ഫോര്‍ട്ട്ഹില്‍ (സ്‌കോട്ട്‌ലന്‍ഡ്): ഏകദിന അരങ്ങേറ്റത്തില്‍ തന്നെ ഏഴു വിക്കറ്റുകള്‍ വീഴ്ത്തി റെക്കോഡ് ബുക്കിലിടംനേടി സ്‌കോട്ട്‌ലന്‍ഡ് പേസര്‍ ചാര്‍ലി കാസ്സെല്‍. ഒമാനെതിരായ ലീഗ് 2 ലോകകപ്പ് യോഗ്യതാ മത്സരത്തിലായിരുന്നു ചാര്‍ലിയുടെ പ്രകടനം. അരങ്ങേറ്റ മത്സരത്തില്‍ വെറും 5.4 ഓവറുകള്‍ മാത്രമെറിഞ്ഞ ചാര്‍ലി, 21 റണ്‍സ് വഴങ്ങിയാണ് ഏഴു വിക്കറ്റ് പിഴുതത്.
ഇതോടെ ദക്ഷിണാഫ്രിക്കന്‍ പേസര്‍ കാഗിസോ റബാദ ഒമ്പത് വര്‍ഷങ്ങള്‍ക്കു മുമ്പ് സ്ഥാപിച്ച റെക്കോഡും ചാര്‍ലി പഴങ്കഥയാക്കി. 2015 ജൂലായില്‍ ബംഗ്ലാദേശിനെതിരായ ഏകദിന അരങ്ങേറ്റത്തിനിടെ വെറും 16 റണ്‍സിന് ആറു വിക്കറ്റ് വീഴ്ത്തിയ റബാദയുടെ പേരിലായിരുന്നു ഏകദിന അരങ്ങേറ്റത്തിലെ ഒരു താരത്തിന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനത്തിന്റെ റെക്കോഡ്. ഇതാണ് ഇപ്പോള്‍ ചാര്‍ലിക്ക് മുന്നില്‍ വഴിമാറിയിരിക്കുന്നത്.
ചാര്‍ലിയുടെ ബൗളിങ് മികവില്‍ ഒമാനെ 21.4 ഓവറില്‍ 91 റണ്‍സിന് ഓള്‍ഔട്ടാക്കിയ സ്‌കോട്ട്‌ലന്‍ഡ്, 17.2 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു.
Content Highlights: 7 wickets on odi debut scotland debutant breaks kagiso rabada record
Published: 22 Jul 2024, 09:51 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented