മേടം
(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗംവരെ ജനിച്ചവർക്ക്)
തൊഴിൽ അഭിമുഖത്തിൽ പങ്കെടുക്കുന്നവർക്ക് വിജയം കൈവരിക്കാനാകില്ല. സാങ്കേതികവിദഗ്ധർ ഇന്ന് അസ്വസ്ഥരായിരിക്കും. യന്ത്രങ്ങളുടെ നേർക്കു വിരൽചൂണ്ടാൻ പോലും അവർ തയ്യാറാകും. ഓഹരി രംഗത്ത് പ്രവർത്തിക്കുന്നവർക്ക് കുടുംബാംഗങ്ങളോട് പ്രത്യേകിച്ചും കുട്ടികളോട് കൂടുതൽ അടുപ്പം തോന്നും. ഇന്ന് ആരോഗ്യത്തെക്കുറിച്ച് ആലോചിച്ച് വിഷമിക്കേണ്ടതില്ല. എല്ലാംകൊണ്ടും മികച്ച ദിനമായിരിക്കും.
ഇടവം
(കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകീര്യത്തിന്റെ ആദ്യപകുതിയും)
സമാധാനപൂർണ്ണമാകും. അതിനായി കുട്ടികൾവരെ സഹായിക്കും. അപായ സാധ്യതയുള്ളതിനാൽ കുട്ടികൾ കരുതലോടെ വേണം ട്രക്കിംഗിലും ബോട്ടിംഗിലും ഏർപ്പെടാൻ. മുതിർന്നവർ കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണം. അപ്രതീക്ഷിത ബിസിനസ്സ് യാത്ര ഷെഡ്യൂളിനെ ശല്യപ്പെടുത്തിയേക്കാം. എന്നാൽ യാത്രകൊണ്ട് ഗുണമുണ്ടാകും. അസാധാരണ ബിസിനസ് നിർദ്ദേശങ്ങളെ അവഗണിക്കരുത്. തുടക്കത്തിൽ ഉത്കണ്ഠയുണ്ടാക്കുമെങ്കിലും ഭാവിയിൽ ലാഭം കൊയ്യുന്ന ബിസിനസായി അത് മാറാം. സ്വന്തമായി ഒരു വീട് പണിയാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂലമായ ദിവസം. വിദ്യാർത്ഥികളുടെ അനുസരണക്കേട് അധ്യാപകരുടെ ക്ഷമ പരീക്ഷിക്കും. എന്നാൽ അധ്യാപകർ നിയന്ത്രണം നഷ്ടമാകാതെ സൂക്ഷിക്കണം.
മിഥുനം
(മകീര്യത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും)
അടുത്ത ആളുകളോട് നിങ്ങൾ സഹാനുഭൂതി പ്രകടിപ്പിക്കുകയും അവർ അനുഭവിക്കുന്ന പ്രശ്നങ്ങൾ മനസിലാക്കുകയും ചെയ്യും. നിങ്ങൾ അവർക്ക് ആശ്വാസംനൽകും. ക്രിയാത്മക വീക്ഷണം പുലർത്താൻ കുട്ടികളെ പ്രോത്സാഹിപ്പിക്കണം. ജീവിതത്തിൽ എന്തുംനേരിടാൻ അത് അവരെ സജ്ജമാക്കും. മെഡിക്കൽ പ്രൊഫഷണലുകൾ ജോലിയിൽ ഉത്സാഹം കാണിക്കുമെങ്കിലും എളുപ്പത്തിൽ പ്രകോപിതരാകുകയും സമ്മർദ്ദത്തിന് അടിമപ്പെടുകയും ചെയ്യും. കീഴുദ്യോഗസ്ഥരുടെ മെല്ലെപ്പോക്ക് കാരണം നിശ്ചിത സമയപരിധിയ്ക്കുള്ളിൽ ജോലി തീർത്തുകൊടുക്കാൻ അക്കൗണ്ടന്റുമാർക്കാകില്ല. വിനോദവ്യവസായത്തിലുള്ള ആളുകൾ പുതിയ സുഹൃത്തുക്കളെ സൃഷ്ടിക്കും. ഈ പുതിയ ബന്ധങ്ങൾ അവരുടെ കരിയറുയർത്താൻ സഹായിക്കും.
കർക്കടകം
(പുണർതത്തിന്റെ അവസാനത്തെ കാൽഭാഗവും പൂയ്യവും ആയില്യവും)
നിങ്ങളുടെ ഔദാര്യവും ഊഷ്മളതയും സന്തോഷകരവും സ്നേഹനിർഭരവുമായ നിമിഷങ്ങൾ നിങ്ങൾക്ക് നൽകും. മുതിർന്നവർക്ക് ആത്മീയമായ രോഗശാന്തി പരിശീലനത്തിന് വിധേയരാകാൻ പറ്റിയ ദിനം. തൊഴിൽ ശുപാർശയ്ക്കായി സ്വാധീനശക്തിയുള്ള ആളുകളെ സമീപിക്കാൻ ഇന്നത്തെ ദിവസം അനുയോജ്യമാണ്. ആളുകളിൽ നിന്ന് സഹായംതേടാനുള്ള നല്ല ദിവസം. സ്വതന്ത്രമായ കരിയർ, സംരംഭം എന്നിവയിലേതെങ്കിലും ആരംഭിക്കുന്നതിനായുള്ള ആദ്യ നടപടികൾ നിയമരംഗത്ത് പ്രവർത്തിക്കുന്നവർ കൈകൊള്ളും. സ്വതന്ത്രമായി പ്രവർത്തിക്കുന്നതിനുള്ള വഴികൾ അവർ തേടും. വിദ്യാർത്ഥികൾക്ക് അക്കാദമിക് മേഖലയിലേക്ക് മടങ്ങാനും അവരുടെചക്രവാളങ്ങൾ വിശാലമാക്കാനും കഴിയും. മികച്ച അവസരങ്ങൾ അവരുടെ വഴിയിൽ വരും. സ്പോർട്സ് ക്വാട്ടയിൽ ജോലി നേടാനുള്ള അവസരം കായികതാരങ്ങൾക്ക് കൈവരും.
ചിങ്ങം
(മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാൽ ഭാഗവും)
രാശിഫല പ്രകാരം അവിവാഹിതർ തങ്ങളുടെ ഭാവി പങ്കാളിയെ കണ്ടുമുട്ടുകയും തത്ഫലമായി സന്തോഷവാന്മാരും സന്തോഷവതികളുമായി മാറുകയും ചെയ്യും. ഉദ്യോഗാർത്ഥിക്ക് ജോയ്നിംഗ് ലെറ്റർ ലഭിക്കാൻ വൈകും. അപ്രതീക്ഷിത പ്രശ്നങ്ങൾ കാരണം പുതിയ അസൈൻമെന്റ് ചെയ്യാനാരംഭിക്കുന്ന സാങ്കേതിക വിദഗ്ദ്ധർ ബുദ്ധിമുട്ടിലാകും. നിയമപരമായ പ്രശ്നങ്ങൾ നയപരമായും തന്ത്രപരമായും കൈകാര്യം ചെയ്യണം. അമിത ആത്മവിശ്വാസം ദോഷമുണ്ടാക്കും. ഓഹരി ദല്ലാളുകൾക്കും നിക്ഷേപകർക്കും ഭാഗ്യദിനം. അവർ ഇന്ന് തൊട്ടതെല്ലാം പൊന്നാക്കും.
കന്നി
(ഉത്രത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും അത്തവും ചിത്ര ആദ്യത്തെ പകുതിയും)
തനിച്ചായിരിക്കാൻ നിങ്ങൾ താൽപ്പര്യപ്പെട്ടേക്കാം, നിങ്ങളുടെ പ്രിയപ്പെട്ടവരിൽ നിന്നുള്ള ഒരു കോൾ പോലും നിങ്ങളുടെ മാനസികാവസ്ഥയെ മാറ്റില്ല. അവിവാഹിതരായവർക്ക് ഇന്ന് ജോലിയിൽ നിന്ന് അമിതഭാരം ഉണ്ടായേക്കാം. ഉദ്യോഗസ്ഥരുമായി ഇടപെടുമ്പോൾ ക്ഷമയോടെയിരിക്കാൻ നിർദ്ദേശിക്കുന്നു. കല,സാഹിത്യം എന്നീ മേഖലകളിലെ കുട്ടികളുടെ കഴിവുകൾ കണ്ടെത്തി അത് വളർത്താൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. ബിസിനസുകാർക്ക് നല്ല ദിവസം. എന്നാൽ തിരിച്ചടികൾക്കുള്ള സാധ്യതയുമുണ്ട്. റിയൽ എസ്റ്റേറ്റ് ബിസിനസ്സിലുള്ളവർ എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് ഷെഡ്യൂൾ ചെയ്ത പ്രകാരം അവരുടെ ജോലികളുമായി മുന്നോട്ട് പോകും. സ്ഥാപനങ്ങൾ നടത്തുന്ന പ്രോഗ്രാമുകൾ കാരണം അധ്യാപകർ ഇന്ന് തിരക്കിലാകും. അവർ പിരിമുറുക്കത്തിൽ നിന്ന് മോചനം നേടുകയും ഊർജ്ജസ്വലരാവുകയും ചെയ്യും.
തുലാം
(ചിത്ര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും)
തനിക്കു ചേർന്ന ഒരാളെ കണ്ടെത്തിയാൽ അവിവാഹിതർ ഉടൻ പ്രണയാഭ്യർത്ഥന നടത്തണം. വൈകിയാൽ അവരെ നിങ്ങൾക്ക് നഷ്ടപ്പെടാം. ഒന്നു പുറത്തുപോകുന്നത് ഉന്മേഷം വീണ്ടെടുക്കാൻ നിങ്ങളെ സഹായിക്കും. ഉറ്റ ചങ്ങാതിയുമായുള്ള കലഹം വിദ്യാർത്ഥികളെ ബുദ്ധിമുട്ടിക്കും. തങ്ങളുടെ ഉറച്ച നിലപാടുകളുടെ പേരിൽ രാഷ്ട്രീയക്കാർ എതിർപ്പ് നേരിടേണ്ടിവരും. എന്നാൽ സ്വതസിദ്ധമായ കഴിവുകൊണ്ടും രാശിയുടെ സഹായത്താലും അവർ പ്രശ്നങ്ങളെ തരണം ചെയ്യും. ഭാര്യവീട്ടിലെ സ്വത്ത്, ഏറ്റെടുക്കലിൽ നിന്നുള്ള ലാഭം, സ്വർണ്ണം തുടങ്ങി നിരവധി സ്രോതസ്സുകളിൽ നിന്നും പണം ലഭ്യമാകും. ഗുരുതര അസുഖം ബാധിച്ചവരുടെ വേദന ഇന്ന് കുറയുകയും ക്രമേണ അസുഖത്തിന് ശമനമുണ്ടാവുകയും ചെയ്യും.
വൃശ്ചികം
(വിശാഖത്തിന്റെ അവസാനത്തെ കാൽ ഭാഗവും അനിഴവും തൃക്കേട്ടയും)
പ്രിയപ്പെട്ടയാൾ
നിങ്ങളെ അവഗണിച്ചതായി തോന്നിത്തുടങ്ങുന്നതോടെ പ്രണയം പിരിമുറുക്കത്തിലേക്ക് വഴിമാറുന്നു. അവിവാഹിതർക്ക് മാനസിക പിരിമുറുക്കം നേരിടേണ്ടിവന്നേക്കാം. അവർക്ക് ഇഷ്്ടപ്പെട്ട വിവാഹാലോചനയിൽ മാതാപിതാക്കൾ താത്പര്യം കാണിക്കില്ല. പ്രശ്ന പരിഹാരത്തിനായി പ്രായമുള്ളവരെ സമീപിക്കുന്നത് ഗുണം ചെയ്യും. തങ്ങളുടെ അനുഭവസമ്പത്ത് പ്രശ്നപരിഹാരത്തിനായി പ്രയോജനപ്പെടുത്താനായതിലും ചെറുപ്പക്കാർ തങ്ങളുടെ സഹായം തേടിയതിലും പ്രായമേറിയവർ സന്തോഷിക്കും. സാങ്കേതിക മേഖലയിലുള്ളവർക്ക് പ്രത്യേകിച്ച് എഞ്ചിനീയർമാർക്ക് മികച്ച ജോലി വാഗ്ദാനം ചെയ്യപ്പെടും. പാഠ്യേതര വിഷയങ്ങളിൽ താൽപര്യമുള്ള വിദ്യാർത്ഥികൾ ഇന്ന് കായിക ഇനങ്ങളിൽ പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കും. കായികതാരങ്ങൾ ആദരിക്കപ്പെടും. ആജീവനാന്ത നേട്ടത്തിനുള്ള അവാർഡ് അവർ സ്വന്തമാക്കിയേക്കാം.
ധനു
(മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാൽഭാഗവും)
പ്രശ്ന പരിഹാരത്തിനായി പ്രായമുള്ളവരെ സമീപിക്കുന്നത് ഗുണം ചെയ്യും. തങ്ങളുടെ അനുഭവസമ്പത്ത് പ്രശ്നപരിഹാരത്തിനായി പ്രയോജനപ്പെടുത്താനായതിലും ചെറുപ്പക്കാർ തങ്ങളുടെ സഹായം തേടിയതിലും പ്രായമേറിയവർ സന്തോഷിക്കും. വിപണിയിലെ അപ്രതീക്ഷിത ഉയർച്ചയിൽ ഓഹരിനിക്ഷേപകർ ലാഭം കൊയ്യും. വിവേകപൂർവ്വമായ തീരുമാനങ്ങൾ ലാഭമുയർത്താൻ അവരെ സഹായിക്കും. അക്കാദമിക് താൽപ്പര്യമില്ലാത്ത വിദ്യാർത്ഥികൾ ഇന്ന് പാഠ്യേതര വിഷയങ്ങളിൽ തിളങ്ങും. താരങ്ങളുടെ പദ്ധതികളോട് ടീം ക്രിയാത്മകമായി പ്രതികരിക്കും. ദീർഘകാലമായി അസുഖം ബാധിച്ചവരും കുറച്ചു കാലമായി കിടപ്പിലായവരുമായ രോഗികൾ ഇന്ന് സുഖം പ്രാപിക്കും.
മകരം
(ഉത്രാടത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും)
മനം മയക്കുന്ന കളികളും തമാശകളുമായി കുട്ടികൾ കുടുംബാംഗങ്ങളുടെ മുഴുവൻ സ്നേഹം പിടിച്ചുപറ്റും.മികച്ച ദിനമാണ് കുട്ടികളെ കാത്തിരിക്കുന്നത്. തൊഴിൽ രഹിതർ ജോലി തരപ്പെടുത്താൻ കഴിവുള്ളയാളെ പരിചയപ്പെടും. അഭിഭാഷകർ കേസുകൾ വിജയിക്കുകയും ഫീസിനു പുറമേ വിലകൂടിയ ഉപഹാരങ്ങൾ സമ്മാനമായി അവർക്ക് ലഭിക്കുകയും ചെയ്യും. അമ്യൂസ്മെന്റ് പാർക്കിലേക്കോ അത്തരം സ്ഥലങ്ങളിലേക്കോ നടത്തുന്ന യാത്ര അധ്യാപകരെ വിദ്യാർത്ഥികളുമായി അടുപ്പിക്കും. നിങ്ങളുടെ സർഗ്ഗശക്തിയും വശ്യതയും ഇന്ന് ഉന്നതിയിലാണ്. അതിന്റെ ബലത്തിൽ ഇന്ന് പുതിയ പ്രോജക്ടുകൾ ആരംഭിക്കാവുന്നതാണ്.
കുംഭം
(അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗവും)
പങ്കാളിയോടൊപ്പമുള്ള ജീവിതം കൂടുതൽ ആസ്വാദ്യകരമാകും. ബന്ധം ദൃഢമാകും. ആകർഷണീയമായ സ്ഥലത്ത് ദീർഘകാലത്തെ സുഖവാസം സാധ്യമായേക്കാം. അപ്രതീക്ഷിത സാമ്പത്തിക നേട്ടം വ്യാപാരികളെ തേടിയെത്തും. അതുവഴി അവർക്ക് ബിസിനസ് വിപുലീകരിക്കാനും ഉത്പാദനം വർധിപ്പിക്കാനും സാധിക്കും. വസ്തു വ്യാപാര രംഗത്ത് പ്രവർത്തിക്കുന്നവർ പ്രത്യേകിച്ചും ഏജന്റുമാർ വലിയ തുക ലാഭം നേടുന്ന വ്യാപാര പങ്കാളിത്ത കരാറിൽ ഒപ്പുവയ്ക്കും. പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങൾക്ക് പരിഹാരം കാണാനായി രാഷ്ട്രീയ പ്രവർത്തകർ മധ്യസ്ഥത വഹിക്കാൻ തയ്യാറാകും. എഴുതിത്തള്ളിയ കടം തിരിച്ചുകിട്ടും. ചെലവിനൊത്ത വരവുണ്ടാകുന്നതിനാൽ നഷ്ടം സഹിക്കേണ്ടി വരില്ല.
മീനം
(പൂരുട്ടാതിയുടെ അവസാനത്തെ കാൽഭാഗവും ഉത്രട്ടാതിയും രേവതിയും)
പ്രണയിതാക്കൾക്ക് ഇന്ന് അകന്നുകഴിയേണ്ടിവന്നേക്കാം. ദമ്പതികൾ കോപാകുലരാകാതെ നോക്കണം. അല്ലാത്തപക്ഷം പ്രത്യാഘാതം ഗുരുതരമായിരിക്കും. അവിവാഹിതർ ചില വ്യക്തികളിൽ ആകൃഷ്ടരായേക്കാം. എന്നാൽ മിന്നുന്നതെല്ലാം പൊന്നല്ല എന്ന പഴഞ്ചൊല്ല് ഓർക്കുക. പ്രിയപ്പെട്ടവരോടൊത്ത് നിങ്ങൾക്ക് അവധിക്കാലം ആസ്വദിക്കാം. സന്നദ്ധ, ക്ഷേമ സംഘടനകളുടെ വാർഷിക സമ്മേളനങ്ങളിൽ മുഖ്യാതിഥിയാകാൻ രാഷ്ട്രീയക്കാർക്ക് അവസരം ലഭിക്കും. സൂര്യപ്രകാശം, ശുദ്ധവായു, കായിക പ്രവർത്തനങ്ങൾ എന്നിവ രോഗം ഭേദമാക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കും
Content Highlights: Comprehensive daily horoscope predictions for all 12 zodiac signs from Aswathi to Revathi., Insights on career progress, business ventures, stock market trends, and financial gains., Guidance on health, relationships, student performance, and family harmony.
Published: 28 Nov 2026, 11:43 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented