
ഇന്ദോർ: വെസ്റ്റിൻഡീസിനെതിരായ മൂന്നാം ട്വന്റി 20യിൽ അവസാന ഓവറുകളിൽ ഇന്ത്യൻ പേസ് ബൗളർ പ്രിൻസ് യാദവ് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. പത്താം നമ്പറുകാരനായി ക്രീസിലെത്തി ആറ് പന്തിൽ 13 റൺസെടുത്ത പ്രിൻസിന്റെ ബാറ്റിൽ നിന്ന് മൂന്ന് ഫോറുകളും പിറന്നു.
ഷമാർ ജോസഫിന്റെ 20-ാം ഓവറിലെ ആദ്യ പന്ത് ഡീപ് മിഡ് വിക്കറ്റിലൂടെ പ്രിൻസ് ബൗണ്ടറിയിലേക്ക് പായിച്ചു. മൂന്നാം പന്ത് സ്‌കൂപ്പ് ചെയ്ത് ലെഗ് സൈഡിലൂടെ ബൗണ്ടറി കടത്തി. ഷമാറിന്റെ നാലാം പന്തിലും പ്രിൻസ് ഫോറടിച്ചു. ഇതോടെ ഡഗ് ഔട്ടിലിരുന്ന സഞ്ജു സാംസണും കുൽദീപ് യാദവും അദ്ഭുതത്തോടെ കൈയടിക്കുകയും വായ പൊത്തിപ്പിടിക്കുകയും ചെയ്തു.
എന്നാൽ ഇതിന് പിന്നാലെ ആ ബാറ്റിങ്ങിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് പ്രിൻസ്. അഭിഷേക് ശർമയുടെ ബാറ്റാണ് താൻ ഉപയോഗിച്ചതെന്ന് പ്രിൻസ് മത്സരശേഷം പ്രതികരിച്ചു. 'പന്തുകൊണ്ടോ ബാറ്റുകൊണ്ടോ ഫീൽഡിങ് കൊണ്ടോ ടീമിന് സംഭാവന നൽകാൻ കഴിയുന്നത് വലിയ കാര്യമാണ്. അതിനാൽ എനിക്ക് വളരെ സന്തോഷമുണ്ട്. അഭി ഭയ്യാ എനിക്ക് നേരത്തെ അദ്ദേഹത്തിന്റെ ബാറ്റ് തന്നിരുന്നു. "ബാറ്റിന്റെ പേര് കളയരുത്" എന്ന് പറയുകയും ചെയ്തു. അദ്ദേഹത്തിന് നൽകിയ വാക്ക് ഞാൻ പാലിച്ചു.'-പ്രിൻസ് വ്യക്തമാക്കി.
അവസാന ഓവറുകളിൽ നിർണായക റൺസ് നേടാനുള്ള പ്രിൻസിന്റെ കഴിവിനെ അഭിഷേകും പ്രശംസിച്ചു. 'ഞാൻ അദ്ദേഹത്തിന്റെ ബാറ്റിങ് കണ്ടിട്ടുണ്ട്. ആരെങ്കിലും അത് കണ്ടിട്ടില്ലെങ്കിൽ ഡൽഹിയിൽ അദ്ദേഹം 'സിംഗിൾ ഫട്ടി'ക്ക് പേരുകേട്ടയാളാണ്. സിംഗിൾ ഫട്ടി എന്നാൽ വൺ-ഓൺ-വൺ മത്സരങ്ങളാണ്. അതിൽ നിങ്ങൾ ബാറ്റ് ചെയ്യുകയും പന്തെറിയുകയും വേണം. അതുകൊണ്ട് സിക്‌സും ഫോറും നേടാനുള്ള പ്രതിഭ അദ്ദേഹത്തിനുണ്ട്. അതിന്റെ ചെറിയൊരു രൂപം നമ്മൾ ഇന്ന് കണ്ടു. ഭാവിയിൽ കൂടുതൽ കാണാം.'-അഭിഷേക് വ്യക്തമാക്കി.
Content Highlights: Prince Yadav scored a crucial 13 off 6 balls using Abhishek Sharma's bat., India defeated West Indies by 14 runs in the third T20I at Holkar Stadium., Prince also contributed with the ball, conceding 20 runs in two death overs., Captain Shreyas Iyer praised the team's total of 223 and the late-order cameo.
Published: 12 Oct 2026, 03:08 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented