ബെര്‍ലിന്‍: ജര്‍മനിയില്‍ പൂര്‍ത്തിയായ യൂറോ കപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരങ്ങള്‍ക്ക് സമ്മാനിക്കുന്ന ഗോള്‍ഡന്‍ ബൂട്ടിന് ആറുപേര്‍ അര്‍ഹര്‍. ഇതോടെ ആറുപേരും ഗോള്‍ഡന്‍ ബൂട്ട് പങ്കിടും. ആറുപേരും മൂന്ന് ഗോളുകള്‍ വീതമാണ് നേടിയത്. സ്പെയിനിന്റെ ഡാനി ഒല്‍മോ, ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍, നെതര്‍ലന്‍ഡ്സിന്റെ കോഡി ഗാക്പോ, ജര്‍മനിയുടെ ജമാല്‍ മുസിയാള, സ്ലൊവാക്യയുടെ ഇവാന് സ്ക്രാന്‍സ്, ജോര്‍ജിയയുടെ മിക്കോട്ടഡ്സെ എന്നിവരാണ് ഗോള്‍ഡന്‍ ബൂട്ട് പുരസ്കാരത്തിനര്ഹര്.
2020 യൂറോ കപ്പില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ പാത്രിക് ഷിക്കിനെ മറികടന്ന് പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഗോള്‍ഡന്‍ ബൂട്ട് നേടിയിരുന്നു. രണ്ട് താരങ്ങളും അഞ്ച് ഗോളുകള്‍ വീതം നേടിയിട്ടും ക്രിസ്റ്റിയാനോയ്ക്ക് അസിസ്റ്റ് കൂടി പരിഗണിച്ച് ഗോള്‍ഡന്‍ ബൂട്ട് സമ്മാനിക്കുകയായിരുന്നു. എന്നാല്‍ ഇത്തവണ അസിസ്റ്റുകള്‍ പരിഗണിച്ചില്ല.
ഹാരി കെയിന്‍ ഏഴ് മത്സരങ്ങളില്‍നിന്നാണ് മൂന്ന് ഗോള്‍ നേടിയത്. ഒല്‍മോയും മുസിയാളയും അഞ്ചും ഗാക്പോ ആറും മിക്കോട്ടഡ്സെയും സ്ക്രാന്സും നാലും മത്സരങ്ങളില്‍നിന്നാണ് മൂന്ന് ഗോളുകള്‍ നേടിയത്.
Content Highlights: euro cup 2024 golden boot for six players
Published: 15 Jul 2024, 03:16 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented