മേടം

To advertise here,

(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്)

അവിവാഹിതരായവർക്ക് ഇന്ന് ആരെയെങ്കിലും കണ്ടുമുട്ടാം, അവർ അവരുടെജീവിതത്തിൽ നല്ല മാറ്റങ്ങൾ വരുത്തും. പ്രായമുള്ളവരെ മുറികൾ മോടികൂട്ടാനും സാധനങ്ങൾ അടുക്കിവയ്ക്കാനും സഹായിക്കുക.അത് അവരെ സന്തോഷിപ്പിക്കും. ഓഹരി നിക്ഷേപകരെ സംബന്ധിച്ചിടത്തോളം ഇന്ന് വിപണി അനുകൂലമായി പെരുമാറും. കായികതാരങ്ങൾ വലിയ വെല്ലുവിളികൾ തരണം ചെയ്യാനുള്ള ഊർജ്ജസ്വലത കൈവരിക്കും. നിങ്ങൾ ഇന്ന് ആരോഗ്യത്തിന്റെ നിറവിലായിരിക്കും. അതിനാൽ അസുഖംബാധിക്കുന്നതിനെക്കുറിച്ച് ആലോചിച്ച്‌ വിഷമിക്കേണ്ടതില്ല.

ഇടവം

(കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകീര്യത്തിന്റെ ആദ്യപകുതിയും)

പ്രണയം നിങ്ങളെ സന്തോഷിപ്പിക്കുമെങ്കിലും, പങ്കാളിയുമൊത്ത് പുറത്തുപോകുന്നത് ചെലവുവർധിപ്പിക്കും. വിദേശത്തുകഴിയുന്ന കുട്ടികൾക്ക് നാട്ടിലെത്താനാകാത്ത സ്ഥിതിയുണ്ടാകും. അവരെയോർത്ത് മാതാപിതാക്കൾ ദു:ഖിതരാകും. ഒഴിവാക്കാൻ കഴിയാത്ത യാത്രകൾ മാത്രം ശരിയായ തയ്യാറെടുപ്പുകളോടെ പൂർത്തിയാക്കുക. അനാവശ്യ യാത്രകൾ ഒഴിവാക്കുക. പുതിയ ജോലിയിലൂടെ നിങ്ങൾക്ക് പ്രശസ്തിയും അംഗീകാരവും ലഭിക്കും അമിത ആത്മവിശ്വാസവും വ്യക്തിപരമായ പ്രശ്‌നങ്ങളും വിദ്യാർത്ഥികളെ ബാധിക്കും. പുതിയ വെല്ലുവിളികൾ ഏറ്റെടുക്കുന്നത് കായികതാരങ്ങളുടെ ഊർജ്ജസ്വലത വർധിപ്പിക്കും. റെക്കോർഡുകൾ പഴങ്കഥയാക്കി കായികതാരങ്ങൾ കുതിക്കും.

മിഥുനം

(മകീര്യത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും)

ഇന്ന് നിങ്ങൾ പഴയ ബന്ധം പുതുക്കും. പരീക്ഷകളിൽ മികവ് പ്രകടിപ്പിക്കുന്ന കുട്ടികൾ യശസ്സ് വർധിപ്പിക്കും. മാതാപിതാക്കൾ കുട്ടികളുടെ നേട്ടത്തിൽ അഭിമാനം കൊള്ളും. തൊഴിലില്ലാത്തവർ ഒടുവിൽ ചില നല്ല വാർത്തകൾ പ്രതീക്ഷിച്ചേക്കാം.ഇന്നത്തെ പഴയ സുഹൃത്തുക്കളിൽ നിന്നോ ബന്ധുക്കളിൽ നിന്നോ ജോലി ഓഫറുകളോ പുതിയഅവസരങ്ങളോ വരാം. സമൂഹത്തിലുണ്ടാകുന്ന മാറ്റങ്ങൾക്കനുസരിച്ച് പ്രൊഫഷണൽ ജീവിതത്തിൽ മാറ്റം വരുത്തേണ്ട സ്ഥിതിയില്ലെന്ന് നിയമരംഗത്ത് പ്രവർത്തിക്കുന്നവർ തിരിച്ചറിയും. ഉന്നത പരീക്ഷയ്ക്ക് ഹാജരാകുന്ന വിദ്യാർത്ഥികൾക്ക് ഇന്ന് നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം. കലാകാരന്മാർ തങ്ങളെക്കുറിച്ചും അവരുടെ സൃഷ്ടിപരമായ കഴിവുകളെക്കുറിച്ചും ആത്മവിശ്വാസമുള്ളവരായിരിക്കും.

കർക്കടകം

(പുണർതത്തിന്റെ അവസാനത്തെ കാൽഭാഗവും പൂയ്യവും ആയില്യവും)

സമാധാനപൂർണ്ണമാകും. അതിനായി കുട്ടികൾ വരെ സഹായിക്കും. അപ്രതീക്ഷിത ബിസിനസ്സ് യാത്ര ഷെഡ്യൂളിനെ ശല്യപ്പെടുത്തിയേക്കാം. എന്നാൽ യാത്രകൊണ്ട് ഗുണമുണ്ടാകും. അസാധാരണ ബിസിനസ് നിർദ്ദേശങ്ങളെ അവഗണിക്കരുത്. തുടക്കത്തിൽ ഉത്കണ്ഠയുണ്ടാക്കുമെങ്കിലും ഭാവിയിൽ ലാഭം കൊയ്യുന്ന ബിസിനസായി അത് മാറാം. സ്വന്തമായി ഒരു വീട് പണിയാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂലമായ ദിവസം. അധ്യാപകർക്ക് പുതിയ പാഠ്യരീതികൾ ആവിഷ്‌ക്കരിക്കാൻ പറ്റിയ ദിനം. ദിവസത്തിന്റെ ആദ്യ പകുതിയിൽ ഉണ്ടാകാനിടയുള്ള സാമ്പത്തിക പ്രശ്നങ്ങൾ പിന്നീട് പരിഹരിക്കപ്പെടും.

ചിങ്ങം

(മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാൽ ഭാഗവും)

എക്കാലവും ഓർമമയിൽ നിൽക്കുന്ന ഒരു വ്യക്തിയെ യാത്രക്കിടയിൽ കണ്ടുമുട്ടും. മെഡിക്കൽ പ്രൊഫഷണലുകൾ ജോലിയിൽ ഉത്സാഹം കാണിക്കുമെങ്കിലും എളുപ്പത്തിൽ പ്രകോപിതരാകുകയും സമ്മർദ്ദത്തിന് അടിമപ്പെടുകയും ചെയ്യും. കീഴുദ്യോഗസ്ഥരുടെ മെല്ലെപ്പോക്ക് കാരണം നിശ്ചിത സമയപരിധിയ്ക്കുള്ളിൽ ജോലി തീർത്തുകൊടുക്കാൻ അക്കൗണ്ടന്റുമാർക്കാകില്ല. ഇന്ന് പരീക്ഷകളിൽ മികച്ച ഫലം നേടുന്ന കുട്ടികൾക്ക് മാതാപിതാക്കൾ പ്രതിഫലം നൽകും. വിനോദവ്യവസായത്തിലുള്ള ആളുകൾ പുതിയ സുഹൃത്തുക്കളെ സൃ്ടിക്കും. ഈ പുതിയ ബന്ധങ്ങൾ അവരുടെ കരിയറുയർത്താൻ സഹായിക്കും.

കന്നി

(ഉത്രത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും അത്തവും ചിത്ര ആദ്യത്തെ പകുതിയും)

നിങ്ങളുടെ ഔദാര്യവും ഊഷ്മളതയും സന്തോഷകരവും സ്‌നേഹനിർഭരവുമായ നിമിഷങ്ങൾ നിങ്ങൾക്ക് നൽകും. മുതിർന്നവർക്ക്‌ ആത്മീയമായ രോഗശാന്തി പരിശീലനത്തിന് വിധേയരാകാൻ പറ്റിയ ദിനം. തൊഴിൽ ശുപാർശയ്ക്കായി സ്വാധീനശക്തിയുള്ള ആളുകളെ സമീപിക്കാൻ ഇന്നത്തെ ദിവസം അനുയോജ്യമാണ്.ആളുകളിൽ നിന്ന് സഹായംതേടാനുള്ള നല്ല ദിവസം. സ്വതന്ത്രമായ കരിയർ ,സംരംഭം എന്നിവയിലേതെങ്കിലും ആരംഭിക്കുന്നതിനായുള്ള ആദ്യ നടപടികൾ നിയമരംഗത്ത് പ്രവര്ത്തിആക്കുന്നവർ കൈകൊള്ളും. സ്വതന്ത്രമായി പ്രവര്ത്തി്ക്കുന്നതിനുള്ള വഴികൾ അവർ തേടും. വിദ്യാർത്ഥികൾക്ക് അക്കാദമിക് മേഖലയിലേക്ക് മടങ്ങാനും അവരുടെചക്രവാളങ്ങൾ വിശാലമാക്കാനും കഴിയും. മികച്ച അവസരങ്ങൾ അവരുടെ വഴിയിൽ വരും. സ്‌പോർട്‌സ് ക്വാട്ടയിൽ ജോലി നേടാനുള്ള അവസരം കായികതാരങ്ങൾക്ക് കൈവരും.

തുലാം

(ചിത്ര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും)

ഈ അവധിക്കാലത്ത് പ്രണയിതാക്കൾ ഒരുമിച്ച് യാത്രപോകും. കുട്ടികളുടെ അനാരോഗ്യം, അധിക ചെലവ് എന്നിവയാൽ മാതാപിതാക്കൾ ആശങ്കയിലാകും. പുതിയ തൊഴിൽ നിങ്ങൾക്ക് പ്രശസ്തിയും അംഗീകാരവും നൽകും. സഹജമായ അവബോധത്തിന്റെ പിൻബലത്തിൽ ശരിയായ തീരുമാനമെടുക്കാൻ നിയമരംഗത്ത് പ്രവർത്തിക്കുന്നവർക്ക് സാധിക്കും. ഇതോടെ അവർ സഹപ്രവർത്തരുടേയും ഉയർന്ന സ്ഥാനത്തിരിക്കുന്നവരുടേയും പ്രശംസയ്ക്ക് പാത്രമാകും. പരീക്ഷയ്ക്ക് പഠിക്കാനാരംഭിക്കുന്ന വിദ്യാർത്ഥികൾ കാര്യക്ഷമമായി ആസൂത്രണം ചെയ്യപ്പെട്ട ഷെഡ്യൂൾ കർശനമായി പിന്തുടരും.അവർ ഗൗരവപൂർവ്വം സിലബസിനെ സമീപിക്കും. വിദ്യാർത്ഥികൾക്ക് പരിക്കേൽക്കാൻ സാധ്യതയുള്ളതിനാൽ പഠനയാത്രയിൽ വിദ്യാർത്ഥികളെ അനുഗമിക്കുന്ന അധ്യാപകർ ജാഗരൂകരാകണം. സന്നിഗ്ദ്ധാവസ്ഥകൾ അഭിമുഖീകരിക്കാൻ അധ്യാപകർ തയ്യാറാകണം.

വൃശ്ചികം

(വിശാഖത്തിന്റെ അവസാനത്തെ കാൽ ഭാഗവും അനിഴവും തൃക്കേട്ടയും)

മക്കളോടും ചെറുമക്കളോടുമൊപ്പം കുടുംബചടങ്ങിൽ പങ്കെടുക്കാൻ പ്രായമുള്ളവർക്ക് സാധിക്കും. ഇതിൽ അവർ സന്തോഷിക്കും. ചെറുകിട വ്യവസായം ആരംഭിക്കുന്നവർക്ക് ബാങ്ക് വായ്പ ലഭ്യമാകാൻ വൈകും. ബിസിനസുകാരും വ്യവസായികളും ഇന്ന് വാദപ്രതിവാദങ്ങളിൽ ഏർപ്പെടുന്നത് ഒഴിവാക്കണം. പ്രത്യേകിച്ചും അവർക്ക് അൽപ്പം മാനസിക അസ്വസ്ഥതതോന്നുന്നുണ്ടെങ്കിൽ. വിദ്യാർത്ഥികൾ ഇന്ന് അക്കാദമിക് രംഗത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കും. ചിലർ അവരുടെ സഹപാഠികളെ സഹായിച്ചേക്കാം. കഠിന പ്രയ്‌നത്തിന് നന്ദി. കായികതാരങ്ങൾ പുതിയ റെക്കോർഡുകൾ സ്ഥാപിക്കും.

ധനു

(മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാൽഭാഗവും)

തനിക്കു ചേർന്ന ഒരാളെ കണ്ടെത്തിയാൽ അവിവാഹിതർ ഉടൻ പ്രണയാഭ്യർത്ഥന നടത്തണം. വൈകിയാൽ അവരെ നിങ്ങൾക്ക് നഷ്ടപ്പെടാം. പനിയും ജലദോഷവും പിടിപെടാനുള്ള സാധ്യത കാണുന്നതിനാൽ കുട്ടികളെ കാറ്റുകൊള്ളാനും തണുത്ത പാനീയങ്ങൾ കുടിക്കാനും അനുവദിക്കരുത്. ഒന്നു പുറത്തുപോകുന്നത് ഉന്മേഷം വീണ്ടെടുക്കാൻ നിങ്ങളെ സഹായിക്കും. പ്രമുഖരുമായി നടത്തുന്ന കൂടിക്കാഴ്ച ഓഹരി ദല്ലാളുകൾക്കും നിക്ഷേപകർക്കും ഗുണം ചെയ്യും. അധികക്ലാസുകൾ എടുക്കേണ്ടിവരുന്നതിനാൽ അധ്യാപകർക്ക് വിദ്യാലയങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കേണ്ടി വരും. ഗുരുതര അസുഖം ബാധിച്ചവരുടെ വേദന ഇന്ന് കുറയുകയും ക്രമേണ അസുഖത്തിന് ശമനമുണ്ടാവുകയും ചെയ്യും.

മകരം

(ഉത്രാടത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും)

പ്രശ്‌ന പരിഹാരത്തിനായി പ്രായമുള്ളവരെ സമീപിക്കുന്നത് ഗുണം ചെയ്യും. തങ്ങളുടെ അനുഭവസമ്പത്ത് പ്രശ്‌നപരിഹാരത്തിനായി പ്രയോജനപ്പെടുത്താനായതിലും ചെറുപ്പക്കാർ തങ്ങളുടെ സഹായം തേടിയതിലും പ്രായമേറിയവർ സന്തോഷിക്കും. സാങ്കേതിക മേഖലയിലുള്ളവർക്ക് പ്രത്യേകിച്ച് എഞ്ചിനീയർമാർക്ക് മികച്ച ജോലി വാഗ്ദാനം ചെയ്യപ്പെടും. കണക്കുകൾ എളുപ്പത്തിൽ സമീകരിക്കാൻ കഴിയുന്നതിനാൽ അക്കൗണ്ടന്റുമാർ മുതിർന്ന ജീവനക്കാരുടെ പ്രശംസയ്ക്ക് പാത്രമാകും. പാഠ്യേതര വിഷയങ്ങളിൽ താൽപര്യമുള്ള വിദ്യാർത്ഥികൾ ഇന്ന് കായിക ഇനങ്ങളിൽ പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കും കായികതാരങ്ങൾ ആദരിക്കപ്പെടും. ആജീവനാന്ത നേട്ടത്തിനുള്ള അവാർഡ് അവർ സ്വന്തമാക്കിയേക്കാം.

കുംഭം

(അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗവും)

പ്രണയിതാക്കൾ തീവ്രപ്രണയത്തിൽ അകപ്പെടും അവർ തമ്മിലുള്ള ബന്ധം ദൃഢമാകും. പ്രശ്‌ന പരിഹാരത്തിനായി പ്രായമുള്ളവരെ സമീപിക്കുന്നത് ഗുണം ചെയ്യും. തങ്ങളുടെ അനുഭവസമ്പത്ത് പ്രശ്‌നപരിഹാരത്തിനായി പ്രയോജനപ്പെടുത്താനായതിലും ചെറുപ്പക്കാർ തങ്ങളുടെ സഹായം തേടിയതിലും പ്രായമേറിയവർ സന്തോഷിക്കും. വിപണിയിലെ അപ്രതീക്ഷിത ഉയർച്ചയിൽ ഓഹരിനിക്ഷേപകർ ലാഭം കൊയ്യും. വിവേകപൂർവ്വമായ തീരുമാനങ്ങൾ ലാഭമുയർത്താൻ അവരെ സഹായിക്കും. അക്കാദമിക് താൽപ്പര്യമില്ലാത്ത വിദ്യാർത്ഥികൾ ഇന്ന് പാഠ്യേതര വിഷയങ്ങളിൽ തിളങ്ങും. ദീർഘകാലമായി അസുഖം ബാധിച്ചവരും കുറച്ചു കാലമായി കിടപ്പിലായവരുമായ രോഗികൾ ഇന്ന് സുഖം പ്രാപിക്കും.

മീനം

(പൂരുട്ടാതിയുടെ അവസാനത്തെ കാൽഭാഗവും ഉത്രട്ടാതിയും രേവതിയും)

പ്രണയിതാക്കളെ കുടുംബത്തിൽ പരിചയപ്പെടുത്താൻ പറ്റിയ ദിനം. വിവാഹപദ്ധതികൾ വിജയം കാണും. ആസ്വാദ്യകരമായി സമയം ചെലവഴിക്കാൻ കഴിയുന്ന സ്ഥലങ്ങൾ കണ്ടെത്തി അവിടേയ്ക്ക് ഉല്ലാസയാത്ര പോകുന്നത് ഗുണം ചെയ്യും. ഇതുവരെ മികച്ച ഫലം നേടിയ വിദ്യാർത്ഥികൾ പൊതു പരീക്ഷകളിൽ സമാന പ്രകടനം കാഴ്ചവയ്ക്കില്ല. രാഷ്ട്രീയക്കാർക്ക് ജനപിന്തുണയും കേഡറിലെ അംഗബലവും വർധിപ്പിക്കാൻ സാധിക്കും. അപകടങ്ങൾ സംഭവിക്കാൻ സാധ്യതയുള്ളതിനാൽ കായികതാരങ്ങൾ ഇന്ന് ജാഗ്രത പുലർത്തണം.ഔട്ട്‌ഡോർ യാത്രകളും അവർ ഒഴിവാക്കണം. വരുമാന സാധ്യതകൾ തുറക്കപ്പെടുന്നതിനാൽ പ്രതീക്ഷ നൽകുന്ന ദിനം.