്? ഐപിഎല്ലും ഏകദിന ക്രിക്കറ്റും വ്യത്യസ്തമാണ്. അദ്ദേഹം മികച്ച പ്രകടനം നടത്തിയിട്ടില്ല." - അദ്ദേഹം പറഞ്ഞു.
മത്സരത്തിന്റെ ഗതി മാറ്റാൻ കെൽപ്പുള്ള താരമല്ലെ ബദോനിയെന്നും ആറാം നമ്പറിൽ വന്ന് സിക്സറുകൾ നേടാൻ അദ്ദേഹത്തിന് കഴിയുമോയെന്നും ശ്രീകാന്ത് ചോദിച്ചു. ഇതെന്ത് അസംബന്ധമാണ്? ബൗളിങ് ഓൾറൗണ്ടറായി അദ്ദേഹത്തെ എങ്ങനെയാണ് പരിഗണിക്കുന്നത്? ഓൾറൗണ്ടറെ ലഭ്യമല്ലെങ്കിൽ എന്തു കൊണ്ട് അക്ഷർ പട്ടേലിനെ കൊണ്ടുവരുന്നില്ല. എല്ലാ ഫോർമാറ്റുകളിലും അദ്ദേഹം മികച്ച ഓൾറൗണ്ടറാണ്." ശ്രീകാന്ത് കൂട്ടിച്ചേർത്തു.
ബദോനിയെ ടീമിലെടുത്തതിൽ വൻ വിമർശനങ്ങൾ ഉയരുന്നുണ്ട്. അടുത്തിടെ നടന്ന വിജയ് ഹസാരെ ട്രോഫിയിലും മികച്ച പ്രകടനമായിരുന്നില്ല ബദോനിയുടെതെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. ബദോനിയേക്കാൾ മികച്ച ഓൾറൗണ്ടർമാരെ തഴഞ്ഞതായും ആരോപണമുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഏകദേശം 58 ആണ് ബാറ്റിങ് ശരാശരി. അതേസമയം രണ്ടാം ഏകദിനത്തിൽ ബദോനിയെ ആദ്യപതിനൊന്നിൽ ഉൾപ്പെടുത്തിയില്ല. നിതീഷ് റെഡ്ഡിയാണ് സുന്ദറിന് പകരം കളിക്കുന്നത്.
Content Highlights: criticism against gautam gambhir after ayush badoni Call-Up
Published: 14 Jan 2026, 06:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented