2024 ജൂലായ് 14 ഞായറാഴ്ച സ്‌പെയിനിന് ഒരു കാലത്തും മറക്കാനാവാത്ത കലണ്ടര്‍ ദിവസമായിരിക്കും. ഒരു വ്യാഴവട്ടത്തിനുശേഷം യൂറോ കപ്പ് കിരീടം സ്‌പെയിനിലേക്ക് തിരിച്ചെത്തിയ ദിവസമാണതെന്നതുകൊണ്ട് മാത്രമല്ല അത്. മറ്റ് രണ്ട് കായിക മുഹൂര്‍ത്തങ്ങള്‍ക്കുകൂടി ആ ദിവസം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ജര്‍മനിയില്‍ നടന്ന യൂറോ കപ്പ് ഫൈനലില്‍ ഹാരി കെയ്‌ന്റെ നേതൃത്വത്തിലുള്ള ഇംഗ്ലണ്ടിനെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് സ്‌പെയിന്‍ കിരീടം ചൂടിയത്.
അല്‍വാരോ മൊറാട്ടയും സംഘവും യൂറോ കപ്പ് കിരീടത്തില്‍ മുത്തമിടുന്നതിന് തൊട്ടുമുന്‍പ് സ്‌പെയിന്‍ മറ്റൊരു കിരീട നേട്ടം ആഘോഷിച്ചിരുന്നു. വിംബിള്‍ഡണ്‍ ടെന്നീസ് പുരുഷവിഭാഗം ഫൈനലില്‍ നൊവാക് ജോക്കോവിച്ചിനെ തകര്‍ത്ത് സ്പാനിഷ് മൂന്നാം സീഡ് താരം കാര്‍ലോസ് അല്‍ക്കരാസ് നേടിയ കിരീടമായിരുന്നു അത്. കേവലം 21 വയസ്സില്‍ അല്‍ക്കരാസ് നേടിയ കിരീട സന്തോഷത്തിന്റെ അലയൊലികള്‍ തീരുംമുന്‍പാണ് അടുത്ത കിരീടം. ഫൈനലില്‍ നൊവാക് ജോക്കോവിച്ചിനെ തകര്‍ത്താണ് അല്‍ക്കരാസ് കിരീടം നേടിയത്. മൂന്ന് മണിക്കൂര്‍ നീണ്ടുനിന്ന പോരാട്ടം 6-2, 6-2, 7-6-ല്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് ജയിച്ചു.
അല്‍ക്കരാസിന്റെ തുടര്‍ച്ചയായതും കരിയറിലെ രണ്ടാമത്തേതുമായ വിംബിള്‍ഡണ്‍ കിരീടമാണിത്. ഫൈനലില്‍ ജോക്കോവിച്ചിനെ ബാക്ക്ഫൂട്ടില്‍ നിര്‍ത്തി ഉജ്ജ്വലമായ റിട്ടേണുകളിലൂടെ അല്‍ക്കരാസ് തകര്‍ത്തു. കഴിഞ്ഞ തവണയാണ് ആദ്യ വിംബിള്‍ഡണ്‍ കിരീടം നേടിയത്. അന്നും ഫൈനലില്‍ ജോക്കോവിച്ചിനെ തകര്‍ത്തായിരുന്നു വിജയം. അല്‍ക്കരാസിന്റെ കരിയറിലെ നാലാം ഗ്രാന്‍ഡ്സ്ലാം കിരീടംകൂടിയാണിത്.
ഇത് രണ്ടുമല്ലാത്ത മറ്റൊരു നേട്ടംകൂടി സ്‌പെയിനിന് ഈ ദിവസമുണ്ടായിട്ടുണ്ട്. എല്‍.ഐ.വി. ഗോള്‍ഫ് അന്‍ഡലൂഷ്യയില്‍ സെര്‍ജിയോ ഗാര്‍ഷ്യയുടെ കിരീടനേട്ടമാണത്. കിരീടത്തിനായുള്ള പോരാട്ടത്തില്‍ അനിര്‍ബന്‍ ലാഹിരിയെ തകര്‍ത്താണ് സെര്‍ജിയോ ഗാര്‍ഷ്യ കിരീടം ചൂടിയത്. ഗാര്‍ഷ്യയുടെ ആദ്യ പ്രൊഫഷണല്‍ കിരീടമാണിത്.
ഇതോടെ ഒരേ ദിവസം സ്പെയിനിലേക്കെത്തിയത് മൂന്ന് ലോകോത്തര കിരീടങ്ങള്‍. ഇതിലേക്ക് യൂറോ കപ്പിലെ ഏറ്റവും മികച്ച യുവതാരത്തിനുള്ള ലാമിന്‍ യമാലിന്റെയും ടൂര്‍ണമെന്റിലെ മികച്ച താരത്തിനുള്ള റോഡ്രിയുടെയും മികച്ച ഗോള്‍ സ്‌കോറര്‍ക്കുള്ള ഓല്‍മോയുടെയും വ്യക്തിഗത നേട്ടങ്ങള്‍ കൂടി ചേര്‍ത്തുവെച്ചാല്‍ സ്പെയിനില്‍ ഞായറാഴ്ച മാത്രമെത്തിയത് അഞ്ച് കിരീടങ്ങള്‍.
Content Highlights: euro cup 2024 wimbledon final liv golf andalucia
Published: 15 Jul 2024, 04:40 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented