വിനായകനും സുരാജ് വെഞ്ഞാറമ്മൂടും നായകരായി ഒക്ടോബർ നാലിന് റിലീസ് ചെയ്യുന്ന 'തെക്ക് വടക്ക്' സിനിമയിൽ പാട്ടു നിരയിൽ വ്യത്യസ്തത. തെന്നിന്ത്യൻ സിനിമകളിലെ ഹിറ്റ് ശബ്ദങ്ങളായ ആന്റണി ദാസനും ജാസി ഗിഫ്റ്റും സിനിമയിൽ പാടുന്നുണ്ട്. ഒപ്പം സംഗീത സംവിധായകൻ സാം സി.എസും പാടുന്നു. ജീമോൻ, പ്രസീദ, യദു തുടങ്ങിയവരും പാട്ട് നിരയിലുണ്ട്. സിനിമയുടേതായി പുറത്തു വന്ന 'കസകസ' എന്ന പാർട്ടി സോങ്ങ് ഹിറ്റ് ചാർട്ടിൽ ഇടം നേടിക്കഴിഞ്ഞു. വിനായകനും സംഘവും ആടിപ്പാടുന്ന ഗാനത്തിന്റെ റീലുകൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്.
കഥാപരമായി ബന്ധമുള്ളതിനാൽ ജാസി ഗിഫ്റ്റിന്റെ ഗാനം സിനിമ തിയേറ്ററിൽ എത്തിയ ശേഷമാകും പുറത്തു വരുന്നത്. റഫീഖ് അഹമ്മദ്, ലക്ഷ്മി ശ്രീകുമാർ എന്നിവരാണ് വരികൾ രചിച്ചിരിക്കുന്നത്. സിനിമയിൽ ആറ് പാട്ടുകളാണുള്ളത്.
എസ് ഹരീഷിന്റെ രചനയിൽ പ്രേം ശങ്കർ സംവിധാനം ചെയ്യുന്ന സിനിമ അൻജന- വാർസിന്റെ ബാനറിൽ അൻജന ഫിലിപ്പാണ് നിർമ്മിക്കുന്നത്. ഹ്യൂമറിനും മ്യൂസിക്കിനും പ്രാധാന്യമുള്ള സിനിമയാണ് തെക്ക് വടക്ക് എന്ന് മലബാർ ക്രിസ്ത്യൻ കോളേജിൽ നടന്ന ക്യാംപസ് മ്യൂസിക് ലോഞ്ചിൽ സംഗീത സംവിധായകൻ സാം സി.എസ് പറഞ്ഞു.
Content Highlights: thekku vadakku movie singers
Published: 29 Sept 2024, 07:22 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented