
കൊച്ചി: എല്ലാ കുട്ടികളും ഓരോ മരത്തൈകൾ നട്ട് നമ്മുടെ ഭാവിക്ക് തണലേകണമെന്ന് എറണാകുളം ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ്. മാതൃഭൂമി സീഡിന്റെ പതിനഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി ആലുവയിലെ മാതൃഭൂമിയുടെ മാതൃകാ തോട്ടത്തിൽ വൃക്ഷ തൈ നട്ട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാതൃഭൂമിയുടെ മാതൃകാ തോട്ടത്തിൽ ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ്, കോസ്റ്റ്ഗാർഡ് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ അതുൽ അഗർവാൾ എന്നിവർ വൃക്ഷത്തൈകൾ നട്ടു. വിദ്യാർഥികള്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി.
നിങ്ങൾ കുട്ടികളെല്ലാം ചെറിയ തൈകൾ ആണ് നിങ്ങൾ വലുതായി വലിയ മരങ്ങൾ ആകും. നിങ്ങൾ ഒരുപാട് പേർക്ക് തണലാകും. അതുപോലെ നിങ്ങളും ഓരോ മരത്തൈകൾ നട്ട് നാളെക്കായി തണൽ ആകണമെന്ന് കളക്ടർ പറഞ്ഞു. സമൂഹം ഇന്നത്തെ വികസനത്തെക്കുറിച്ചാണോ നാളത്തെ സമൂഹത്തിന്റെ വികസനത്തെകുറിച്ചാണോ ചിന്തിക്കുന്നതെന്ന് അറിയില്ല. മരങ്ങളും പ്രകൃതിയും എല്ലാം ഉണ്ടെങ്കിലേ നാളത്തെ സമൂഹവും വികസനവുമുള്ളൂ എന്ന കാര്യം നാം മറക്കരുത്. കുട്ടികളുടെ കൈയിലാണ് നാളത്തെ സമൂഹമുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഉദ്ഘാടന പരിപാടിയിൽ കോസ്റ്റ്ഗാർഡ് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ അതുൽ അഗർവാൾ മുഖ്യാതിഥിയായി. മാതൃഭൂമി സീനിയർ ന്യൂസ് എഡിറ്റർ എസ്. പ്രകാശ്, ഫെഡറൽബാങ്ക് ആലുവ ബ്രാഞ്ച് തലവൻ സനൽ പോൾ അഗസ്റ്റിൻ തുടങ്ങിയവർ പങ്കെടുത്തു. ജില്ലയിലെ വിവിധ സ്കൂളുകളിലെ സീഡ് അംഗങ്ങളായ വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു.
Content Highlights: mathrubhumi seed celebrates world environment day 2023
Published: 05 Jun 2023, 05:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented