മേടം
(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്)
ഗാർഹിക പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്ന വിവാഹിതർ അതിനായി പ്രിയപ്പെട്ടവരുടെ ഉപദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കേണ്ടതുണ്ട്. മനം മയക്കുന്ന കളികളും തമാശകളുമായി കുട്ടികൾ കുടുംബാംഗങ്ങളുടെ മുഴുവൻ സ്നേഹം പിടിച്ചുപറ്റും.മികച്ച ദിനമാണ് കുട്ടികളെ കാത്തിരിക്കുന്നത്. ലോകമെമ്പാടുമുള്ള പ്രശസ്തമായ സ്ഥലങ്ങൾ സന്ദർശിക്കാൻ നിങ്ങൾക്ക്തീവ്രമായ ആഗ്രഹമുണ്ട്. നിങ്ങളുടെ യാത്രയെ സുഗമമാക്കുന്ന തരത്തിൽ നിങ്ങളുടെ ജോലിആസൂത്രണം ചെയ്യാൻ നിങ്ങൾക്ക് ഇന്ന് കഴിയും. തിരക്കുകളിൽ നിന്നൊഴിഞ്ഞ് പ്രിയപ്പെട്ടവർക്കൊപ്പം സമയം ചെലവഴിക്കാൻ നിയമരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അവസരം ലഭിക്കും.ഉച്ചയൂണിനോ അത്താഴത്തിനോ അവരോടൊപ്പം ചേരാൻ നിർദ്ദേശിക്കുന്നു. സെമിനാറുകളിലോ വർക്ക് ഷോപ്പുകളിലോ പങ്കെടുക്കുന്ന അധ്യാപകർക്ക് അതിന്റെ ഗുണം പിന്നീട് ലഭിക്കും. കലാകാരന്മാർ അവരുടെ പ്രവർത്തനമേഖലയിൽ തൊഴിലവസരങ്ങൾ കണ്ടെത്തുകയും അത് നേടിയെടുക്കാൻ പരിശ്രമിക്കുകയും ചെയ്യും.
ഇടവം
(കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകീര്യത്തിന്റെ ആദ്യപകുതിയും)
അവിവാഹിതരായ ആളുകൾ അവരുടെ സുഹൃത്തുക്കളോടൊപ്പം പാർട്ടികളിലേക്കോചടങ്ങുകളിലേക്കോ പോകാൻ നിർദ്ദേശിക്കുന്നു. അനുയോജ്യരായവരെ കണ്ടുമുട്ടാനുള്ളഅവരുടെ അവസരമാണിത്. കളിക്കിടെ കുട്ടികളിലുണ്ടാകുന്ന ചെറിയ മുറിവ് , ചതവ് എന്നിവ കുടുംബത്തെയൊന്നാകെ വിഷമിപ്പിക്കും. യാത്രക്കിടെ ഉയർന്നുവരുന്ന ചെറിയ പ്രശ്നങ്ങൾ പരിഹരിക്കാൻ ഊർജ്ജവും സമയവും ചെലവഴിക്കേണ്ടി വരും.അതുകൊണ്ടുതന്നെ യാത്ര ആസ്വദിക്കാനാകാതെ ആളുകൾ നിരാശരാകും. ഡോക്ടർമാരും മറ്റ് മെഡിക്കൽ പ്രൊഫഷണലുകളും ഇന്ന് ജോലിയിൽ വിജയം ആസ്വദിക്കും. അധിക ക്ലാസുകൾക്കായി അധ്യാപകർക്ക് ഇന്ന് ക്ലാസിൽ തുടരേണ്ടിവരാം .പരീക്ഷകൾ അടുത്തുവരുന്നതിനാൽ അധ്യാപകർക്ക് പാഠ്യഭാഗങ്ങൾ തീർത്തുകൊടുക്കേണ്ടിവരും. സുഹൃത്തുക്കളുടെയും പരിശീലകരുടെയും ഉപദേശം കായികതാരങ്ങൾക്ക് ഗുണം ചെയ്യും.
മിഥുനം
(മകീര്യത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും)
നിങ്ങൾ ഇഷ്ടപ്പെടുന്ന വ്യക്തിയെ കണ്ടെത്തുക, ഒരുമിച്ച് ആഘോഷിക്കുക. വീട്ടിലെ പ്രായമുള്ളവർ ഊർജ്ജസ്വലരായിരിക്കും. അവർ കുടുംബാംഗങ്ങളുമായി സന്തോഷകരമായി ഇടപഴകും. തൊഴിൽ അഭിമുഖത്തിന്റെ ഫലങ്ങൾക്കായി കാത്തിരിക്കുന്നവർക്ക്ഇന്ന് അനുകൂലമായ ഫലം ലഭിക്കും. വിദ്യാർത്ഥികൾ ഇന്ന് അവരുടെ അടുത്ത ലെവൽ പഠനത്തിനായി തയ്യാറെടുപ്പ് ആരംഭിച്ചേക്കാം. കായികതാരങ്ങൾ ഇന്ന് വളരെ ഊർജസ്വലരായിരിക്കും. പുതിയ വെല്ലുവിളികളേറ്റെടുക്കാൻ അവർ തയ്യാറാകും.
കർക്കടകം
(പുണർതത്തിന്റെ അവസാനത്തെ കാൽഭാഗവും പൂയ്യവും ആയില്യവും)
അകന്നു താമസിക്കുന്ന ദമ്പതികൾ അസാധാരണ സാഹചര്യത്താൽ വീണ്ടും ഒന്നിക്കും. പഠനത്തിനായി അകന്നു കഴിയുന്ന കുട്ടികൾ അപ്രതീക്ഷിതമായി വീട്ടിലെത്താം. അവരുടെ മടങ്ങിവരവിൽ കുടുംബാംഗങ്ങൾ ആഹ്ലാദഭരിതരാക്കും. കടലാസുജോലികൾ പൂർത്തിയാക്കുന്നതിലെ കാലതാമസം ബിസിനസ് കരാറുകൾ ഒപ്പുവയ്ക്കുന്നതിനെ ബാധിക്കും. അതുകൊണ്ട് ജോലികൾ മുൻകൂട്ടി പൂർത്തിയാക്കേണ്ടതുണ്ട്. ഏതങ്കിലും പ്രമുഖ സ്ഥാപനത്തിന്റെ നിയമോപദേഷ്ടക സ്ഥാനം അഭിഭാഷകർ അലങ്കരിക്കും. അതിലൂടെ പണവും പ്രശസ്തിയും അവർ സ്വന്തമാക്കും. പരീക്ഷകൾക്കും മറ്റ് പ്രവർത്തനങ്ങൾക്കുമായി വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്ന അധ്യാപകർ അവരുടെ ശ്രമങ്ങളെ അഭിനന്ദിക്കും. കലാകാരന്മാർക്ക്, പ്രത്യേകിച്ച് ചിത്രകാരന്മാർക്ക് അംഗീകൃത സ്കൂളിൽ ചേർന്ന് പഠിക്കാൻ അവസരം ലഭിക്കും.
ചിങ്ങം
(മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാൽ ഭാഗവും)
വ്യാപാര പങ്കാളികളുമായും സഹപ്രവർത്തകരുമായും അനാവശ്യ തർക്കത്തിൽ ഏർപ്പടേണ്ടിവരുന്നതിനാൽ വ്യവസായികൾക്ക് ഇന്ന് മോശം ദിവസം.ദിവസത്തിന്റെ ഭൂരിഭാഗവും സമയവും ഊർജ്ജവും ഇത്തരം തർക്കങ്ങൾ പരിഹരിക്കുന്നതിനായി മാറ്റിവയ്ക്കേണ്ടി വന്നേക്കാം. ഉന്നത പഠനം നടത്താൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് അനുകൂലമായ സമയം. തങ്ങളുടെ ജോലിയെക്കുറിച്ചുള്ള മറ്റുള്ളവരുടെ അഭിപ്രായപ്രകടനങ്ങൾ സമചിത്തതയോടെ കേൾക്കാൻ അധ്യാപകർ തയ്യാറാകണം. തങ്ങളുടെ മേഖലയിൽ മികവ് തെളിയിക്കാൻ സഹായിക്കുന്ന വ്യക്തിയെ കായികതാരങ്ങൾ ഇന്ന് കണ്ടെത്തും. തിരക്കുകളിലേയ്ക്ക് പ്രവേശിക്കുന്നതിന് മുൻപ് കലാകാരന്മാർ സ്വയം നവീകരിക്കുകയും വിശ്രമം തേടുകയും വേണം.
കന്നി
(ഉത്രത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും അത്തവും ചിത്ര ആദ്യത്തെ പകുതിയും)
മാതാപിതാക്കൾ അല്ലെങ്കിൽ ബന്ധുക്കൾ വിവാഹത്തിന് അർഹരായവർക്ക്അനുയോജ്യമായ വിവാഹ നിർദ്ദേശങ്ങൾ കൊണ്ടുവന്നേക്കാം. ഒരു കൂട്ടം പര്യവേക്ഷകർ അവരുടെ യാത്രയിൽ ചേരാൻ നിങ്ങളെ ക്ഷണിച്ചേക്കാം. ഇത് ഒരു സ്വപ്ന സാക്ഷാത്കാരമായിരിക്കും. യാത്രയിലൂടെ അറിവ്നേടാൻ നിങ്ങൾ എപ്പോഴും ആഗ്രഹിക്കുന്നു. ബിസിനസുകാർക്കും വ്യവസായികൾക്കും ദീർഘകാല സ്വത്ത് നിക്ഷേപം നടത്താൻ ഇന്ന് അവസരം ലഭിച്ചേക്കാം. വ്യക്തിഗത സ്വത്ത് ഇടപാടുകൾ സുഗമമായി നടക്കുന്നതിനാൽ റിയൽഎസ്റ്റേറ്റ് ബിസിനസുകാർക്ക് ഇന്ന് വിശ്രമിക്കാം. സംരഭകത്വ സിദ്ധിയുള്ള രാഷ്ട്രീയക്കാർ പ്രാമൂഖ്യത്തിലേയ്ക്ക് ഉയരും. കരിയർ മുന്നോട്ടുകൊണ്ടുപോകാനും പാർട്ടിയിൽ ഉയർന്ന സ്ഥാനം നേടാനും അവർക്ക് സാധിക്കും. കർശനമായ നിയന്ത്രണം സാമ്പത്തിക സ്ഥിരത നിലനിർത്താൻ സഹായിക്കും.
തുലാം
(ചിത്ര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും)
പ്രായമുള്ളവരെ മുറികൾ മോടികൂട്ടാനും സാധനങ്ങൾ അടുക്കിവയ്ക്കാനും സഹായിക്കുക.അത് അവരെ സന്തോഷിപ്പിക്കും. കുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ആധി മുതിർന്നവരുടെ ഉറക്കം കെടുത്തും. സാങ്കേതിക വിദഗ്ദ്ധരുടെ സ്വപ്നങ്ങൾ ഇന്ന് പൂവണിയും. അവർ കരിയർ ലക്ഷ്യങ്ങൾ കൈവരിക്കും. അധ്യാപകർക്ക് തൊഴിൽപരമായി വെല്ലുവിളി നിറഞ്ഞ ദിവസം. വിദ്യാർത്ഥി പ്രശ്നങ്ങൾ പരിഹരിക്കാനായി നിയുക്തനാക്കപ്പെടുകയും അധ്യാപന കഴിവുകൾ പരീക്ഷിക്കപ്പെടുകയും ചെയ്യും. കായികതാരങ്ങൾ വലിയ വെല്ലുവിളികൾ തരണം ചെയ്യാനുള്ള ഊർജ്ജസ്വലത കൈവരിക്കും. നിങ്ങൾ ഇന്ന് ആരോഗ്യത്തിന്റെ നിറവിലായിരിക്കും. അതിനാൽ അസുഖംബാധിക്കുന്നതിനെക്കുറിച്ച് ആലോചിച്ച് വിഷമിക്കേണ്ടതില്ല.
വൃശ്ചികം
(വിശാഖത്തിന്റെ അവസാനത്തെ കാൽ ഭാഗവും അനിഴവും തൃക്കേട്ടയും)
നേരിട്ട് സംസാരിക്കുന്നത് ബുദ്ധിമുട്ടായി തോന്നുന്നതിനാൽ പ്രണയിതാക്കൾക്ക് മോശം ദിവസം. കാര്യങ്ങളുടെ വിശദാംശങ്ങളിലേയ്ക്ക് കടക്കുന്നത് പ്രശ്നം കൂടുതൽ വഷളാക്കും. മരുന്നിനേക്കാൾ ശുദ്ധവായു പ്രായമായവർക്ക് ഗുണം ചെയ്യും. തൊഴിലിനായുള്ള അഭിമുഖ, എഴുത്തു പരീക്ഷകളിൽ തൊഴിൽ രഹിതർക്ക് വേണ്ടത്ര ശോഭിക്കാനാകില്ല. വിശ്വസനീയമായ ഓഹരികളിൽ നിക്ഷേപിച്ചതിന് ദല്ലാൾമാരോട് ഇടപാടുകാർ ഇന്ന് നന്ദി പ്രകടിപ്പിക്കും. നിക്ഷേപത്തിൽ നിന്ന് ലഭിക്കുന്നവരുമാനത്തിൽ അവർ സന്തുഷ്ടരാകും. പുതിയ വെല്ലുവിളികൾ ഏറ്റെടുക്കുന്നത് കായികതാരങ്ങളുടെ ഊർജ്ജസ്വലത വർധിപ്പിക്കും. റെക്കോർഡുകൾ പഴങ്കഥയാക്കി കായികതാരങ്ങൾ കുതിക്കും.
ധനു
(മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാൽഭാഗവും)
ഇന്ന് നിങ്ങൾ പഴയ ബന്ധം പുതുക്കും. പരീക്ഷാഫലം കുട്ടികൾക്ക് നിരാശ സമ്മാനിക്കും.എന്നാൽ വരുന്ന പരീക്ഷകളിൽ കൂടുതൽ മെച്ചപ്പെട്ട പ്രകടനം നടത്താൻ അവർക്കാകും. തൊഴിലില്ലാത്തവർ ഒടുവിൽ ചില നല്ല വാർത്തകൾ പ്രതീക്ഷിച്ചേക്കാം.ഇന്നത്തെ പഴയ സുഹൃത്തുക്കളിൽ നിന്നോ ബന്ധുക്കളിൽ നിന്നോ ജോലി ഓഫറുകളോ പുതിയഅവസരങ്ങളോ വരാം. സമൂഹത്തിലുണ്ടാകുന്ന മാറ്റങ്ങൾക്കനുസരിച്ച് പ്രൊഫഷണൽ ജീവിതത്തിൽ മാറ്റം വരുത്തേണ്ട സ്ഥിതിയില്ലെന്ന് നിയമരംഗത്ത് പ്രവർത്തിക്കുന്നവർ തിരിച്ചറിയും. വിദ്യാർത്ഥികൾ കാരണം ദു:ഖിതരാകുമെങ്കിലും സഹജമായ സഹിഷ്ണുത കാരണം അത്തരം സാഹചര്യങ്ങളെ നേരിടാൻ അധ്യാപകർക്കാകും. കലാകാരന്മാർ തങ്ങളെക്കുറിച്ചും അവരുടെ സൃഷ്ടിപരമായ കഴിവുകളെക്കുറിച്ചും ആത്മവിശ്വാസമുള്ളവരായിരിക്കും.
മകരം
(ഉത്രാടത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും)
സമാധാനപൂർണ്ണമാകും. അതിനായി കുട്ടികൾ വരെ സഹായിക്കും. അപ്രതീക്ഷിത ബിസിനസ്സ് യാത്ര ഷെഡ്യൂളിനെ ശല്യപ്പെടുത്തിയേക്കാം. എന്നാൽ യാത്രകൊണ്ട് ഗുണമുണ്ടാകും. അസാധാരണ ബിസിനസ് നിർദ്ദേശങ്ങളെ അവഗണിക്കരുത്. തുടക്കത്തിൽ ഉത്കണ്ഠയുണ്ടാക്കുമെങ്കിലും ഭാവിയിൽ ലാഭം കൊയ്യുന്ന ബിസിനസായി അത് മാറാം. സ്വന്തമായി ഒരു വീട് പണിയാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂലമായ ദിവസം. അധ്യാപകർക്ക് പുതിയ പാഠ്യരീതികൾ ആവിഷ്ക്കരിക്കാൻ പറ്റിയ ദിനം.
കുംഭം
(അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗവും)
അവിവാഹിതരായവർ താൽപ്പര്യമുണർത്തുന്ന ഒരാളെ കണ്ടുമുട്ടും. എന്നാൽ വിവാഹാലോചന തുടങ്ങുന്നതിന് മുൻപ് അവരുടെ മനസ്സിലെന്താണെന്നുകൂടി അറിഞ്ഞിരിക്കണം. എക്കാലവും ഓർമമയിൽ നിൽക്കുന്ന ഒരു വ്യക്തിയെ യാത്രക്കിടയിൽ കണ്ടുമുട്ടും. ഓഹരിദല്ലാളുകളും നിക്ഷേപകരും ഇന്ന് ഊഹകച്ചവടത്തിൽ നിന്നും അകന്നുനിൽക്കണം. പ്രത്യേകിച്ചും മറ്റുള്ളവരുടെ പണമുപയോഗിച്ച് വ്യാപാരം നടത്തുന്നവർ. സംരഭകത്വ സിദ്ധിയുള്ള രാഷ്ട്രീയ പ്രവർത്തകർക്ക് തിളങ്ങാനുള്ള ദിവസം. പ്രവർത്തനമേഖലയിൽ പുതിയ ഉയരങ്ങൾ എത്തിപ്പിടിക്കാനും സ്ഥാനമാനങ്ങൾ നേടാനും അവർക്ക് അവസരമുണ്ടാകും. ആരോഗ്യമുള്ള ശരീരത്തിൽ നിങ്ങൾക്ക് സ്വയം മതിപ്പ് തോന്നും.
മീനം
(പൂരുട്ടാതിയുടെ അവസാനത്തെ കാൽഭാഗവും ഉത്രട്ടാതിയും രേവതിയും)
അപ്രതീക്ഷിത പ്രശ്നങ്ങൾ കാരണം പ്രണയിതാക്കൾക്ക് ഇന്ന് ഒരുമിച്ചിരിക്കാൻ സാധിക്കില്ല. കുടുംബം, സുഹൃത്തുക്കൾ അല്ലെങ്കിൽ ബന്ധുക്കൾ എന്നിവരുമൊത്തുള്ള ഒരുനല്ല ഡ്രൈവ് ഇന്ന് പ്രവചിക്കപ്പെടുന്നു. അശ്രദ്ധയും ആലസ്യവും വിദ്യാർത്ഥികളുടെ പഠനത്തെ ദോഷകരമായി ബാധിക്കും. നൂതന ശൈലിയിൽ പ്രസംഗിച്ച് രാഷ്ട്രീയ നേതാക്കൾ കയ്യടി നേടും. അണികളുടെ പിന്തുണ ഉറപ്പാക്കും. പരിശീലനത്തിനിടെ കളിക്കാർക്ക് പരിക്കേൽക്കാൻ സാധ്യതയുണ്ട്. വരുമാനം കുറഞ്ഞുവെങ്കിലും, നിങ്ങളുടെ സാമ്പത്തിക പ്രതിബദ്ധതനിലനിർത്താൻ സഹായിക്കുന്ന പണം നിങ്ങൾക്ക് ലഭ്യമാകും.
Content Highlights: Detailed daily horoscope predictions for all 12 zodiac signs in 2026., Insights into family life, career growth, financial stability, and health., Actionable astrological guidance for students, professionals, and business owners.
Published: 21 Oct 2026, 09:22 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented