സിഡ്‌നി: ക്രിക്കറ്റിൽ ബൗൾഡ് ആയി ഔട്ടാകുന്നത് സാധാരണ കാര്യമാണ്. എന്നാൽ പുറത്തായതിന് ശേഷവും ഗ്രൗണ്ടിൽ മാന്യത കൈവിടാതിരുന്ന ഓസ്‌ട്രേലിയൻ താരം ട്രാവിസ് ഹെഡിന്റെ പ്രവൃത്തിയാണ് ഇപ്പോൾ ക്രിക്കറ്റ് ആരാധകരുടെ കൈയടി നേടുന്നത്. ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസവും കമന്റേറ്ററുമായ ആദം ഗിൽക്രിസ്റ്റിനെപ്പോലും അദ്ഭുതപ്പെടുത്തിയ നിമിഷമായിരുന്നു അത്.
ഓസ്‌ട്രേലിയയും ബംഗ്ലാദേശും തമ്മിലുള്ള ആദ്യ ടെസ്റ്റിന്റെ മൂന്നാം ദിവസം ട്രാവിസ് ഹെഡ് പേസ് ബൗളർ ഹസൻ മഹ്‌മൂദിന്റെ പന്തിൽ പുറത്തായി. ഹെഡിന്റെ ബാറ്റിൽ തട്ടിയ പന്ത് സ്റ്റമ്പുകൾ ഇളക്കുകയായിരുന്നു. തുടർന്ന് ഗ്രൗണ്ട് വിടുന്നതിന് മുമ്പ് ട്രാവിസ് ഹെഡ് ബെയ്ൽസ് ശരിയാക്കിവെച്ചു. ഈ കാഴ്ച കമന്ററി പറയുകയായിരുന്ന ഗിൽക്രിസ്റ്റിനെ അദ്ഭുതപ്പെടുത്തി. 'ഹസൻ മഹ്‌മൂദ് വിക്കറ്റെടുത്തിരിക്കുന്നു. അപ്രതീക്ഷിതമായ ഔട്ട്. ഹെഡിന്റെ ബാറ്റിൽ തട്ടിയാണ് പന്ത് പോയത്. ഇത് അവിശ്വസനീയമാണ്. എന്റെ മുഴുവൻ ക്രിക്കറ്റ് കരിയറിലും ഞാൻ ഇതുവരെ ഇങ്ങനെയൊരു കാര്യം കണ്ടിട്ടില്ല. ഒരു ബാറ്റർ അത്രയും നിരാശനായിട്ട് തിരിഞ്ഞുപോയി സ്റ്റമ്പുകൾ വീണ്ടും എടുത്തുവെയ്ക്കുന്നു.'-ഗിൽക്രിസ്റ്റ് കമന്ററിയിൽ പറഞ്ഞു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയാണ്.
അതേസമയം ബംഗ്ലാദേശിനെതിരെ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ജോഷ് ഹേസൽവുഡ് പുതിയ റെക്കോർഡും നേടി. തന്റെ കരിയറിലെ 14-ാം അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ഹേസൽവുഡ് ടെസ്റ്റിൽ 300 വിക്കറ്റുകൾ നേടുന്ന ഒമ്പതാമത്തെ ഓസ്‌ട്രേലിയൻ ബൗളറുമായി. നഥാൻ ലിയോൺ, പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക് എന്നിവരുടെ നിരയിലേക്കാണ് ഹേസൽവുഡും ഇപ്പോൾ എത്തിയിരിക്കുന്നത്. ഒരുമിച്ച് കളിക്കുകയും ഓരോരുത്തരും കുറഞ്ഞത് 300 വിക്കറ്റുകൾ വീതം നേടുകയും ചെയ്ത നാല് ബൗളർമാർ ഒരു ടീമിലുണ്ടെന്ന ചരിത്രനേട്ടവും ഇതോടെ ഓസ്‌ട്രേലിയ സ്വന്തമാക്കി.
300 വിക്കറ്റ് പൂർത്തിയാക്കിയ ബൗളർമാരുടെ കൂട്ടത്തിൽ ബൗളിങ് ശരാശരിയിൽ നാലാമത്തെതാനും ഹേസൽവുഡിന് കഴിഞ്ഞു. 24.02 ആണ് ഹേസൽവുഡിന്റെ ശരാശരി. ഗ്ലെൻ മഗ്രാത്ത് (21.64), കമ്മിൻസ് (22.21), ഡെന്നിസ് ലില്ലി (23.92) എന്നിവരാണ് ഓസീസ് താരത്തിന് മുന്നിലുള്ളത്.
Content Highlights: Travis Head was bowled by Hasan Mahmud and remarkably fixed the bails before walking off., Adam Gilchrist expressed utter surprise on commentary over Head's unusual action., Josh Hazlewood became the 9th Australian bowler to take 300 Test wickets., Australia features an elite group of four active teammates with 300+ Test wickets.
Published: 15 Aug 2026, 04:01 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented