ഗാനഗന്ധര്‍വന്‍ കെ.ജെ യേശുദാസിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഗായകന്‍ കാര്‍ത്തിക്.  ഇന്ന് 84-ാം പിറന്നാള്‍ ആഘോഷിക്കുന്ന യേശുദാസിന് മാതൃഭൂമി സമര്‍പ്പിച്ച ആദരഗാനം ഏറ്റുപാടിയാണ് കാര്‍ത്തിക് ആശംസകള്‍ അറിയിക്കുന്നത്. ബി.കെ. ഹരിനാരായണന്‍ രചിച്ച് ബിജിപാല്‍ സംഗീതം നല്‍കിയ ഗാനമാണിത്.

To advertise here,

''സന്തോഷം നിറഞ്ഞ 84-ാം പിറന്നാള്‍ ആശംസകള്‍ യേശുദാസ് സര്‍, ഞങ്ങള്‍ക്ക് പ്രചോദനമായതില്‍ നന്ദി. താങ്കളുടെ മധുരസംഗീതം കാതുകളില്‍ നിറയുന്ന കാലഘട്ടത്തില്‍ ജീവിക്കാന്‍ സാധിച്ചത് ഒരു അനുഗ്രഹമാണ്. ആരോഗ്യത്തോടെയും ഐശ്വര്യത്തോടെയുമുള്ള ജീവിതത്തിന് ആശംസകള്‍. ഒരുപാട് സ്നേഹത്തോടെ കാര്‍ത്തിക്''- ഗായകന്‍ പറയുന്നു.