മേടം
(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗംവരെ ജനിച്ചവർക്ക്)
എല്ലാ പ്രായത്തിലുള്ളവരോടും മാതൃകാപരമായും സൗഹാർദ്ദപരമായും പെരുമാറാൻ സാധിക്കുന്നതിനാൽ വയസ്സായവർ ഇന്ന് ആഹ്ലാദഭരിതരായിരിക്കും. പുതിയ ജോലി ആഗ്രഹിക്കുന്നവർക്ക് അനുകൂലമായ ദിവസമല്ല. അവസരങ്ങൾ ഉടൻതന്നെ ലഭിക്കുമെന്നതിനാൽ പ്രതീക്ഷ കൈവിടേണ്ടതില്ല. പ്രഗത്ഭരായ കായികതാരങ്ങൾക്ക് വിജയകരമായ ദിവസം. സ്വയം മതിപ്പുതോന്നുന്ന വിധത്തിലുള്ള പ്രകടനം അവരുടെ ഭാഗത്തുനിന്നുണ്ടാകും.
ഇടവം
(കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകീര്യത്തിന്റെ ആദ്യപകുതിയും)
അവിവാഹിതരായവർ താൽപ്പര്യമുണർത്തുന്ന ഒരാളെ കണ്ടുമുട്ടും. എന്നാൽ വിവാഹാലോചന തുടങ്ങുന്നതിന് മുൻപ് അവരുടെ മനസ്സിലെന്താണെന്നുകൂടി അറിഞ്ഞിരിക്കണം. മുത്തച്ഛനോടും മുത്തശ്ശിയോടും സംസാരിക്കുമ്പോൾ അവരെ വേദനിപ്പിക്കാതിരിക്കാൻ കുട്ടികൾ പ്രത്യേകം ശ്രദ്ധിക്കണം. മന:പൂർവ്വമല്ലാത്ത വാക്കുകൾ പോലും അവരെ മുറിവേൽപിച്ചേക്കാം. ചുറ്റും എന്തുസംഭവിച്ചാലും മെഡിക്കൽ പ്രൊഫഷണലുകൾ വിശ്രമദിനം ആസ്വദിക്കും. ഓഹരിദല്ലാളുകളും നിക്ഷേപകരും ഇന്ന് ഊഹകച്ചവടത്തിൽ നിന്നും അകന്നുനിൽക്കണം. പ്രത്യേകിച്ചും മറ്റുള്ളവരുടെ പണമുപയോഗിച്ച് വ്യാപാരം നടത്തുന്നവർ. നിലവിലെ ജോലി, ജോലിസ്ഥലം എന്നിവയിൽ അധ്യാപകർക്ക് മടുപ്പ്തോന്നാം. മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള ഓഫറുകൾ സ്വീകരിക്കാൻ അവർ തയ്യാറാകും. ആരോഗ്യമുള്ള ശരീരത്തിൽ നിങ്ങൾക്ക് സ്വയം മതിപ്പ് തോന്നും.
മിഥുനം
(മകീര്യത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും)
വ്യത്യസ്ത സംസ്കാരത്തിൽ നിന്നും പശ്ചാത്തലത്തിൽ നിന്നും വരുന്ന ഒരാളിൽ അവിവാഹിതർക്ക് താത്പര്യം തോന്നാം. എന്നാൽ വിവാഹാലോചന നന്നായി ആലോചിച്ചിട്ടുവേണം. കുടുംബം, സുഹൃത്തുക്കൾ അല്ലെങ്കിൽ ബന്ധുക്കൾ എന്നിവരുമൊത്തുള്ള ഒരുനല്ല ഡ്രൈവ് ഇന്ന് പ്രവചിക്കപ്പെടുന്നു. അടുത്തുതന്നെ ഭാഗ്യം കനിയുമെന്നതിനാൽ നിരാശരാകേണ്ടതില്ല. സാങ്കേതിക മേഖലയിലുള്ളവർ ഷെഡ്യൂൾ പിൻപറ്റാൻ ബുദ്ധിമുട്ടും. അക്കൗണ്ടന്റുമാരുടെ അശ്രദ്ധ കാരണം കണക്കുകളിൽ പിശകുണ്ടാകുകയും അത് അവരുടെ പ്രതിച്ഛായയ്ക്ക് കോട്ടം വരുത്തുകയും ചെയ്യും. വരുമാനം കുറഞ്ഞുവെങ്കിലും, നിങ്ങളുടെ സാമ്പത്തിക പ്രതിബദ്ധതനിലനിർത്താൻ സഹായിക്കുന്ന പണം നിങ്ങൾക്ക് ലഭ്യമാകും.
കർക്കടകം
(പുണർതത്തിന്റെ അവസാനത്തെ കാൽഭാഗവും പൂയ്യവും ആയില്യവും)
ഈ അവധിക്കാലത്ത് പ്രണയിതാക്കൾ ഒരുമിച്ച് യാത്രപോകും. വയസ്സായവർ ഇന്ന് എല്ലാപ്രായത്തിലുള്ളവരോടും സൗഹാർദ്ദപരമായി പെരുമാറും. ഇത് അവരെ ആഹ്ലാദഭരിതരാക്കും. പുതിയ തൊഴിൽ നിങ്ങൾക്ക് പ്രശസ്തിയും അംഗീകാരവും നൽകും. സഹജമായ അവബോധത്തിന്റെ പിൻബലത്തിൽ ശരിയായ തീരുമാനമെടുക്കാൻ നിയമരംഗത്ത് പ്രവർത്തിക്കുന്നവർക്ക് സാധിക്കും. ഇതോടെ അവർ സഹപ്രവർത്തകരുടേയും ഉയർന്ന സ്ഥാനത്തിരിക്കുന്നവരുടേയും പ്രശംസയ്ക്ക് പാത്രമാകും. പരീക്ഷയ്ക്ക് പഠിക്കാനാരംഭിക്കുന്ന വിദ്യാർത്ഥികൾ കാര്യക്ഷമമായി ആസൂത്രണം ചെയ്യപ്പെട്ട ഷെഡ്യൂൾ കർശനമായി പിന്തുടരും.അവർ ഗൗരവപൂർവ്വം സിലബസിനെ സമീപിക്കും. കായികതാരങ്ങളെ ജോലിയിൽ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ഇറങ്ങും.
ചിങ്ങം
(മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാൽ ഭാഗവും)
പ്രണയിതാക്കളെ
മാതാപിതാക്കൾക്ക് പരിചയപ്പെടുത്താൻ പറ്റിയ ദിവസം. ഭാവി മരുമകനേയോ മരുമകളേയോ അവർ സർവാത്മനാ സ്വീകരിക്കും. മക്കളോടും ചെറുമക്കളോടുമൊപ്പം കുടുംബചടങ്ങിൽ പങ്കെടുക്കാൻ പ്രായമുള്ളവർക്ക് സാധിക്കും. ഇതിൽ അവർ സന്തോഷിക്കും. ബിസിനസുകാരും വ്യവസായികളും ഇന്ന് വാദപ്രതിവാദങ്ങളിൽ ഏർപ്പെടുന്നത് ഒഴിവാക്കണം. പ്രത്യേകിച്ചും അവർക്ക് അൽപ്പം മാനസിക അസ്വസ്ഥതതോന്നുന്നുണ്ടെങ്കിൽ. നിയമപരമായ പ്രശ്നങ്ങൾ നയപരമായി കൈകാര്യം ചെയ്യണം.അമിത ആത്മവിശ്വാസം വിനാശകരമായ ഫലങ്ങളുണ്ടാക്കും. വിദ്യാർത്ഥികൾ ഇന്ന് അക്കാദമിക് രംഗത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കും. ചിലർ അവരുടെ സഹപാഠികളെ സഹായിച്ചേക്കാം.
കന്നി
(ഉത്രത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും അത്തവും ചിത്ര ആദ്യത്തെ പകുതിയും)
നിങ്ങൾ സാമ്പ്രദായികമല്ലാത്ത ബന്ധത്തിൽ ഏർപ്പെട്ടേയ്ക്കാം. എന്നാൽ പെട്ടെന്ന് വിടുതൽ നേടിയില്ലെങ്കിൽ എക്കാലവും അതിൽ കുടുങ്ങി ജീവിതം ദുസ്സഹമായേക്കാം. അവിവാഹിതരായവർക്ക് ഇന്ന് ജോലിയിൽ നിന്ന് അമിതഭാരം ഉണ്ടായേക്കാം. ഉദ്യോഗസ്ഥരുമായി ഇടപെടുമ്പോൾ ക്ഷമയോടെയിരിക്കാൻ നിർദ്ദേശിക്കുന്നു. ഒന്നു പുറത്തുപോകുന്നത് ഉന്മേഷം വീണ്ടെടുക്കാൻ നിങ്ങളെ സഹായിക്കും. പ്രമുഖരുമായി നടത്തുന്ന കൂടിക്കാഴ്ച ഓഹരി ദല്ലാളുകൾക്കും നിക്ഷേപകർക്കും ഗുണം ചെയ്യും. തങ്ങളുടെ ഉറച്ച നിലപാടുകളുടെ പേരിൽ രാഷ്ട്രീയക്കാർ എതിർപ്പ് നേരിടേണ്ടിവരും. എന്നാൽ സ്വതസിദ്ധമായ കഴിവുകൊണ്ടും രാശിയുടെ സഹായത്താലും അവർ പ്രശ്നങ്ങളെ തരണം ചെയ്യും. ഗുരുതര അസുഖം ബാധിച്ചവരുടെ വേദന ഇന്ന് കുറയുകയും ക്രമേണ അസുഖത്തിന് ശമനമുണ്ടാവുകയും ചെയ്യും.
തുലാം
(ചിത്ര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും)
അവിവാഹിതരായവർ ഇന്ന് താൽപ്പര്യമുണർത്തുന്ന വ്യക്തിയെ കണ്ടെത്താം. എന്നാൽ അനാവശ്യ നിഗമനങ്ങളിലേയ്ക്കും തീരുമാനങ്ങളിലേയ്ക്കും കടക്കാതിരിക്കുന്നതാണ് ഉചിതം. വിദ്യാർത്ഥികൾ ഇന്ന് അവരുടെ സുഹൃത്തുക്കളിൽ നിന്ന് വേർപെടും. ആത്മവിശ്വാസം നഷ്ടപ്പെടരുതെന്ന് ഉപദേശിക്കുന്നു. മുതിർന്ന നേതാക്കളുടെ സഹായത്തോടെ രാഷ്ട്രീയക്കാർ പാർട്ടി ടിക്കറ്റ് ഉറപ്പാക്കും. തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കും. കായികതാരങ്ങൾ ആദരിക്കപ്പെടും. ആജീവനാന്ത നേട്ടത്തിനുള്ള അവാർഡ് അവർ സ്വന്തമാക്കിയേക്കാം. പ്രിയപ്പെട്ടവരുടെ സ്നേഹവും പരിചരണവും ഗുരുതരാവസ്ഥയിലായ രോഗികളെ ആശ്വസിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യും.
വൃശ്ചികം
(വിശാഖത്തിന്റെ അവസാനത്തെ കാൽ ഭാഗവും അനിഴവും തൃക്കേട്ടയും)
നിങ്ങളുടെ വികാരങ്ങളും വിചാരങ്ങളും പങ്കാളിയുമായി പങ്കിടാതിരിക്കുന്നത് നല്ലതല്ല. ഇത് പങ്കാളിയെ നിങ്ങളിൽ നിന്നും അകറ്റുകയും ഇരുവരുടേയും ആശങ്ക വർധിപ്പിക്കുകയും ചെയ്യും. വിവാഹനിശ്ചയം കഴിഞ്ഞവർ വിവാഹത്തിനുള്ള തയ്യാറെടുപ്പുകൾ നടത്തും. പ്രശ്ന പരിഹാരത്തിനായി പ്രായമുള്ളവരെ സമീപിക്കുന്നത് ഗുണം ചെയ്യും. തങ്ങളുടെ അനുഭവസമ്പത്ത് പ്രശ്നപരിഹാരത്തിനായി പ്രയോജനപ്പെടുത്താനായതിലും ചെറുപ്പക്കാർ തങ്ങളുടെ സഹായം തേടിയതിലും പ്രായമേറിയവർ സന്തോഷിക്കും. എഞ്ചിനീയർമാർ ഇന്ന് ഉയർന്ന സ്ഥാനങ്ങളിലുള്ള ആളുകളുമായി ബന്ധപ്പെടാം, അത് സമീപഭാവിയിൽ അവർക്ക് പ്രയോജനം ചെയ്യും. അക്കാദമിക് താൽപ്പര്യമില്ലാത്ത വിദ്യാർത്ഥികൾ ഇന്ന് പാഠ്യേതര വിഷയങ്ങളിൽ തിളങ്ങും. താരങ്ങളുടെ പദ്ധതികളോട് ടീം ക്രിയാത്മകമായി പ്രതികരിക്കും.
ധനു
(മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാൽഭാഗവും)
പ്രണയിതാക്കൾ പരസ്പരം കണ്ടുമുട്ടുകയും അറിയുകയും ചെയ്യും. ഇന്ന് എല്ലായിടത്തും പ്രണയമുണ്ട്. മനം മയക്കുന്ന കളികളും തമാശകളുമായി കുട്ടികൾ കുടുംബാംഗങ്ങളുടെ മുഴുവൻ സ്നേഹം പിടിച്ചുപറ്റും.മികച്ച ദിനമാണ് കുട്ടികളേ കാത്തിരിക്കുന്നത്. തൊഴിൽ രഹിതർ ജോലി തരപ്പെടുത്താൻ കഴിവുള്ളയാളെ പരിചയപ്പെടും. അഭിഭാഷകർ കേസുകൾ വിജയിക്കുകയും ഫീസിനു പുറമേ വിലകൂടിയ ഉപഹാരങ്ങൾ സമ്മാനമായി അവർക്ക് ലഭിക്കുകയും ചെയ്യും. അമ്യൂസ്മെന്റ് പാർക്കിലേക്കോ അത്തരം സ്ഥലങ്ങളിലേക്കോ നടത്തുന്ന യാത്ര അധ്യാപകരെ വിദ്യാർത്ഥികളുമായി അടുപ്പിക്കും. നിങ്ങളുടെ സർഗ്ഗശക്തിയും വശ്യതയും ഇന്ന് ഉന്നതിയിലാണ്. അതിന്റെ ബലത്തിൽ ഇന്ന് പുതിയ പ്രോജക്ടുകൾ ആരംഭിക്കാവുന്നതാണ്.
മകരം
(ഉത്രാടത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും)
ആകർഷണീയമായ സ്ഥലത്ത് ദീർഘകാലത്തെ സുഖവാസം സാധ്യമായേക്കാം. അപ്രതീക്ഷിത സാമ്പത്തിക നേട്ടം വ്യാപാരികളെ തേടിയെത്തും. അതുവഴി അവർക്ക് ബിസിനസ് വിപുലീകരിക്കാനും ഉത്പാദനം വർധിപ്പിക്കാനും സാധിക്കും. വസ്തു വ്യാപാര രംഗത്ത് പ്രവർത്തിക്കുന്നവർ പ്രത്യേകിച്ചും ഏജന്റുമാർ വലിയ തുക ലാഭം നേടുന്ന വ്യാപാര പങ്കാളിത്ത കരാറിൽ ഒപ്പുവയ്ക്കും. പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങൾക്ക് പരിഹാരം കാണാനായി രാഷ്ട്രീയ പ്രവർത്തകർ മധ്യസ്ഥത വഹിക്കാൻ തയ്യാറാകും. എഴുതിതള്ളിയ കടം തിരിച്ചുകിട്ടും. ചെലവിനൊത്ത വരവുണ്ടാകുന്നതിനാൽ നഷ്ടം സഹിക്കേണ്ടി വരില്ല.
കുംഭം
(അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗവും)
നിങ്ങളുടെ പ്രണയസ്വപ്നങ്ങൾ പൂവണിയും.വഴിപാടുകൾ നടത്താനും പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനും കഴിയും. ദാനധർമ്മങ്ങളിൽ ഏർപ്പെടും. ഓഹരി രംഗത്ത് പ്രവർത്തിക്കുന്നവർക്ക് കുടുംബാംഗങ്ങളോട് പ്രത്യേകിച്ചും കുട്ടികളോട് കൂടുതൽ അടുപ്പം തോന്നും. സന്നദ്ധ, ക്ഷേമ സംഘടനകളുടെ വാർഷിക സമ്മേളനങ്ങളിൽ മുഖ്യാതിഥിയാകാൻ രാഷ്ട്രീയക്കാർക്ക് അവസരം ലഭിക്കും. മികവ് പുലർത്താനുള്ള ആഗ്രഹമാണ് ഇന്നത്തെ പ്രൊഫഷണൽ കളിക്കാരെ നയിക്കുന്നത്. സൂര്യപ്രകാശം, ശുദ്ധവായു, കായിക പ്രവർത്തനങ്ങൾ എന്നിവ രോഗം ഭേദമാക്കുന്നതിൽ നിർണായക പങ്ക് വഹിക്കും.
മീനം
(പൂരുട്ടാതിയുടെ അവസാനത്തെ കാൽഭാഗവും ഉത്രട്ടാതിയും രേവതിയും)
പ്രണയിതാക്കൾക്ക് അനുകൂലമല്ലാത്ത സാഹചര്യങ്ങൾ. വൈകാരികതയേക്കാൾ പ്രായോഗികതയ്ക്ക് മുൻതൂക്കം നൽകാൻ അവർ തയ്യാറാകേണ്ടിവരും. ദമ്പതികൾ കോപം നിയന്ത്രിക്കണം. അല്ലാത്തപക്ഷം പ്രശ്നങ്ങൾ ഗുരുതരമാകും. താൽക്കാലിക വേർപിരിയലിലേക്ക് വരെ കാര്യങ്ങൾ നീളാം. അവിവാഹിതർക്ക് പ്രണയഭംഗം സംഭവിക്കാം. ലോകമെമ്പാടുമുള്ള പ്രശസ്തമായ സ്ഥലങ്ങൾ സന്ദർശിക്കാൻ നിങ്ങൾക്ക്തീവ്രമായ ആഗ്രഹമുണ്ട്. നിങ്ങളുടെ യാത്രയെ സുഗമമാക്കുന്ന തരത്തിൽ നിങ്ങളുടെ ജോലിആസൂത്രണം ചെയ്യാൻ നിങ്ങൾക്ക് ഇന്ന് കഴിയും. സംസാരിക്കുന്നതിന് മുമ്പ് രാഷ്ട്രീയക്കാർ അവരുടെ മനസാക്ഷിയെ ശ്രദ്ധിക്കുന്നത് നന്നായിരിക്കും. ശാന്തവും ധ്യാനാത്മകവുമായ മാനസികാവസ്ഥയിലായിരിക്കുന്നത് കാരണം ഗുണമുണ്ടാകും.
Content Highlights: Comprehensive daily horoscope predictions for all 12 zodiac signs in 2026, Tailored insights covering career, love, health, and financial prospects, Actionable astrological guidance to help navigate daily challenges and opportunities
Published: 29 Nov 2026, 11:32 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented