തിരുവനന്തപുരം: വയനാട്ടിലെ ചൂരല്‍മല-മുണ്ടക്കൈ മേഖലയിലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തെ കുറിച്ച് മാധ്യമങ്ങളോട് അഭിപ്രായങ്ങള്‍ പറയരുതെന്ന് ശാസ്ത്രജ്ഞരോട് സര്‍ക്കാര്‍. പഴയ പഠനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ മാധ്യമങ്ങളോട് പങ്കുവെയ്ക്കരുതെന്നും ദുരന്തനിവാരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍ നിര്‍ദേശിച്ചു. പ്രത്യേക കുറിപ്പിലാണ് ദുരന്ത നിവാരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇക്കാര്യം അറിയിച്ചത്.
ദുരന്തബാധിത പ്രദേശമായി പ്രഖ്യാപിച്ച, വയനാട് ജില്ലയിലെ മേപ്പാടി പഞ്ചായത്ത് സന്ദര്‍ശിക്കുന്നതില്‍നിന്ന് സംസ്ഥാനത്തെ ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടുമുണ്ട്.
Also Read
ദുരന്തബാധിത പ്രദേശത്ത് ഭാവിയിൽ ഏതെങ്കിലും തരത്തിലുള്ള പഠനം നടത്തണമെങ്കില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയില്‍ നിന്ന് മുന്‍കൂര്‍ അനുവാദം വേണമെന്നും ടിങ്കു ബിസ്വാളിന്റെ കുറിപ്പില്‍ പറയുന്നു. ഈ നിർദേശങ്ങൾ ശാസ്ത്ര സാങ്കേതിക കൗൺസിലിന് കൈമാറിയിട്ടുണ്ട്.
Content Highlights: Government directs scientists not to share opinions study reports with media on Wayanad landslide
Published: 01 Aug 2024, 08:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented