മേടം

To advertise here,

(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്)

രാശി അനുകൂലമായതിനാൽ നിങ്ങൾ ഇന്ന് കൂടുതൽ റൊമാന്റിക്കാകും. പഠനത്തിലും പാഠ്യേതരവിഷയങ്ങളിലും മികവു പുലർത്തുന്ന മക്കളെക്കുറിച്ചോർത്ത് മാതാപിതാക്കൾ അഭിമാനിക്കും. മക്കൾ പ്രശസ്തരാകും. ജോലി തേടുന്നവർ സ്വാധീനശക്തിയുള്ള വ്യക്തിയെ പരിചയപ്പെടും. അയാളിൽ മതിപ്പുണ്ടാക്കിയാൽ ജോലി കിട്ടാനുള്ള സാധ്യത ഏറും. സ്വതന്ത്രമായ കരിയർ ,സംരംഭം എന്നിവയിലേതെങ്കിലും ആരംഭിക്കുന്നതിനായുള്ള ആദ്യ നടപടികൾ നിയമരംഗത്ത് പ്രവര്ത്തിആക്കുന്നവർ കൈകൊള്ളും. സ്വതന്ത്രമായി പ്രവര്ത്തി്ക്കുന്നതിനുള്ള വഴികൾ അവർ തേടും. വിദ്യാർത്ഥികൾക്ക് വിഷമകരമായ വിഷയങ്ങളിൽ വ്യക്തത ലഭിക്കും. അവർക്ക് കാര്യങ്ങൾ നന്നായി മനസിലാക്കാനും അതുവഴി അവർ പഠിക്കുന്ന കാര്യങ്ങൾ ഓർമ്മിക്കാനും കഴിയും. സാഹിത്യം,സംഗീതം,ചിത്രരചന എന്നീ രംഗത്തുപ്രവർത്തിക്കുന്നവർ തങ്ങളുടെ സൃഷ്ടികളുടെ പേരിൽ ആദരം പിടിച്ചുപറ്റും.

ഇടവം

(കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകീര്യത്തിന്റെ ആദ്യപകുതിയും)

നിങ്ങളുടെ പ്രണയം പൂവിടാനുള്ള സാധ്യത കാണുന്നു. വഴിപാടുകൾ നടത്താനും പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനും ദാനധർമ്മങ്ങൾ നടത്താനും കഴിയും. കുട്ടികളുടെ പഠനം ഇന്ന് മാതാപിതാക്കൾക്ക് ആശങ്കയുണ്ടാക്കാം. അവർപഠനത്തിൽ മികച്ച പ്രകടനം കാഴ്ചവക്കില്ല. പഠനയാത്ര സംഘം അപകടങ്ങളിൽ പെടാൻ സാധ്യതയുണ്ട്. കാടുകളും അരുവികളും താണ്ടിയാണ് യാത്രയെങ്കിൽ പ്രത്യേകം കരുതൽ എടുക്കുന്നത് നന്നായിരിക്കും മെഡിക്കൽ പ്രൊഫഷണലുകൾ ഇന്ന് നേരിടേണ്ടിവരുന്ന ഏത്പ്രശ്‌നങ്ങളും എളുപ്പത്തിൽ പരിഹരിക്കും. അവർ ഇന്ന് ഇന്ന് ജോലിമികവിന്റെ ഉന്നതിയിലായിരിക്കും. ഔദ്യോഗിക കാര്യങ്ങൾ നിർവഹിക്കുമ്പോൾ അധ്യാപകർ ജാഗ്രതപാലിക്കേണ്ടതുണ്ട്. മറ്റുള്ളവരുടെ തെറ്റുകൾക്ക് നഷ്ടപരിഹാരം നൽകേണ്ട ഗതികേട് അധ്യാപകർക്കുണ്ടായേക്കാം. കായികതാരങ്ങൾ ആദരിക്കപ്പെടും. ആജീവനാന്ത നേട്ടത്തിനുള്ള അവാർഡ് അവർ സ്വന്തമാക്കിയേക്കാം.

മിഥുനം

(മകീര്യത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും)

ഗാർഹിക പ്രശ്‌നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്ന വിവാഹിതർ അതിനായി പ്രിയപ്പെട്ടവരുടെ ഉപദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കേണ്ടതുണ്ട്. ലോകമെമ്പാടുമുള്ള പ്രശസ്തമായ സ്ഥലങ്ങൾ സന്ദർശിക്കാൻ നിങ്ങൾക്ക്തീവ്രമായ ആഗ്രഹമുണ്ട്. നിങ്ങളുടെ യാത്രയെ സുഗമമാക്കുന്ന തരത്തിൽ നിങ്ങളുടെ ജോലിആസൂത്രണം ചെയ്യാൻ നിങ്ങൾക്ക് ഇന്ന് കഴിയും. ബിസിനസുകാർ അവരുടെ ബിസിനസ്സ് പദ്ധതികളിൽ വലിയ പുരോഗതി കൈവരിക്കും.ശ്രദ്ധാപൂർവ്വം നടപടിയെടുക്കുന്നത് കൂടുതൽ സങ്കീർണതകൾ നേരിടാൻ സഹായിക്കും. റിയൽ എസ്റ്റേറ്റ് ഏജന്റുമാർക്ക് വീടിന്റെ നവീകരണ പ്രവർത്തനങ്ങൾ ഇന്ന് തുടങ്ങാം. വരും ദിവസങ്ങളിൽ അതിനായി ബാങ്കുവായ്പകൾ തരപ്പെടും. സെമിനാറുകളിലോ വർക്ക് ഷോപ്പുകളിലോ പങ്കെടുക്കുന്ന അധ്യാപകർക്ക് അതിന്റെ ഗുണം പിന്നീട് ലഭിക്കും. നിങ്ങൾ ഇന്ന് പാരമ്പര്യ സ്വത്തിന്റെ അവകാശിയാകും. സ്വത്ത് നിങ്ങളുടെ പേരിലേയ്ക്ക് മാറ്റുന്നതിന്റെ പ്രാരംഭ നടപടികൾ ഇന്ന് ആരംഭിക്കും.

കർക്കടകം

(പുണർതത്തിന്റെ അവസാനത്തെ കാൽഭാഗവും പൂയ്യവും ആയില്യവും)

അവിവാഹിതരായ ആളുകൾ അവരുടെ സുഹൃത്തുക്കളോടൊപ്പം പാർട്ടികളിലേക്കോചടങ്ങുകളിലേക്കോ പോകാൻ നിർദ്ദേശിക്കുന്നു. അനുയോജ്യരായവരെ കണ്ടുമുട്ടാനുള്ളഅവരുടെ അവസരമാണിത്. യാത്രകളിലൂടെ അറിവ് നേടാൻ നിങ്ങൾ വളരെയധികം ആഗ്രഹിക്കുന്നു. യാത്ര ചെയ്യുമ്പോൾ ആളുകളെയും സ്ഥലങ്ങളെയും കുറിച്ച്പുതിയ കാര്യങ്ങൾ പഠിക്കുന്നു. ഓഹരി ദല്ലാളുകൾക്കും നിക്ഷേപകർക്കും ഭാഗ്യദിനം. അവർ ഇന്ന് തൊട്ടതെല്ലാം പൊന്നാക്കും. രാഷ്ട്രീയക്കാർ തങ്ങളുടെ പരിശ്രമങ്ങൾക്കുള്ള പ്രതിഫലം നേടും. ആരോഗ്യം നിറഞ്ഞതും ആശ്വാസകരവുമായി ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുഭവപ്പെടും.

ചിങ്ങം

(മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാൽ ഭാഗവും)

വിവാഹിതരാകാൻ തീരുമാനിച്ച പ്രണയിതാക്കൾക്ക് പരസ്പരം കാണാൻ ഇന്ന് അനുകൂലമല്ല. പരിഹരിക്കപ്പെടാതെ കിടക്കുന്ന പ്രശ്‌നങ്ങളുടെ ഒത്തുതീർപ്പിനായി ഇന്ന് യാത്ര അനിവാര്യമാകും. ഉദ്യോഗാർത്ഥിയ്ക്ക് അവരുടെ പരിശ്രമത്തിന് തക്ക പ്രതിഫലം ലഭിക്കില്ല. എഞ്ചിനീയർമാർക്ക് ഇന്ന് വളരെ തിരക്കുള്ള ദിവസമായിരിക്കും. ജോലിഭാരം തോന്നും. കലാകാരന്മാർക്ക്, പ്രത്യേകിച്ച് സിനിമാ വ്യവസായവുമായി ബന്ധപ്പെട്ടവർക്ക് ഇന്ന് പുതിയ തൊഴിൽ ഓഫറുകൾ ലഭിക്കും. ഒരു പ്രശസ്ത പ്രൊഡക്ഷൻടീമിന്റെ പ്രൊജക്ടിൽ അവർക്ക് ഭാഗമാകാൻ സാധിക്കും. നിങ്ങൾ ആരോഗ്യപൂർണ്ണവും സൗഖ്യം നിറഞ്ഞതുമായ ദിവസം ആസ്വദിക്കും

കന്നി

(ഉത്രത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും അത്തവും ചിത്ര ആദ്യത്തെ പകുതിയും)

അകന്നു താമസിക്കുന്ന ദമ്പതികൾ അസാധാരണ സാഹചര്യത്താൽ വീണ്ടും ഒന്നിക്കും. പഠനത്തിനായി അകന്നു കഴിയുന്ന കുട്ടികൾ അപ്രതീക്ഷിതമായി വീട്ടിലെത്താം. അവരുടെ മടങ്ങിവരവിൽ കുടുംബാംഗങ്ങൾ ആഹ്ലാദഭരിതരാക്കും. കടലാസുജോലികൾ പൂർത്തിയാക്കുന്നതിലെ കാലതാമസം ബിസിനസ് കരാറുകൾ ഒപ്പുവയ്ക്കുന്നതിനെ ബാധിക്കും. അതുകൊണ്ട് ജോലികൾ മുൻകൂട്ടി പൂർത്തിയാക്കേണ്ടതുണ്ട്. ഏതങ്കിലും പ്രമുഖ സ്ഥാപനത്തിന്റെ നിയമോപദേഷ്ടക സ്ഥാനം അഭിഭാഷകർ അലങ്കരിക്കും. അതിലൂടെ പണവും പ്രശസ്തിയും അവർ സ്വന്തമാക്കും. പരീക്ഷകൾക്കും മറ്റ് പ്രവർത്തനങ്ങൾക്കുമായി വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്ന അധ്യാപകർ അവരുടെ ശ്രമങ്ങളെ അഭിനന്ദിക്കും. കലാകാരന്മാർക്ക്, പ്രത്യേകിച്ച് ചിത്രകാരന്മാർക്ക് അംഗീകൃത സ്‌കൂളിൽ ചേർന്ന് പഠിക്കാൻ അവസരം ലഭിക്കും.

തുലാം

(ചിത്ര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും)

വീട്ടിലെ അറ്റകുറ്റപണികൾ നിങ്ങളെ തിരക്കുള്ളവരാക്കും. ശാരീരിക അധ്വാനത്തിലും ഏർപ്പെടേണ്ടതായി വരും. മാർക്ക് കുറയുന്നതിനാൽ പരീക്ഷാ ഫലം കുട്ടികൾക്ക് നിരാശ സമ്മാനിക്കും. പുതിയ സംരംഭങ്ങളിൽ നിന്ന് ബിസിനസുകാർക്ക് സാമ്പത്തികനേട്ടമുണ്ടാകും. തങ്ങളുടെ ജോലിയെക്കുറിച്ചുള്ള മറ്റുള്ളവരുടെ അഭിപ്രായപ്രകടനങ്ങൾ സമചിത്തതയോടെ കേൾക്കാൻ അധ്യാപകർ തയ്യാറാകണം. തിരക്കുകളിലേയ്ക്ക് പ്രവേശിക്കുന്നതിന് മുൻപ് കലാകാരന്മാർ സ്വയം നവീകരിക്കുകയും വിശ്രമം തേടുകയും വേണം.

വൃശ്ചികം

(വിശാഖത്തിന്റെ അവസാനത്തെ കാൽ ഭാഗവും അനിഴവും തൃക്കേട്ടയും)

അവിവാഹിതരായവർ മാതാപിതാക്കളുമായും കുടുംബത്തിലെ മുതിർന്നവരുമായും സന്തോഷകരമായ ഒരു ദിവസം ചെലവഴിച്ചേക്കാം. കുട്ടികളുടെ സഹായത്താൽ സ്വസ്ഥമായി വിശ്രമിക്കാനാകും. കുട്ടികളുടെ സാമീപ്യം നിങ്ങളുടെ സമ്മർദ്ദം കുറയ്ക്കും. സ്ഥാനകയറ്റവും മെച്ചപ്പെട്ട അവസരങ്ങളും ലഭ്യമാകാൻ മെഡിക്കൽ പ്രൊഫണലുകൾ ഇനിയും കാത്തിരിക്കണം. നേതൃത്വപരമായ കഴിവുള്ള അധ്യാപകർ സഹപ്രവർത്തകരിൽ മതിപ്പുണ്ടാക്കും. എന്ത് സഹായത്തിനും സഹപ്രവർത്തകർ സജ്ജരായിരിക്കും. ഒരു കലാകാരന്റെ ക്രിയേറ്റീവ് ടച്ച് ഒരു വീടിന് ആകർഷകവും ഊഷ്മളതയും നൽകും.

ധനു

(മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാൽഭാഗവും)

പ്രായമുള്ളവരെ മുറികൾ മോടികൂട്ടാനും സാധനങ്ങൾ അടുക്കിവയ്ക്കാനും സഹായിക്കുക.അത് അവരെ സന്തോഷിപ്പിക്കും. കുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ആധി മുതിർന്നവരുടെ ഉറക്കം കെടുത്തും. ഓഹരി നിക്ഷേപകരെ സംബന്ധിച്ചിടത്തോളം ഇന്ന് വിപണി അനുകൂലമായി പെരുമാറും. അധ്യാപകർക്ക് തൊഴിൽപരമായി വെല്ലുവിളി നിറഞ്ഞ ദിവസം. വിദ്യാർത്ഥി പ്രശ്‌നങ്ങൾ പരിഹരിക്കാനായി നിയുക്തനാക്കപ്പെടുകയും അധ്യാപന കഴിവുകൾ പരീക്ഷിക്കപ്പെടുകയും ചെയ്യും. കായികതാരങ്ങൾ വലിയ വെല്ലുവിളികൾ തരണം ചെയ്യാനുള്ള ഊർജ്ജസ്വലത കൈവരിക്കും. നിങ്ങൾ ഇന്ന് ആരോഗ്യത്തിന്റെ നിറവിലായിരിക്കും. അതിനാൽ അസുഖംബാധിക്കുന്നതിനെക്കുറിച്ച് ആലോചിച്ച്‌ വിഷമിക്കേണ്ടതില്ല.

മകരം

(ഉത്രാടത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും)

പ്രണയം നിങ്ങളെ സന്തോഷിപ്പിക്കുമെങ്കിലും, പങ്കാളിയുമൊത്ത് പുറത്തുപോകുന്നത് ചെലവുവർധിപ്പിക്കും. മുതിർന്നവരോടും പാവപ്പെട്ടവരോടും സഹാനുഭൂതിയോടെ പെരുമാറുന്ന കുട്ടികൾ വീട്ടിലും സ്‌ക്കൂളിലും സ്‌നേഹവും പ്രശംസയും പിടിച്ചുപറ്റും. പുതിയ ജോലിയിലൂടെ നിങ്ങൾക്ക് പ്രശസ്തിയും അംഗീകാരവും ലഭിക്കും വിദ്യാർത്ഥികൾക്ക് ഇന്ന് വിദേശത്ത് പഠിക്കാനുള്ള ക്ഷണം ലഭിച്ചേക്കാം. അവാർഡുകളോ പ്രതിഫലങ്ങളോ കലാകാരന്മാർക്ക് ഇന്ന് പ്രതീക്ഷിക്കാം.

കുംഭം

(അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗവും)

ഇന്ന് നിങ്ങൾ പഴയ ബന്ധം പുതുക്കും. പരീക്ഷകളിൽ മികവ് പ്രകടിപ്പിക്കുന്ന കുട്ടികൾ യശസ്സ് വർധിപ്പിക്കും. മാതാപിതാക്കൾ കുട്ടികളുടെ നേട്ടത്തിൽ അഭിമാനം കൊള്ളും. തൊഴിലില്ലാത്തവർ ഒടുവിൽ ചില നല്ല വാർത്തകൾ പ്രതീക്ഷിച്ചേക്കാം.ഇന്നത്തെ പഴയ സുഹൃത്തുക്കളിൽ നിന്നോ ബന്ധുക്കളിൽ നിന്നോ ജോലി ഓഫറുകളോ പുതിയഅവസരങ്ങളോ വരാം. സമൂഹത്തിലുണ്ടാകുന്ന മാറ്റങ്ങൾക്കനുസരിച്ച് പ്രൊഫഷണൽ ജീവിതത്തിൽ മാറ്റം വരുത്തേണ്ട സ്ഥിതിയില്ലെന്ന് നിയമരംഗത്ത് പ്രവർത്തിക്കുന്നവർ തിരിച്ചറിയും. ഉന്നത പരീക്ഷയ്ക്ക് ഹാജരാകുന്ന വിദ്യാർത്ഥികൾക്ക് ഇന്ന് നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം. കലാകാരന്മാർ തങ്ങളെക്കുറിച്ചും അവരുടെ സൃഷ്ടിപരമായ കഴിവുകളെക്കുറിച്ചും ആത്മവിശ്വാസമുള്ളവരായിരിക്കും.

മീനം

(പൂരുട്ടാതിയുടെ അവസാനത്തെ കാൽഭാഗവും ഉത്രട്ടാതിയും രേവതിയും)

പ്രണയമുള്ളവരും പ്രണയഭംഗം സംഭവിച്ചവരും ഭൂതകാലത്തിൽ നിന്നും മോചിതരായി യാഥാർത്ഥ്യബോധമുള്ളവരാകണം. മോഷണവും കവർച്ചയും സൂക്ഷിക്കുക. എല്ലാ മുൻകരുതലുകളും സ്വീകരിക്കുക. അപ്രതീക്ഷിത ബിസിനസ്സ് യാത്ര ഷെഡ്യൂളിനെ ശല്യപ്പെടുത്തിയേക്കാം. എന്നാൽ യാത്രകൊണ്ട് ഗുണമുണ്ടാകും. വിദ്യാർത്ഥികൾ ഇന്ന് പഠനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ട്. അവർക്ക് ഇന്ന് ഏകാഗ്രത നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്. രാഷ്ട്രീയക്കാർ അവരുടെ മുൻകാല അനുഭവങ്ങളിൽ നിന്ന് പഠിക്കേണ്ടതുണ്ട്. ദിവസത്തിന്റെ ആദ്യ പകുതിയിൽ ഉണ്ടാകാനിടയുള്ള സാമ്പത്തിക പ്രശ്നങ്ങൾ പിന്നീട് പരിഹരിക്കപ്പെടും.