മുംബൈ: കളിക്കാരോട് യോ യോ ടെസ്റ്റ് സ്‌കോര്‍ പരസ്യമാക്കരുതെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ ടീം മാനേജ്‌മെന്റ്. കഴിഞ്ഞ ദിവസം വിരാട് കോലി യോ യോ ടെസ്റ്റ് സ്‌കോര്‍ സോഷ്യല്‍ മീഡിയയില്‍ പരസ്യമാക്കിയതിനു പിന്നാലെയാണ് ടീം മാനേജ്‌മെന്റ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.

To advertise here,

ടീമിലെ പ്രധാന താരങ്ങളിലൊരാള്‍ രഹസ്യസ്വഭാവമുള്ള വിവരങ്ങള്‍ പരസ്യമാക്കിയതില്‍ ബിസിസിഐ മേധാവികള്‍ക്ക് അതൃപ്തിയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബെംഗളൂരുവിലെ ആളൂരിലെ ക്യാമ്പിലുള്ള എല്ലാ കളിക്കാരോടും ഇക്കാര്യം ടീം മാനേജ്‌മെന്റ് വാക്കാല്‍ അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം യോ യോ ടെസ്റ്റിന് ശേഷം തനിക്ക് ലഭിച്ച സ്‌കോര്‍ കോലി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരുന്നു.

''സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ രഹസ്യസ്വഭാവമുള്ള കാര്യങ്ങളൊന്നും പങ്കുവെയ്ക്കരുതെന്ന് കളിക്കാരെ വാക്കാല്‍ അറിയിച്ചിട്ടുണ്ട്. പരിശീലന സമയത്തെ ചിത്രങ്ങള്‍ അവര്‍ക്ക് പോസ്റ്റ് ചെയ്യാം, പക്ഷേ ടെസ്റ്റ് സ്‌കോര്‍ പോസ്റ്റ് ചെയ്യുന്നത് കരാര്‍ വ്യവസ്ഥയുടെ ലംഘനമാണ്.'' - ഒരു ബിസിസിഐ ഉദ്യോഗസ്ഥനം ഉദ്ധരിച്ച് ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.