ഇന്ദോർ: വെസ്റ്റിൻഡീസിനെതിരായ മൂന്നാം ട്വന്റി 20യിൽ ഇന്ത്യയുടെ വിജയത്തിൽ നിർണായകമായത് അഭിഷേക് ശർമയുടെ ബാറ്റിങ്ങായിരുന്നു. 30 പന്തിൽ 69 റൺസ് നേടിയ അഭിഷേകിന്റെ പ്രകടനം ഇന്ത്യക്ക് 14 റൺസിന്റെ വിജയം സമ്മാനിച്ചു.
വെസ്റ്റിൻഡീസിന്റെ തന്ത്രങ്ങളെ നേരിടാൻ താൻ പുതിയ വഴികൾ കണ്ടെത്തിയിരുന്നുവെന്ന് അഭിഷേക് ശർമ മത്സരശേഷം പ്രതികരിച്ചു. ഓഫ് സ്പിന്നർ റോസ്റ്റൻ ചേസിനെ ഓപ്പണിങ്ങിന് ഇറക്കാനും ഓഫ് സൈഡിൽ ഫീൽഡർമാരെ വിന്യസിക്കാനുമുള്ള വെസ്റ്റിൻഡീസിന്റെ തീരുമാനം എങ്ങനെയാണ് വ്യത്യസ്തമായ രീതിയിൽ സ്‌കോർ ചെയ്യാൻ തന്നെ പ്രേരിപ്പിച്ചതെന്ന് അഭിഷേക് വ്യക്തമാക്കി.
'ഓഫ് സ്പിന്നർ എനിക്കെതിരെ പന്തെറിയുമ്പോൾ അത് ഞാനും അയാളും തമ്മിലുള്ള ഒരു പോരാട്ടമായിരുന്നു. ഈ പരമ്പരയിൽ അദ്ദേഹം വളരെ നന്നായി പന്തെറിയുന്നതിനാൽ ഞാൻ ആദ്യ ഓവറിൽ അദ്ദേഹത്തിന് അർഹമായ ബഹുമാനം നൽകി.'-അഭിഷേക് വ്യക്തമാക്കി.
ആറ് ഫോറുകളും അഞ്ച് സിക്‌സറുകളും നേടിയ ഈ ഇടംകൈയ്യൻ ബാറ്റർ, താൻ പ്രത്യേകമായൊരു ഏരിയ ലക്ഷ്യം വെയ്ക്കുന്നതിന് പകരം ഫീൽഡിങ് മനസ്സിലാക്കിയാണ് ഷോട്ടുകൾ കളിച്ചതെന്ന് അദ്ദേഹം പറഞ്ഞു. തന്നെ തളയ്ക്കാൻ വെസ്റ്റിൻഡീസ് പ്ലാൻ ചെയ്തപ്പോഴും പവർപ്ലേയിൽ റൺ കണ്ടെത്താനുള്ള വഴികൾ താൻ കണ്ടെത്തേണ്ടി വന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അഭിഷേകിന്റെ 69 റൺസും ഇഷാൻ കിഷനുമായുള്ള 108 റൺസ് കൂട്ടുകെട്ടുമാണ് വിജയത്തിന് അടിത്തറയിട്ടത്. വെസ്റ്റിൻഡീസ് അത്തരത്തിലുള്ള ഒരു ടീമാണ്. മത്സരം ഇപ്പോൾ ഞങ്ങളുടെ പക്ഷത്താണെന്ന് ഒരിക്കലും പറയാൻ കഴിയില്ല. തന്റെ ആക്രമണാത്മക ബാറ്റിങ്ങിന് തയ്യാറെടുപ്പുകൾ വളരെ പ്രധാനമാണെന്നും പ്രത്യേകിച്ച് പവർപ്ലേ പരമാവധി പ്രയോജനപ്പെടുത്തുന്ന കാര്യത്തിൽ ഇത് നിർണായകമാണെന്നും അഭിഷേക് കൂട്ടിച്ചേർത്തു. താൻ നേരിടാൻ പോകുന്ന എതിരാളികളെയും ബൗളർമാരെയും ആശ്രയിച്ചാണ് തന്റെ പ്ലാനുകൾ രൂപപ്പെടുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: Abhishek Sharma scored 69 runs from 30 balls against West Indies., His 108-run partnership with Ishan Kishan laid the foundation for India's 14-run victory., He adapted his batting strategy to counter West Indies' off-spinner Roston Chase and field placements., Preparation and understanding the powerplay constraints were key to his aggressive innings.
Published: 12 Oct 2026, 04:45 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented