മേടം
(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്)
ദമ്പതികളെ കാത്തിരിക്കുന്നത് പ്രണായാതുരമായ ദിവസം. കുട്ടികളുടെ പിന്തുണയിൽ വീട്ടിലെ കാര്യങ്ങൾ നന്നായി നടക്കും. വൈകീട്ട് നടക്കുന്ന ആഘോഷരാവ് തമാശകളാലും വിനോദങ്ങളാലും ആസ്വാദ്യകരമായ അനുഭവമാകും. പ്രിയപ്പെട്ടവരോടൊത്ത് നിങ്ങൾക്ക് അവധിക്കാലം ആസ്വദിക്കാം. സഹജമായ അവബോധത്തിന്റെ പിൻബലത്തിൽ ശരിയായ തീരുമാനമെടുക്കാൻ നിയമരംഗത്ത് പ്രവർത്തിക്കുന്നവർക്ക് സാധിക്കും. ഇതോടെ അവർ സഹപ്രവർത്തരുടേയും ഉയർന്ന സ്ഥാനത്തിരിക്കുന്നവരുടേയും പ്രശംസയ്ക്ക് പാത്രമാകും. അധ്യാപകർക്കും അവരുടെ തൊഴിലിനും ഉണർച്ചയുണ്ടാകുന്ന ദിനം. കലാപരമായ കഴിവുള്ളവർക്ക് ഇന്ന് അവരുടെ ഇഷ്ട മേഖലയിൽ ഒരു കരിയർ ഉണ്ടാക്കാനുള്ള അവസരം ലഭിക്കും. ഈ അവസരം പരമാവധിപ്രയോജനപ്പെടുത്തണം.
ഇടവം
(കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകീര്യത്തിന്റെ ആദ്യപകുതിയും)
ദീർഘകാല ബന്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ ഒരുമിച്ച് താമസിക്കാൻതീരുമാനിച്ചേക്കാം. അവരുടെ തീരുമാനം അവരുടെ മാതാപിതാക്കളുംഅംഗീകരിക്കുമായിരുന്നു. പനിയും ജലദോഷവും പിടിപെടാനുള്ള സാധ്യത കാണുന്നതിനാൽ കുട്ടികളെ കാറ്റുകൊള്ളാനും തണുത്ത പാനീയങ്ങൾ കുടിക്കാനും അനുവദിക്കരുത്. പുതുസ്ഥലങ്ങൾ സന്ദര്ശികക്കുക, അപരിചിതരെ പരിചയപ്പെടുക എന്നീ ആഗ്രഹങ്ങൾ ഉടനടി സഫലമാകില്ല. അതിനായി കുറച്ചുകാലം കൂടി കാത്തിരിക്കേണ്ടി വരും. ഏത്പ്രശ്‌നങ്ങളും മെഡിക്കൽ പ്രൊഫഷണലുകൾ ഇന്ന് എളുപ്പത്തിൽ പരിഹരിക്കും. ഇന്ന് അവർ അവരുടെ ജോലി പതിവിൽ കൂടുതൽ ആസ്വദിക്കും. വിദ്യാർത്ഥികൾക്ക് പരിക്കേൽക്കാൻ സാധ്യതയുള്ളതിനാൽ പഠനയാത്രയിൽ വിദ്യാർത്ഥികളെ അനുഗമിക്കുന്ന അധ്യാപകർ ജാഗരൂകരാകണം. സന്നിഗ്ദ്ധാവസ്ഥകൾ അഭിമുഖീകരിക്കാൻ അധ്യാപകർ തയ്യാറാകണം. താരങ്ങളുടെ പദ്ധതികളോട് ടീം ക്രിയാത്മകമായി പ്രതികരിക്കും.
മിഥുനം
(മകീര്യത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും)
അവിവാഹിതരായ ആളുകൾ അവരുടെ സുഹൃത്തുക്കളോടൊപ്പം പാർട്ടികളിലേക്കോചടങ്ങുകളിലേക്കോ പോകാൻ നിർദ്ദേശിക്കുന്നു. അനുയോജ്യരായവരെ കണ്ടുമുട്ടാനുള്ളഅവരുടെ അവസരമാണിത്. യാത്രകളിലൂടെ അറിവ് നേടാൻ നിങ്ങൾ വളരെയധികം ആഗ്രഹിക്കുന്നു. യാത്ര ചെയ്യുമ്പോൾ ആളുകളെയും സ്ഥലങ്ങളെയും കുറിച്ച്പുതിയ കാര്യങ്ങൾ പഠിക്കുന്നു. ഓഹരി ദല്ലാളുകൾക്കും നിക്ഷേപകർക്കും ഭാഗ്യദിനം. അവർ ഇന്ന് തൊട്ടതെല്ലാം പൊന്നാക്കും. രാഷ്ട്രീയക്കാർ തങ്ങളുടെ പരിശ്രമങ്ങൾക്കുള്ള പ്രതിഫലം നേടും. ആരോഗ്യം നിറഞ്ഞതും ആശ്വാസകരവുമായി ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുഭവപ്പെടും.
കർക്കടകം
(പുണർതത്തിന്റെ അവസാനത്തെ കാൽഭാഗവും പൂയ്യവും ആയില്യവും)
നിങ്ങൾ ഇഷ്ടപ്പെടുന്ന വ്യക്തിയെ കണ്ടെത്തുക, ഒരുമിച്ച് ആഘോഷിക്കുക. വീട്ടിലെ പ്രായമുള്ളവർ ഊർജ്ജസ്വലരായിരിക്കും. അവർ കുടുംബാംഗങ്ങളുമായി സന്തോഷകരമായി ഇടപഴകും. തൊഴിൽ അഭിമുഖത്തിന്റെ ഫലങ്ങൾക്കായി കാത്തിരിക്കുന്നവർക്ക്ഇന്ന് അനുകൂലമായ ഫലം ലഭിക്കും. വിദ്യാർത്ഥികൾ ഇന്ന് അവരുടെ അടുത്ത ലെവൽ പഠനത്തിനായി തയ്യാറെടുപ്പ് ആരംഭിച്ചേക്കാം. കായികതാരങ്ങൾ ഇന്ന് വളരെ ഊർജസ്വലരായിരിക്കും. പുതിയ വെല്ലുവിളികളേറ്റെടുക്കാൻ അവർ തയ്യാറാകും.
ചിങ്ങം
(മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാൽ ഭാഗവും)
പുതിയ ഇടപാടുകൾ നടത്താൻ ഇന്ന് അനുയോജ്യമായ ദിവസമല്ല. രാശി അതിന് അനുവദിക്കുന്നില്ല. സമർപ്പണവും കഠിനാധ്വാനവും വിദ്യാർത്ഥികളെ സ്വപ്‌നങ്ങൾ സാക്ഷാത്ക്കരിക്കാൻ സഹായിക്കും. അടുത്ത ബന്ധുക്കളുടെ അനാരോഗ്യം അധ്യാപകരുടെ ദിവസത്തെ ഉത്കണ്ഠ നിറഞ്ഞതാക്കും. മികവ് പുലർത്താനുള്ള ആഗ്രഹമാണ് ഇന്നത്തെ പ്രൊഫഷണൽ കളിക്കാരെ നയിക്കുന്നത്. കലാകാരന്മാർക്ക്, പ്രത്യേകിച്ച് ചിത്രകാരന്മാർക്ക് അംഗീകൃത സ്‌കൂളിൽ ചേർന്ന് പഠിക്കാൻ അവസരം ലഭിക്കും.
കന്നി
(ഉത്രത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും അത്തവും ചിത്ര ആദ്യത്തെ പകുതിയും)
വീട്ടിലെ അറ്റകുറ്റപണികൾ നിങ്ങളെ തിരക്കുള്ളവരാക്കും. ശാരീരിക അധ്വാനത്തിലും ഏർപ്പെടേണ്ടതായി വരും. ഉന്നത വിദ്യാഭ്യാസത്തിനൊരുങ്ങുന്ന കുട്ടികൾ നിങ്ങളുടെ ഉപദേശവും സഹായവും തേടും. അവരുടെ നേട്ടത്തിൽ നിങ്ങൾ സന്തോഷവാനും അഭിമാനിയുമാകും. പുതിയ സംരംഭങ്ങളിൽ നിന്ന് ബിസിനസുകാർക്ക് സാമ്പത്തികനേട്ടമുണ്ടാകും. അഭിഭാഷകർ കേസുകൾ വിജയിക്കുകയും ഫീസിനു പുറമെ വിലകൂടിയ ഉപഹാരങ്ങൾ സമ്മാനമായി അവർക്ക് ലഭിക്കുകയും ചെയ്യും. അധ്യാപകർക്ക് അവരുടെ നിലവിലുള്ള ജോലിയോടൊപ്പം പുതിയ ചുമതലകളും ലഭിക്കും. തിരക്കുകളിലേയ്ക്ക് പ്രവേശിക്കുന്നതിന് മുൻപ് കലാകാരന്മാർ സ്വയം നവീകരിക്കുകയും വിശ്രമം തേടുകയും വേണം.
തുലാം
(ചിത്ര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും)
മാതാപിതാക്കൾ അല്ലെങ്കിൽ ബന്ധുക്കൾ വിവാഹത്തിന് അർഹരായവർക്ക്അനുയോജ്യമായ വിവാഹ നിർദ്ദേശങ്ങൾ കൊണ്ടുവന്നേക്കാം. ചെറിയ അസുഖങ്ങൾ കുട്ടികളെ അസന്തുഷ്ടരും അസ്വസ്ഥരുമാക്കും. പുറത്ത് കളിക്കാനാകാതെ അവർ വീടുകളിൽ തളച്ചിടപ്പെടും. ഒരു കൂട്ടം പര്യവേക്ഷകർ അവരുടെ യാത്രയിൽ ചേരാൻ നിങ്ങളെ ക്ഷണിച്ചേക്കാം. ഇത് ഒരു സ്വപ്ന സാക്ഷാത്കാരമായിരിക്കും. യാത്രയിലൂടെ അറിവ്നേടാൻ നിങ്ങൾ എപ്പോഴും ആഗ്രഹിക്കുന്നു. ഡോക്ടർമാർ ഇന്ന് സുരക്ഷിതമായ പോസ്റ്റുകളിൽ നിയമിതരാകും. അധ്യാപകർ ഇന്ന് തുറന്ന മനസ്സ് സൂക്ഷിക്കണം. വിദ്യാർത്ഥികളിൽനിന്നുള്ള അസാധാരണമായ അഭ്യർത്ഥനകൾ കൈകാര്യം ചെയ്യുന്നതിന് അവർ തന്ത്രപരമായി പെരുമാറേണ്ടതുണ്ട്.തീർച്ചയായും അവർക്ക് വിദ്യാർത്ഥികളുടെ ബഹുമാനം പിടിച്ചുപറ്റാൻ സാധിക്കും. കർശനമായ നിയന്ത്രണം സാമ്പത്തിക സ്ഥിരത നിലനിർത്താൻ സഹായിക്കും.
വൃശ്ചികം
(വിശാഖത്തിന്റെ അവസാനത്തെ കാൽ ഭാഗവും അനിഴവും തൃക്കേട്ടയും)
പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും മികവ് പ്രകടിപ്പിക്കുന്ന കുട്ടികൾ അധ്യാപകരുടേയും സഹപാഠികളുടെയും പ്രശംസ പിടിച്ചുപറ്റും. കുടുംബത്തോടൊപ്പം ഒരു ഉല്ലാസയാത്ര പോകാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ അതിന് പറ്റിയ ദിവസം. നിലവിലെ ജോലിയോടൊപ്പം മറ്റ് ഉത്തരവാദിത്തങ്ങളും ഡോക്ടർമാർ ഏറ്റെടുക്കേണ്ടതായി വന്നേക്കാം. സാങ്കേതിക വിദഗ്ദ്ധർ തീരുമാനമെടുക്കാൻ ബുദ്ധിമുട്ടുകയും അതുകാരണം പ്രതികൂല ഫലം സ്വീകരിക്കാൻ നിർബന്ധിതരാവുകയും ചെയ്യും. അക്കൗണ്ടന്റുമാർക്ക് ഇന്ന് ജോലിഭാരം തോന്നും. ജോലിയിൽ മാറ്റം വരുത്താൻ ആഗ്രഹിക്കുന്ന അധ്യാപകർ ഇന്ന് അതിനായി സജീവമായി പ്രവർത്തിക്കാൻ തുടങ്ങും.
ധനു
(മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാൽഭാഗവും)
പ്രണയം നിങ്ങളെ സന്തോഷിപ്പിക്കുമെങ്കിലും, പങ്കാളിയുമൊത്ത് പുറത്തുപോകുന്നത് ചെലവുവർധിപ്പിക്കും. വിദേശത്തുകഴിയുന്ന കുട്ടികൾക്ക് നാട്ടിലെത്താനാകാത്ത സ്ഥിതിയുണ്ടാകും. അവരെയോർത്ത് മാതാപിതാക്കൾ ദു:ഖിതരാകും. പുതിയ ജോലിയിലൂടെ നിങ്ങൾക്ക് പ്രശസ്തിയും അംഗീകാരവും ലഭിക്കും നിയമരംഗത്തുള്ളവർ ഇന്ന് ഉത്സാഹമുള്ളവരും വിജയികളുമായിരിക്കും. അധ്യാപകർക്ക് ഇന്ന് തൊട്ടതെല്ലാം പിഴക്കും. നിരാശാജനകവും ആശയക്കുഴപ്പമുണ്ടാക്കുന്നതുമായ ദിനമാണ് അവരെ കാത്തിരിക്കുന്നത്. അവാർഡുകളോ പ്രതിഫലങ്ങളോ കലാകാരന്മാർക്ക് ഇന്ന് പ്രതീക്ഷിക്കാം.
മകരം
(ഉത്രാടത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും)
ഇന്ന് നിങ്ങൾ പഴയ ബന്ധം പുതുക്കും. പരീക്ഷകളിൽ മികവ് പ്രകടിപ്പിക്കുന്ന കുട്ടികൾ യശസ്സ് വർധിപ്പിക്കും. മാതാപിതാക്കൾ കുട്ടികളുടെ നേട്ടത്തിൽ അഭിമാനം കൊള്ളും. തൊഴിലില്ലാത്തവർ ഒടുവിൽ ചില നല്ല വാർത്തകൾ പ്രതീക്ഷിച്ചേക്കാം.ഇന്നത്തെ പഴയ സുഹൃത്തുക്കളിൽ നിന്നോ ബന്ധുക്കളിൽ നിന്നോ ജോലി ഓഫറുകളോ പുതിയഅവസരങ്ങളോ വരാം. ഉന്നത പരീക്ഷയ്ക്ക് ഹാജരാകുന്ന വിദ്യാർത്ഥികൾക്ക് ഇന്ന് നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം. കലാകാരന്മാർ തങ്ങളെക്കുറിച്ചും അവരുടെ സൃഷ്ടിപരമായ കഴിവുകളെക്കുറിച്ചും ആത്മവിശ്വാസമുള്ളവരായിരിക്കും.
കുംഭം
(അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗവും)
സമാധാനപൂർണ്ണമാകും. അതിനായി കുട്ടികൾ വരെ സഹായിക്കും. സമചിത്തതയോടെ ജീവിതത്തെ നേരിടാൻ കുട്ടികളെ പഠിപ്പിക്കണം. മാതാപിതാക്കളും അധ്യാപകരും ഇക്കാര്യത്തിൽ മുൻകൈയ്യെടുക്കണം അപ്രതീക്ഷിത ബിസിനസ്സ് യാത്ര ഷെഡ്യൂളിനെ ശല്യപ്പെടുത്തിയേക്കാം. എന്നാൽ യാത്രകൊണ്ട് ഗുണമുണ്ടാകും. തങ്ങളുടെ ആശയങ്ങൾക്കും അവബോധത്തിനും അനുസൃതമായി പ്രവർത്തിക്കാൻ അഭിഭാഷകരോട് നിർദ്ദേശിക്കുന്നു. ഇത് തെറ്റുകൾ വരുത്താതെ വിജയതീരമണയാൻ അവരെ സഹായിക്കും അധ്യാപകർക്ക് പുതിയ പാഠ്യരീതികൾ ആവിഷ്‌ക്കരിക്കാൻ പറ്റിയ ദിനം. കലാകാരന്മാർ ഭാവനയും സൗന്ദര്യബോധവുമുപയോഗിച്ച് പുതിയ പ്രൊജക്ടുകൾ മെനയും.
മീനം
(പൂരുട്ടാതിയുടെ അവസാനത്തെ കാൽഭാഗവും ഉത്രട്ടാതിയും രേവതിയും)
തിരക്കിൽ അഭിരമിക്കുന്നതിനാൽ നിങ്ങൾക്ക് പ്രണയത്തിന് സമയം കണ്ടെത്താനാകാതെ വരും. തീരുമാനമെടുക്കുന്നതിൽ നിന്നും ദമ്പതികൾ വിട്ടുനിൽക്കേണ്ടി വരും. പ്രതീക്ഷിച്ചപോലെയാകില്ല കാര്യങ്ങൾ. അവിവാഹിതരായവർ ഇന്ന് നസികസമ്മർദത്തിലാകരുതെന്ന് നിർദ്ദേശിക്കുന്നു.. അവർക്ക് പ്രണയാതുര നിമിഷങ്ങൾ നഷ്ടപ്പെട്ടേയ്ക്കാം. എക്കാലവും ഓർമമയിൽ നിൽക്കുന്ന ഒരു വ്യക്തിയെ യാത്രക്കിടയിൽ കണ്ടുമുട്ടും. സംരഭകത്വ സിദ്ധിയുള്ള രാഷ്ട്രീയ പ്രവർത്തകർക്ക് തിളങ്ങാനുള്ള ദിവസം. പ്രവർത്തനമേഖലയിൽ പുതിയ ഉയരങ്ങൾ എത്തിപ്പിടിക്കാനും സ്ഥാനമാനങ്ങൾ നേടാനും അവർക്ക് അവസരമുണ്ടാകും. ഉചിതമായ തീരുമാനങ്ങൾ സമ്പത്ത് വർധിപ്പിക്കും. എന്ത് ഏറ്റെടുക്കണം തള്ളികളയണമെന്നുള്ള കാര്യം സ്വയം തീരുമാനിക്കുക.
Content Highlights: Comprehensive daily horoscope predictions for all 12 zodiac signs., Detailed astrological insights covering career, finance, health, and relationships., Actionable guidance for professionals, students, artists, and business owners based on current planetary alignments.
Published: 20 Oct 2026, 09:36 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented