1201 കർക്കിടകം 27 (2026 ഓഗസ്റ്റ് 12) രാവിലെ 11:30 മുതൽ റിവർ മെഡ്വേ, കെന്റ് അയ്യപ്പ ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ, ശ്രീ. അഭിജിത്ത് തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ, പരമ്പരാഗത രീതിയിൽ ബലി തർപ്പണചടങ്ങ് നടത്തപ്പെടും. റോച്ചെസ്റ്ററിലെ, ആചാരപരമായും ആത്മീയമായും സുപ്രധാനമായ മെഡ്വേ നദിയുടെ തീരത്താണ് ബലി തർപ്പണ ചടങ്ങ് നടത്തപ്പെടുന്നത്.
ബലി തർപ്പണത്തിന് ശേഷം ഭക്തജനങ്ങൾക്ക് തിലഹവനം, പിതൃപൂജ, സായൂജ്യ പൂജ, സുകൃത ഹോമം തുടങ്ങിയ വഴിപാടുകൾ നടത്തുന്നതിനുള്ള അവസരവും സൗകര്യവും ഉണ്ടാവുന്നതാണ്. വടക്കേവെളിയില്ലം ശ്രീ. വിഷ്ണുരവി തിരുമേനിയുടെ കാർമികത്വത്തിൽ തിലഹവനവും, താഴൂർ മന ശ്രീ. ഹരിനാരായണൻ തിരുമേനിയുടെ മേൽനോട്ടത്തിൽ സായൂജ്യ പൂജയും സുകൃത ഹോമവും നടക്കും. ബലി തർപ്പണത്തിന് ശേഷം ഭക്തജനങ്ങൾക്ക് കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ ക്ഷേത്രദർശനം നടത്താനും വഴിപാടുകൾ നടത്താനും അവസരം ലഭിക്കും.
Published: 09 Jul 2026, 07:44 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented