വിനായകനും സൂരജ് വെഞ്ഞാറമ്മൂടും മുഖ്യവേഷത്തിലെത്തുന്ന തെക്ക് വടക്ക് എന്ന സിനിമയിലെ 'കസ കസ' എന്ന ഗാനത്തിനൊപ്പം റീല്‍സ് ചെയ്ത് സമ്മാനം നേടാൻ അവസരം. തിരഞ്ഞെടുക്കുന്ന മൂന്നുപേര്‍ക്കാണ് സമ്മാനം ലഭിക്കുക. 50,000 രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 25,000 രൂപ. മൂന്നാം സമ്മാനം 10,000 രൂപ. 

To advertise here,

നിങ്ങള്‍ ചെയ്യേണ്ടത്:
'കസ കസ' ഗാനത്തിന് 30 സെക്കന്‍ഡില്‍ കവിയാതെ നിങ്ങളുടെ അക്കൗണ്ടില്‍ റീല്‍സ് അപ്‌ലോഡ് ചെയ്യുക. #mathrubhumikasakasacontest എന്ന ഹാഷ് ടാഗും ഒപ്പം @MATHRUBHUMIDOTCOM-നെ മെന്‍ഷന്‍ ചെയ്യാനും മറക്കരുത്. അവസാന തീയതി ഒക്ടോബര്‍ ഒൻപത്.