മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്)

To advertise here,

പ്രണയിതാക്കൾക്ക് ഇന്ന് അകന്നുകഴിയേണ്ടിവന്നേക്കാം. അവിവാഹിതർ ചില വ്യക്തികളിൽ ആകൃഷ്ടരായേക്കാം. എന്നാൽ മിന്നുന്നതെല്ലാം പൊന്നല്ല എന്ന പഴഞ്ചൊല്ല് ഓർക്കുക. പ്രായമായവർക്ക് നല്ലതും സന്തോഷകരവുമായ ദിവസം. എല്ലാ പ്രായത്തിലുള്ളവരോടും മാതൃകാപരമായും സൗഹാർദ്ദപരമായും പെരുമാറാൻ സാധിക്കുന്നതിനാൽ വയസ്സായവർ ഇന്ന് ആഹ്ലാദഭരിതരായിരിക്കും. അനുഭവപരിചയവും ജീവിതത്തോടുള്ള താൽപ്പര്യവും അവരെ മാതൃകാവ്യക്തികളാക്കും. പഠനത്തിനും മറ്റ് അക്കാദമിക് പ്രോജക്ടുകൾക്കും സമയം ചെലവഴിക്കാൻ പറ്റിയ ദിനം. ഉന്നത വിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ധാരാളം അവസരങ്ങൾ ലഭിക്കും. പ്രഗത്ഭരായ കായികതാരങ്ങൾക്ക് വിജയകരമായ ദിവസം. സ്വയം മതിപ്പുതോന്നുന്ന വിധത്തിലുള്ള പ്രകടനം അവരുടെ ഭാഗത്തുനിന്നുണ്ടാകും. കുടുംബാംഗങ്ങളുടെ അസുഖം ചെലവുകൾക്ക് കാരണമായേക്കാം. ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ ബാധിച്ചേക്കാം. 

ഇടവം (കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകീര്യത്തിന്റെ ആദ്യപകുതിയും)

അവിവാഹിതരായവർ ഇന്ന് താൽപ്പര്യമുണർത്തുന്ന വ്യക്തിയെ കണ്ടെത്താം. എന്നാൽ അനാവശ്യ നിഗമനങ്ങളിലേയ്ക്കും തീരുമാനങ്ങളിലേയ്ക്കും കടക്കാതിരിക്കുന്നതാണ് ഉചിതം. പരീക്ഷാഫലം കുട്ടികൾക്ക് നിരാശ സമ്മാനിക്കും. എന്നാൽ വരുന്ന പരീക്ഷകളിൽ കൂടുതൽ മെച്ചപ്പെട്ട പ്രകടനം നടത്താൻ അവർക്കാകും. ദിനചര്യയോ ജോലിയോടുള്ള സമീപനമോ മാറ്റിയാൽ മെഡിക്കൽ പ്രൊഫഷണലുകൾക്ക് സമ്മർദ്ദത്തെ അതിജീവിക്കാം. അധ്യാപകർക്ക് തൊഴിൽപരമായി വെല്ലുവിളി നിറഞ്ഞ ദിവസം. വിദ്യാർത്ഥി പ്രശ്‌നങ്ങൾ പരിഹരിക്കാനായി നിയുക്തനാക്കപ്പെടുകയും അധ്യാപന കഴിവുകൾ പരീക്ഷിക്കപ്പെടുകയും ചെയ്യും. അപ്രതീക്ഷിത പിന്തുണയുടെ പിൻബലത്തിൽ കായികതാരങ്ങൾ കരിയറിൽ നേട്ടങ്ങളുണ്ടാക്കും. പിന്തുണ നൽകിയവരോടുള്ള നന്ദി കായികതാരങ്ങൾ പ്രകടിപ്പിക്കും. കലാകാരന്മാരുടെ സൃഷ്ടിയെക്കുറിച്ച് നിരൂപകർ മോശം അഭിപ്രായം രേഖപ്പെടുത്തിയേക്കാം. എന്നാൽ അത് കലാകാരന്മാർ ഗൗനിക്കേണ്ടതില്ല.

മിഥുനം (മകീര്യത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും)

പ്രണയിതാക്കൾ തീവ്രപ്രണയത്തിൽ അകപ്പെടും അവർ തമ്മിലുള്ള ബന്ധം ദൃഢമാകും. യാത്ര ഇന്ന് അനുകൂല ഫലങ്ങൾ നൽകും. പ്രത്യേകിച്ചും വിപണനരംഗത്തുള്ളവർക്ക്. വ്യവസായികൾക്കും വ്യാപാരികൾക്കും തിരക്കുള്ള ദിവസം. പതിവ് മീറ്റിംഗുകൾക്ക് പുറമെ വിദേശപ്രതിനിധികളുമായി അപ്രതീക്ഷിത കൂടിക്കാഴ്ചയ്ക്ക് അവർക്ക് അവസരം ലഭിക്കും. റിയൽ എസ്റ്റേറ്റ് ഏജന്റുമാർ ഭൂമി ഇടപാട് വിജയകരമായി പൂർത്തിയാക്കും. രാഷ്ട്രീയക്കാർക്ക് ജനപിന്തുണയും കേഡറിലെ അംഗബലവും വർധിപ്പിക്കാൻ സാധിക്കും. നിങ്ങളുടെ പ്ലാനുകൾ പ്രവൃത്തിപഥത്തിലെത്തിക്കാനും നിലവിലുള്ളവ കൂടുതൽ മെച്ചപ്പെടുത്താനുമുള്ള സമയമാണിത്. ഒരു പുതിയ സാമ്പത്തിക തുടക്കം അനിവാര്യം.

കർക്കടകം (പുണർതത്തിന്റെ അവസാനത്തെ കാൽഭാഗവും പൂയ്യവും ആയില്യവും)

പരിഭ്രമം മാറ്റിവച്ച് നിങ്ങളുടെ ഇഷ്ടം പ്രണയിനിയേയോ കാമുകനേയോ അറിയിക്കാൻ പറ്റിയ ദിനം. പ്രതികരണം പോസിറ്റീവായിരിക്കും. കല, സാഹിത്യം എന്നീ മേഖലകളിലെ കുട്ടികളുടെ കഴിവുകൾ കണ്ടെത്തി അത് വളർത്താൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. തൊഴിൽപ്രശ്‌നങ്ങൾ കാരണം വ്യവസായശാലകളിൽ ഉത്പാദനം തടസ്സപ്പെട്ടേയ്ക്കാം. കച്ചവടം മോശമായതിനാൽ റിയൽ എസ്‌റ്റേറ്റ് ഏജന്റുമാർക്ക് ഇന്ന് മോശംദിനമായിരിക്കും. മടുപ്പ് അവരെ കീഴ്‌പ്പെടുത്തും. കായികതാരങ്ങളെ ജോലിയിൽ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ഇറങ്ങും.

ചിങ്ങം (മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാൽ ഭാഗവും)

അവിവാഹിതരായവർ ഇന്ന് നസികസമ്മർദത്തിലാകരുതെന്ന് നിർദ്ദേശിക്കുന്നു.. അവർക്ക് പ്രണയാതുര നിമിഷങ്ങൾ നഷ്ടപ്പെട്ടേയ്ക്കാം. വയസ്സായവർ ഇന്ന് എല്ലാപ്രായത്തിലുള്ളവരോടും സൗഹാർദ്ദപരമായി പെരുമാറും. ഇത് അവരെ ആഹ്ലാദഭരിതരാക്കും. ജോലി ആഗ്രഹിക്കുന്നവർ പുതിയ അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണം. ഗവേഷണത്തിൽ ഏർപ്പെടുന്ന വിദ്യാർത്ഥികൾക്ക് അനുയോജ്യമായ ദിവസം. അവരുടെ ആശയങ്ങളും പരിഹാരങ്ങളും സ്വീകാര്യത നേടും. ധനകാര്യങ്ങൾ മെച്ചപ്പെടാമെങ്കിലും അവ കൈകാര്യംചെയ്യുന്നതിൽ ശ്രദ്ധിക്കേണ്ടതുണ്ട്.

കന്നി (ഉത്രത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും അത്തവും ചിത്ര ആദ്യത്തെ പകുതിയും)

രാശി അനുകൂലമായതിനാൽ നിങ്ങൾ ഇന്ന് കൂടുതൽ റൊമാന്റിക്കാകും. മക്കളോടും ചെറുമക്കളോടുമൊപ്പം കുടുംബചടങ്ങിൽ പങ്കെടുക്കാൻ പ്രായമുള്ളവർക്ക് സാധിക്കും. ഇതിൽ അവർ സന്തോഷിക്കും. പഠനത്തിലും പാഠ്യേതരവിഷയങ്ങളിലും മികവ് പുലർത്തുന്ന മക്കളെക്കുറിച്ചോർത്ത് മാതാപിതാക്കൾ അഭിമാനിക്കും. മക്കൾ പ്രശസ്തരാകും. ജോലി തേടുന്നവർ സ്വാധീനശക്തിയുള്ള വ്യക്തിയെ പരിചയപ്പെടും. അയാളിൽ മതിപ്പുണ്ടാക്കിയാൽ ജോലി കിട്ടാനുള്ള സാധ്യത ഏറും. സ്വതന്ത്രമായ കരിയർ, സംരംഭം എന്നിവയിലേതെങ്കിലും ആരംഭിക്കുന്നതിനായുള്ള ആദ്യ നടപടികൾ നിയമരംഗത്ത് പ്രവർത്തിആക്കുന്നവർ കൈക്കൊള്ളും. സ്വതന്ത്രമായി പ്രവർത്തിക്കുന്നതിനുള്ള വഴികൾ അവർ തേടും. വിദ്യാർത്ഥികൾക്ക് വിഷമകരമായ വിഷയങ്ങളിൽ വ്യക്തത ലഭിക്കും. അവർക്ക് കാര്യങ്ങൾ നന്നായി മനസിലാക്കാനും അതുവഴി അവർ പഠിക്കുന്ന കാര്യങ്ങൾ ഓർമ്മിക്കാനും കഴിയും.

തുലാം (ചിത്ര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും)

കുട്ടികളുടെ പഠനം ഇന്ന് മാതാപിതാക്കൾക്ക് ആശങ്കയുണ്ടാക്കാം. അവർ പഠനത്തിൽ മികച്ച പ്രകടനം കാഴ്ചവക്കില്ല. പ്രിയപ്പെട്ടവരോടൊത്ത് നിങ്ങൾക്ക് അവധിക്കാലം ആസ്വദിക്കാം. ദീർഘകാല അന്താരാഷ്ട്ര വ്യാപാര കരാറുകളിൽ ഒപ്പുവെച്ചാൽ ബിസിനസുകാർക്കും വ്യവസായികൾക്കും വളരെയധികം പ്രയോജനം ലഭിക്കും. റിയൽ എസ്റ്റേറ്റ് ഏജന്റുമാർക്ക് മികച്ച ദിനം. ഉദ്യോഗസ്ഥർ, പൗരപ്രമുഖർ എന്നിവരുടെ സഹായത്താൽ വ്യാപാര ഇടപാടുകൾ വിജയകരമായി പൂർത്തിയാക്കും. ഔദ്യോഗിക കാര്യങ്ങൾ നിർവഹിക്കുമ്പോൾ അധ്യാപകർ ജാഗ്രത പാലിക്കേണ്ടതുണ്ട്. മറ്റുള്ളവരുടെ തെറ്റുകൾക്ക് നഷ്ടപരിഹാരം നൽകേണ്ട ഗതികേട് അധ്യാപകർക്കുണ്ടായേക്കാം. നിങ്ങളുടെ സാമാന്യബുദ്ധിയും അവബോധവും സാമ്പത്തിക കാര്യങ്ങളിൽ വഞ്ചിക്കപ്പെടുന്നതിൽ നിന്ന് നിങ്ങളെ സംരക്ഷിക്കും.

വൃശ്ചികം (വിശാഖത്തിന്റെ അവസാനത്തെ കാൽ ഭാഗവും അനിഴവും തൃക്കേട്ടയും)

ഗാർഹിക പ്രശ്‌നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്ന വിവാഹിതർ അതിനായി പ്രിയപ്പെട്ടവരുടെ ഉപദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കേണ്ടതുണ്ട്. ലോകമെമ്പാടുമുള്ള പ്രശസ്തമായ സ്ഥലങ്ങൾ സന്ദർശിക്കാൻ നിങ്ങൾക്ക് തീവ്രമായ ആഗ്രഹമുണ്ട്. നിങ്ങളുടെ യാത്രയെ സുഗമമാക്കുന്ന തരത്തിൽ നിങ്ങളുടെ ജോലി ആസൂത്രണം ചെയ്യാൻ നിങ്ങൾക്ക് ഇന്ന് കഴിയും. ബിസിനസുകാർ അവരുടെ ബിസിനസ്സ് പദ്ധതികളിൽ വലിയ പുരോഗതി കൈവരിക്കും. ശ്രദ്ധാപൂർവ്വം നടപടിയെടുക്കുന്നത് കൂടുതൽ സങ്കീർണതകൾ നേരിടാൻ സഹായിക്കും. റിയൽ എസ്റ്റേറ്റ് ഏജന്റുമാർക്ക് വീടിന്റെ നവീകരണ പ്രവർത്തനങ്ങൾ ഇന്ന് തുടങ്ങാം. വരും ദിവസങ്ങളിൽ അതിനായി ബാങ്കുവായ്പകൾ തരപ്പെടും. സെമിനാറുകളിലോ വർക്ക് ഷോപ്പുകളിലോ പങ്കെടുക്കുന്ന അധ്യാപകർക്ക് അതിന്റെ ഗുണം പിന്നീട് ലഭിക്കും. നിങ്ങൾ ഇന്ന് പാരമ്പര്യ സ്വത്തിന്റെ അവകാശിയാകും. സ്വത്ത് നിങ്ങളുടെ പേരിലേയ്ക്ക് മാറ്റുന്നതിന്റെ പ്രാരംഭ നടപടികൾ ഇന്ന് ആരംഭിക്കും.

ധനു (മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാൽഭാഗവും)

അവിവാഹിതരായവർക്ക് ഇന്ന് ജോലിയിൽ നിന്ന് അമിതഭാരം ഉണ്ടായേക്കാം. ഉദ്യോഗസ്ഥരുമായി ഇടപെടുമ്പോൾ ക്ഷമയോടെയിരിക്കാൻ നിർദ്ദേശിക്കുന്നു. ചെറുകിട വ്യവസായം ആരംഭിക്കുന്നവർക്ക് ബാങ്ക് വായ്പ ലഭ്യമാകാൻ വൈകും. വിദ്യാർത്ഥികൾക്ക് അവരുടെ അക്കാദമിക് മേഖലയിലേക്ക് മടങ്ങാൻ തീരുമാനിക്കാം. ഇത് ചക്രവാളങ്ങൾ വിശാലമാക്കുകയും മികച്ച അവസരങ്ങൾ നൽകുകയും ചെയ്യും. സുഹൃത്തുക്കളുടെയും പരിശീലകരുടെയും ഉപദേശം കായികതാരങ്ങൾക്ക് ഗുണം ചെയ്യും. ആരോഗ്യം നിറഞ്ഞതും ആശ്വാസകരവുമായി ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുഭവപ്പെടും.

മകരം (ഉത്രാടത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും)

നിങ്ങൾ ഇഷ്ടപ്പെടുന്ന വ്യക്തിയെ കണ്ടെത്തുക, ഒരുമിച്ച് ആഘോഷിക്കുക. തൊഴിൽ അഭിമുഖത്തിന്റെ ഫലങ്ങൾക്കായി കാത്തിരിക്കുന്നവർക്ക് ഇന്ന് അനുകൂലമായ ഫലം ലഭിക്കും. വിദ്യാർത്ഥികൾ ജാഗ്രത പാലിക്കണം. യുക്തിസഹമായി കാര്യങ്ങളെ കാണാൻ അവർക്ക് സാധിച്ചെന്നുവരില്ല. ഗ്രൂപ്പുപഠനത്തെ ഗൗരവപൂർവ്വം സമീപിക്കാൻ വിദ്യാർത്ഥികൾ തയ്യാറാകണം. കായികതാരങ്ങൾ ഇന്ന് വളരെ ഊർജസ്വലരായിരിക്കും. പുതിയ വെല്ലുവിളികളേറ്റെടുക്കാൻ അവർ തയ്യാറാകും. സ്‌പോൺസർമാർമാരുടെ ഭാഗത്തുനിന്നുള്ള പ്രശ്‌നങ്ങൾ കാരണം നേരത്തെ പ്ലാൻ ചെയ്ത കലാകാരന്മാരുടെ വിദേശയാത്ര താൽക്കാലികമായി മാറ്റിവയ്‌ക്കേണ്ടതായി വരും.

കുംഭം (അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗവും)

പെരുമാറ്റത്തിൽ പരിഗണനയും ചിന്തയും പുലർത്തുക. അല്ലെങ്കിൽ ഇന്ന് പ്രിയപ്പെട്ടവരെ വേദനിപ്പിക്കാൻ സാധ്യതയുണ്ട്. കുട്ടികൾ തമ്മിലുള്ള പിണക്കം കുടുംബത്തിന് മുഴുവൻ തലവേദനയാകും. പിണക്കം പരിഹരിക്കാനാകാതെ മുതിർന്നവർ കുഴയും. കഠിനാധ്വാനത്തിലേർപ്പെടുന്ന ദൃഢനിശ്ചയമുള്ള തൊഴിൽ രഹിതർ അർഹമായ സ്ഥാനങ്ങളിലെത്തപ്പെടും. ഏതങ്കിലും പ്രമുഖ സ്ഥാപനത്തിന്റെ നിയമോപദേഷ്ടക സ്ഥാനം അഭിഭാഷകർ അലങ്കരിക്കും. അതിലൂടെ പണവും പ്രശസ്തിയും അവർ സ്വന്തമാക്കും. അടുത്ത ബന്ധുക്കളുടെ അനാരോഗ്യം അധ്യാപകരുടെ ദിവസത്തെ ഉത്കണ്ഠ നിറഞ്ഞതാക്കും. മികവ് പുലർത്താനുള്ള ആഗ്രഹമാണ് ഇന്നത്തെ പ്രൊഫഷണൽ കളിക്കാരെ നയിക്കുന്നത്.

മീനം (പൂരുട്ടാതിയുടെ അവസാനത്തെ കാൽഭാഗവും ഉത്രട്ടാതിയും രേവതിയും)

വീട്ടിലെ അറ്റകുറ്റപണികൾ നിങ്ങളെ തിരക്കുള്ളവരാക്കും. ശാരീരിക അധ്വാനത്തിലും ഏർപ്പെടേണ്ടതായി വരും. ഉന്നത വിദ്യാഭ്യാസത്തിനൊരുങ്ങുന്ന കുട്ടികൾ നിങ്ങളുടെ ഉപദേശവും സഹായവും തേടും. അവരുടെ നേട്ടത്തിൽ നിങ്ങൾ സന്തോഷവാനും അഭിമാനിയുമാകും. തൊഴിൽരഹിതർ ഉപദേശം നേടാനോ ആവശ്യമെങ്കിൽ സഹായം തേടാനോ മടിക്കേണ്ടതില്ല. പുതിയ സംരംഭങ്ങളിൽ നിന്ന് ബിസിനസുകാർക്ക് സാമ്പത്തികനേട്ടമുണ്ടാകും. അഭിഭാഷകർ കേസുകൾ വിജയിക്കുകയും ഫീസിനു പുറമെ വിലകൂടിയ ഉപഹാരങ്ങൾ സമ്മാനമായി അവർക്ക് ലഭിക്കുകയും ചെയ്യും. അധ്യാപകർക്ക് അവരുടെ നിലവിലുള്ള ജോലിയോടൊപ്പം പുതിയ ചുമതലകളും ലഭിക്കും.