മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്)

To advertise here,

നിങ്ങളുടെ വികാരങ്ങളും വിചാരങ്ങളും പങ്കാളിയുമായി പങ്കിടാതിരിക്കുന്നത് നല്ലതല്ല. ഇത് പങ്കാളിയെ നിങ്ങളിൽ നിന്നും അകറ്റുകയും ഇരുവരുടേയും ആശങ്ക വർധിപ്പിക്കുകയും ചെയ്യും. വിവാഹനിശ്ചയം കഴിഞ്ഞവർ വിവാഹത്തിനുള്ള തയ്യാറെടുപ്പുകൾ നടത്തും. മുതിർന്നവരോടും പാവപ്പെട്ടവരോടും സഹാനുഭൂതിയോടെ പെരുമാറുന്ന കുട്ടികൾ വീട്ടിലും സ്‌ക്കൂളിലും സ്‌നേഹവും പ്രശംസയും പിടിച്ചുപറ്റും. തൊഴിലില്ലാത്തവർ ഒടുവിൽ ചില നല്ല വാർത്തകൾ പ്രതീക്ഷിച്ചേക്കാം.ഇന്നത്തെ പഴയ സുഹൃത്തുക്കളിൽ നിന്നോ ബന്ധുക്കളിൽ നിന്നോ ജോലി ഓഫറുകളോ പുതിയഅവസരങ്ങളോ വരാം. ശമ്പള വർദ്ധനവ്, പ്രമോഷൻ എന്നിവയുൾപ്പടെ വിസ്മയിപ്പിക്കുന്ന നേട്ടമാണ് ഇന്ന് അധ്യാപകരെ കാത്തിരിക്കുന്നത്. അപ്രതീക്ഷിതവും കണക്കിൽപെടാത്തതുമായ ചെലവുകൾ നേരിടേണ്ടിവരും. വാഹനത്തിന്റെയോ വീടിന്റേയോ അറ്റകുറ്റപണികൾ കാരണമാകാം ഇത്. 

ഇടവം (കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകീര്യത്തിന്റെ ആദ്യപകുതിയും)

രാശിഫല പ്രകാരം അവിവാഹിതർ തങ്ങളുടെ ഭാവി പങ്കാളിയെ കണ്ടുമുട്ടുകയും തത്ഫലമായി സന്തോഷവാന്മാരും സന്തോഷവതികളുമായി മാറുകയും ചെയ്യും. ചെറിയ അസുഖങ്ങൾ കുട്ടികളെ അസന്തുഷ്ടരും അസ്വസ്ഥരുമാക്കും. പുറത്ത് കളിക്കാനാകാതെ അവർ വീടുകളിൽ തളച്ചിടപ്പെടും. ഡോക്ടർമാർക്കും മറ്റ് മെഡിക്കൽ പ്രൊഫഷണലുകൾക്കും കഠിനാധ്വാനത്തിന്റെ എന്നാൽ സംതൃപ്തിയുടെ ദിനം. അടുത്ത ബന്ധുക്കളുടെ അനാരോഗ്യം അധ്യാപകരുടെ ദിവസത്തെ ഉത്കണ്ഠ നിറഞ്ഞതാക്കും. പുതിയ വെല്ലുവിളികൾ ഏറ്റെടുക്കുന്നത് കായികതാരങ്ങളുടെ ഊർജ്ജസ്വലത വർധിപ്പിക്കും. റെക്കോർഡുകൾ പഴങ്കഥയാക്കി കായികതാരങ്ങൾ കുതിക്കും. വിനോദവ്യവസായത്തിലുള്ളവർക്ക് ഇന്ന് കുറച്ച് നഷ്ടം നേരിടാം. പ്രലോഭനങ്ങളിൽ വശംവദരാകാതെ നോക്കണം.

മിഥുനം (മകീര്യത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും)

പരസ്പരമുള്ള കരുതലിൽ പ്രണയിതാക്കൾ സ്വയം മറക്കും. ഭാവിയെ സംബന്ധിച്ച് അവർ തീരുമാനമെടുക്കും. ബോട്ടിലോ കപ്പലിലോ ഉല്ലാസയാത്ര നടത്താനുള്ള യോഗം കാണുന്നു. പ്രമുഖരുമായി നടത്തുന്ന കൂടിക്കാഴ്ച ഓഹരി ദല്ലാളുകൾക്കും നിക്ഷേപകർക്കും ഗുണം ചെയ്യും. തങ്ങളുടെ ഉറച്ച നിലപാടുകളുടെ പേരിൽ രാഷ്ട്രീയക്കാർ എതിർപ്പ് നേരിടേണ്ടിവരും. എന്നാൽ സ്വതസിദ്ധമായ കഴിവുകൊണ്ടും രാശിയുടെ സഹായത്താലും അവർ പ്രശ്‌നങ്ങളെ തരണം ചെയ്യും. നിങ്ങൾ ഇന്ന് പെട്ടെന്നുള്ള ചില സാമ്പത്തിക നേട്ടങ്ങളിലാണ്. ചില ബുദ്ധിമുട്ടുകൾ മറികടക്കാൻ അധിക പണം സഹായിക്കും. ദീർഘകാലമായി അസുഖം ബാധിച്ചവരും കുറച്ചു കാലമായി കിടപ്പിലായവരുമായ രോഗികൾ ഇന്ന് സുഖം പ്രാപിക്കും.

കർക്കടകം (പുണർതത്തിന്റെ അവസാനത്തെ കാൽഭാഗവും പൂയ്യവും ആയില്യവും)

തനിക്കു ചേർന്ന ഒരാളെ കണ്ടെത്തിയാൽ അവിവാഹിതർ ഉടൻ പ്രണയാഭ്യർത്ഥന നടത്തണം. വൈകിയാൽ അവരെ നിങ്ങൾക്ക് നഷ്ടപ്പെടാം. അവസരങ്ങൾ ഇന്ന് നിങ്ങളെ തേടിയെത്തും. സാങ്കേതിക മേഖലയിലുള്ളവർക്ക് ജോലിസ്ഥലത്തും വീട്ടിലും ഉത്തരവാദിത്തങ്ങളുടെ ഭാരം അനുഭവപ്പെടാം. അക്കൌണ്ടിംഗ് തൊഴിലിലുള്ളവർക്ക് ഇന്ന് ചില കടുത്തതീരുമാനങ്ങളെടുക്കേണ്ടി വന്നേക്കാം. അവരുടെ താൽപ്പര്യങ്ങൾ പരിരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കേണ്ടതിനാൽ അവർ അങ്ങനെ ചെയ്യാൻ മടിക്കേണ്ടതില്ല. ഇന്ന് ഷെഡ്യൂൾ ചെയ്‌തിരിക്കുന്ന സ്‌കൂൾ ടൂറിൽ വിദ്യാർത്ഥികൾക്ക്പങ്കെടുക്കാൻ കഴിഞ്ഞേക്കില്ല. വിദ്യാർത്ഥികൾ അധ്യാപകരിൽ നിന്ന് സ്നേഹവും പരിചരണവും തേടും. വിദ്യാർത്ഥികൾ തിരിച്ച് അധ്യാപകരെ ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ചെയ്യും.

ചിങ്ങം (മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാൽ ഭാഗവും)

പ്രണയിതാക്കൾക്ക് അനുകൂലമല്ലാത്ത സാഹചര്യങ്ങൾ. വൈകാരികതയേക്കാൾ പ്രായോഗികതയ്ക്ക് മുൻതൂക്കം നൽകാൻ അവർ തയ്യാറാകേണ്ടിവരും. പരീക്ഷാഫലം കുട്ടികൾക്ക് നിരാശ സമ്മാനിക്കും.എന്നാൽ വരുന്ന പരീക്ഷകളിൽ കൂടുതൽ മെച്ചപ്പെട്ട പ്രകടനം നടത്താൻ അവർക്കാകും. ഒന്നു പുറത്തുപോകുന്നത് ഉന്മേഷം വീണ്ടെടുക്കാൻ നിങ്ങളെ സഹായിക്കും. വിപണിയിലെ അപ്രതീക്ഷിത ഉയർച്ചയിൽ ഓഹരിനിക്ഷേപകർ ലാഭം കൊയ്യും. വിവേകപൂർവ്വമായ തീരുമാനങ്ങൾ ലാഭമുയർത്താൻ അവരെ സഹായിക്കും. അധ്യാപകർക്ക് തൊഴിൽപരമായി വെല്ലുവിളി നിറഞ്ഞ ദിവസം. വിദ്യാർത്ഥി പ്രശ്‌നങ്ങൾ പരിഹരിക്കാനായി നിയുക്തനാക്കപ്പെടുകയും അധ്യാപന കഴിവുകൾ പരീക്ഷിക്കപ്പെടുകയും ചെയ്യും. വിശ്രമവും നല്ല ഉറക്കവും ഏത് മരുന്നിനേക്കാളും നിങ്ങളെ സഹായിക്കും.

കന്നി (ഉത്രത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും അത്തവും ചിത്ര ആദ്യത്തെ പകുതിയും)

പ്രണയിതാക്കൾ തീവ്രപ്രണയത്തിൽ അകപ്പെടും അവർ തമ്മിലുള്ള ബന്ധം ദൃഢമാകും. യാത്ര ഇന്ന് അനുകൂല ഫലങ്ങൾ നൽകും. പ്രത്യേകിച്ചും വിപണനരംഗത്തുള്ളവർക്ക്. വ്യവസായികൾക്കും വ്യാപാരികൾക്കും തിരക്കുള്ള ദിവസം.പതിവ് മീറ്റിംഗുകൾക്ക് പുറമെ വിദേശപ്രതിനിധികളുമായി അപ്രതീക്ഷിത കൂടിക്കാഴ്ചയ്ക്ക് അവർക്ക് അവസരം ലഭിക്കും. റിയൽ എസ്റ്റേറ്റ് ഏജന്റുമാർ ഭൂമി ഇടപാട് വിജയകരമായി പൂർത്തിയാക്കും. രാഷ്ട്രീയക്കാർക്ക് ജനപിന്തുണയും കേഡറിലെ അംഗബലവും വർധിപ്പിക്കാൻ സാധിക്കും. നിങ്ങളുടെ പ്ലാനുകൾ പ്രവൃത്തിപഥത്തിലെത്തിക്കാനും നിലവിലുള്ളവ കൂടുതൽ മെച്ചപ്പെടുത്താനുമുള്ള സമയമാണിത്. ഒരു പുതിയ സാമ്പത്തിക തുടക്കം അനിവാര്യം.

തുലാം (ചിത്ര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും)

ദീർഘകാലമായി പ്രണയത്തിലായ വ്യക്തികൾ ഇന്ന് ഒരുമിച്ചു ജീവിക്കാൻ തീരുമാനിക്കും. അനുമതിയ്ക്കായി അവർ മാതാപിതാക്കളെ സമീപിക്കുകയും ചെയ്യും. മുത്തച്ഛനോടും മുത്തശ്ശിയോടും സംസാരിക്കുമ്പോൾ അവരെ വേദനപ്പിക്കാതിരിക്കാൻ കുട്ടികൾ പ്രത്യേകം ശ്രദ്ധിക്കണം. മന:പൂർവ്വമല്ലാത്ത വാക്കുകൾ പോലും അവരെ മുറിവേൽപിച്ചേക്കാം. ലാഭകരമായ ഒരു ഇടപാട് നടത്താനായി യാത്ര ചെയ്യേണ്ടിവരും. വിദ്യാർത്ഥികൾ കാരണം ദു:ഖിതരാകുമെങ്കിലും സഹജമായ സഹിഷ്ണുത കാരണം അത്തരം സാഹചര്യങ്ങളെ നേരിടാൻ അധ്യാപകർക്കാകും. ക്രിയാത്മക മനോഭാവവും ദൃഡനിശ്ചയവും നിങ്ങളെ സാമ്പത്തിക വിജയത്തിലേക്ക് നയിക്കും.

വൃശ്ചികം (വിശാഖത്തിന്റെ അവസാനത്തെ കാൽ ഭാഗവും അനിഴവും തൃക്കേട്ടയും)

നിങ്ങളുടെ പ്രണയത്തിന് ഇന്ന് മാതാപിതാക്കളുടെ അംഗീകാരം ലഭിക്കും. വയസ്സായവർ ഇന്ന് എല്ലാപ്രായത്തിലുള്ളവരോടും സൗഹാർദ്ദപരമായി പെരുമാറും. ഇത് അവരെ ആഹ്ലാദഭരിതരാക്കും. ആസ്വാദ്യകരമായി സമയം ചെലവഴിക്കാൻ കഴിയുന്ന സ്ഥലങ്ങൾ കണ്ടെത്തി അവിടേയ്ക്ക് ഉല്ലാസയാത്ര പോകുന്നത് ഗുണം ചെയ്യും. ഓഹരി രംഗത്ത് പ്രവർത്തിക്കുന്നവർക്ക് കുടുംബാഗങ്ങളോട് പ്രത്യേകിച്ചും കുട്ടികളോട് കൂടുതൽ അടുപ്പം തോന്നും. സന്നദ്ധ, ക്ഷേമ സംഘടനകളുടെ വാര്ഷിരക സമ്മേളനങ്ങളിൽ മുഖ്യാതിഥിയാകാൻ രാഷ്ട്രീയക്കാര്ക്ക്ര അവസരം ലഭിക്കും.

ധനു (മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാൽഭാഗവും)

പുതിയ ബന്ധം വളരുന്നതിനും വികസിപ്പിക്കുന്നതിനും സമയം അനുവദിക്കുക. സങ്കീർണതകൾ ഒഴിവാക്കാൻ സഹായിക്കും. ആകർഷണീയമായ സ്ഥലത്ത് ദീർഘകാലത്തെ സുഖവാസം സാധ്യമായേക്കാം. അപ്രതീക്ഷിതമായ ചില കാരണങ്ങളാൽ നിങ്ങൾക്ക് ഇന്ന് ജോലി ഓഫർനഷ്‌ടപ്പെടാം. എന്നാൽ പ്രതീക്ഷ നഷ്ടപ്പെടരുത്. മെച്ചപ്പെട്ട ജോലി നിങ്ങളെ കാത്തിരിക്കുന്നു. കീഴുദ്യോഗസ്ഥരുടെ മെല്ലെപ്പോക്ക് കാരണം നിശ്ചിത സമയപരിധിയ്ക്കുള്ളിൽ ജോലി തീർത്തുകൊടുക്കാൻ അക്കൗണ്ടന്റുമാർക്കാകില്ല. ഇടപാടുകൾ സുഗമമായി നടക്കുന്നതിനാൽ റിയൽ എസ്റ്റേറ്റ് ഏജന്റുമാർ സമ്മർദ്ദത്തിൽ നിന്നും മോചിതരാകും. കുടുംബത്തോടൊപ്പം സ്വസ്ഥമായിരിക്കാൻ അവർ സമയം കണ്ടെത്തും. നിങ്ങൾക്ക് ഇന്ന് അപ്രതീക്ഷിത ഉറവിടങ്ങളിൽ നിന്ന് പണംലഭിച്ചേക്കാം.

മകരം (ഉത്രാടത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും)

കുട്ടികളുടെ പിന്തുണയിൽ വീട്ടിലെ കാര്യങ്ങൾ നന്നായി നടക്കും. വൈകീട്ട് നടക്കുന്ന ആഘോഷരാവ് തമാശകളാലും വിനോദങ്ങളാലും ആസ്വാദ്യകരമായ അനുഭവമാകും. പ്രിയപ്പെട്ടവരോടൊത്ത് നിങ്ങൾക്ക് അവധിക്കാലം ആസ്വദിക്കാം. ദീർഘകാല അന്താരാഷ്ട്ര വ്യാപാര കരാറുകളിൽ ഒപ്പുവെച്ചാൽബിസിനസുകാർക്കും വ്യവസായികൾക്കും വളരെയധികം പ്രയോജനം ലഭിക്കും. വിദ്യാർത്ഥികൾക്ക് അനുകൂലമായ ദിവസമല്ല. അവർ സുഹൃത്തുക്കളുമായി സമയംപാഴാക്കുകയോ അവരുമായി തർക്കത്തിൽ ഏർപ്പെടുകയോ ചെയ്യാം. അധ്യാപകർക്കും അവരുടെ തൊഴിലിനും ഉണർച്ചയുണ്ടാകുന്ന ദിനം. കലാകാരന്മാർ അസുഖ ബാധിതരാകാൻ സാധ്യതയുണ്ട്. ജോലിയിൽ നിന്നും അവർ താൽക്കാലികമായി വിട്ടുനിൽക്കേണ്ടിവരും.

കുംഭം (അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗവും)

വീട്ടിലെ ഏറ്റുമുട്ടലുകളൊഴിവാക്കാൻ ദമ്പതികൾ ഏറിയസമയവും ജോലിസ്ഥലത്തായിരിക്കാൻ ശ്രമിക്കും. സ്വന്തമായി സംരഭം തുടങ്ങാനാഗ്രഹിക്കുന്നവർക്ക് ഇന്ന് ബാങ്ക് വായ്പ തരപ്പെടും. തിരക്കുകളിൽ നിന്നൊഴിഞ്ഞ് പ്രിയപ്പെട്ടവർക്കൊപ്പം സമയം ചെലവഴിക്കാൻ നിയമരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അവസരം ലഭിക്കും.ഉച്ചയൂണിനോ അത്താഴത്തിനോ അവരോടൊപ്പം ചേരാൻ നിർദ്ദേശിക്കുന്നു. സർക്കാർ പദ്ധതികൾ ഏറ്റെടുത്ത കെട്ടിട നിർമ്മാതാക്കൾ സമയപരിധിക്കുള്ളിൽ പദ്ധതികൾ പൂർത്തിയാക്കാത്തതിന് ഉത്തരം നൽകേണ്ടിവരും. വിദ്യാർത്ഥികൾക്ക് പരിക്കേൽക്കാൻ സാധ്യതയുള്ളതിനാൽ പഠനയാത്രയിൽ വിദ്യാർത്ഥികളെ അനുഗമിക്കുന്ന അധ്യാപകർ ജാഗരൂകരാകണം. സന്നിഗ്ദ്ധാവസ്ഥകൾ അഭിമുഖീകരിക്കാൻ അധ്യാപകർ തയ്യാറാകണം. താരങ്ങളുടെ പദ്ധതികളോട് ടീം ക്രിയാത്മകമായി പ്രതികരിക്കും.

മീനം (പൂരുട്ടാതിയുടെ അവസാനത്തെ കാൽഭാഗവും ഉത്രട്ടാതിയും രേവതിയും)

അവിവാഹിതരായ ആളുകൾ അവരുടെ സുഹൃത്തുക്കളോടൊപ്പം പാർട്ടികളിലേക്കോചടങ്ങുകളിലേക്കോ പോകാൻ നിർദ്ദേശിക്കുന്നു. അനുയോജ്യരായവരെ കണ്ടുമുട്ടാനുള്ളഅവരുടെ അവസരമാണിത്. യാത്രകളിലൂടെ അറിവ് നേടാൻ നിങ്ങൾ വളരെയധികം ആഗ്രഹിക്കുന്നു. യാത്ര ചെയ്യുമ്പോൾ ആളുകളെയും സ്ഥലങ്ങളെയും കുറിച്ച്പുതിയ കാര്യങ്ങൾ പഠിക്കുന്നു. ഓഹരി ദല്ലാളുകൾക്കും നിക്ഷേപകർക്കും ഭാഗ്യദിനം. അവർ ഇന്ന് തൊട്ടതെല്ലാം പൊന്നാക്കും. രാഷ്ട്രീയക്കാർ തങ്ങളുടെ പരിശ്രമങ്ങൾക്കുള്ള പ്രതിഫലം നേടും. ആരോഗ്യം നിറഞ്ഞതും ആശ്വാസകരവുമായി ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുഭവപ്പെടും.