തൃശ്ശൂര്‍: സൂപ്പര്‍ ലീഗ് കേരള ഫുട്‌ബോളില്‍ തൃശ്ശൂരിന്റെ പേരും പെരുമയും അരക്കിട്ടുറപ്പിക്കാനിറങ്ങുകയാണ് തൃശ്ശൂര്‍ മാജിക് എഫ്.സി. ടീം. അനുഭവസമ്പത്തും യുവരക്തങ്ങളും ഒരുമിക്കുന്ന ടീമാണിത്. ഐ.എസ്.എല്‍. താരങ്ങളായ സി.കെ. വിനീതും മെയില്‍സണ്‍ ആല്‍വസുമാകും ടീമിന്റെ തുറുപ്പുചീട്ടുകള്‍. അവസാന സീസണില്‍ പ്രൊഫഷണല്‍ ഫുട്ബോളില്‍നിന്ന് വിട്ടുനിന്ന വിനീതിന്റെ തിരിച്ചുവരവുകൂടിയാകും സൂപ്പര്‍ ലീഗ് കേരള മത്സരങ്ങള്‍.
തീവ്രപരിശീലനത്തിലാണ് ടീം. മധ്യനിരയില്‍ കളിമെനയാന്‍ ഇന്ത്യന്‍ യുവതാരങ്ങള്‍. ഐ ലീഗിലും ഇന്ത്യന്‍ സൂപ്പര്‍ ലീഗിലും പ്രതിഭ തെളിയിച്ചവരെ ടീമിലെത്തിക്കാന്‍ കഴിഞ്ഞത് ടീമിന് നേട്ടമാണ്. കൂടുതല്‍ വിദേശതാരങ്ങളെ ടീമിലെത്തിക്കാനാണ് നീക്കം. ഐ ലീഗ് താരങ്ങളായ അഭിജിത്ത് സര്‍ക്കാര്‍, നിഖില്‍ കദം എന്നിവരായിരിക്കും മധ്യനിരയില്‍. ഇവര്‍ക്ക് കൂട്ടായി സര്‍ചന്ദ്രസിങ്ങും എം.എം. അര്‍ജുനും. സി.കെ. വിനീതിനൊപ്പം യുവതാരം മുഹമ്മദ് സഫ്നാദാകും മുന്നേറ്റനിരയിലുണ്ടാകുക. ജസ്റ്റിന്‍ ജോര്‍ജിനൊപ്പം ഹെന്‍ഡ്രി ആന്റൊണെയാണ് പ്രതിരോധക്കോട്ട തീര്‍ക്കുന്നത്. അനുഭവസമ്പത്തുള്ള താരങ്ങളെ കേന്ദ്രീകരിച്ചാകും ടീമിന്റെ ഘടന തീരുമാനിക്കുന്നതെന്ന് ടീം മാനേജ്മെന്റ് വ്യക്തമാക്കി. ഇറ്റാലിയന്‍ കോച്ച് ജിയോവാനി സ്‌കാനു മുഖ്യപരിശീലകന്റെ റോളിലെത്തുമ്പോള്‍ സഹപരിശീലകനായി സതീവന്‍ ബാലനുമുണ്ട്. ഐ.എം. വിജയനാണ് ബ്രാന്‍ഡ് അംബസഡര്‍.
ഉടമ: നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍, നിവിന്‍ പോളി ബ്രാന്‍ഡ് കോ-ഓണര്‍: റഫീഖ് മുഹമ്മദ്
ഞങ്ങള്‍ തയ്യാര്‍ - ജിയോവാനി സ്‌കാനു
+തൃശ്ശൂര്‍ മാജിക് എഫ്.സി. ടീമിനെക്കുറിച്ച്
അനുഭവസമ്പത്തും കഴിവും ഒത്തിണങ്ങിയ കളിക്കാര്‍ ടീമിലുണ്ട്. യുവതാരങ്ങള്‍ക്ക് ഇവരോടൊപ്പമുള്ള അനുഭവം മുതല്‍ക്കൂട്ടാകും. പോസിറ്റീവായി ചിന്തിക്കാനും അത് മൈതാനത്ത് ഫലിപ്പിക്കാനുമാണ് ശ്രമം. ഐ.എസ്.എലില്‍ ആരാധകരുടെ പ്രിയപ്പെട്ട താരമായ മെയില്‍സണ്‍ ആല്‍വസ് ടീമിന്റെ കേന്ദ്രമാകും. ഇന്ത്യന്‍ താരങ്ങളുടെ കഴിവില്‍ പൂര്‍ണവിശ്വാസമുണ്ട്.
+ഇന്ത്യയിലെ ഫുട്ബോള്‍ ആരാധനയെക്കുറിച്ച്
ഇന്ത്യയിലെ ഫുട്ബോള്‍ ആവേശത്തെക്കുറിച്ച് ധാരാളം കേട്ടിട്ടുണ്ട്. കേരളത്തിലും കാല്‍പ്പന്ത് ആവേശത്തിന് കുറവില്ല. യുവതലമുറ ഫുട്ബോളിലേക്ക് വരട്ടെ. അവസരങ്ങള്‍ കിട്ടിയാലേ കഴിവ് പുറത്തെടുക്കാനാകൂ. കൂടുതല്‍ മത്സരങ്ങള്‍ കളിച്ചു മുന്നേറണം.
+ടീമിന്റെ ഘടന
പ്രതിരോധത്തിലും മുന്നേറ്റത്തിലും ഒരുപോലെ ശ്രദ്ധകേന്ദ്രീകരിച്ചായിരിക്കും ടീം. മറ്റുടീമുകളില്‍ മികച്ച കളിക്കാരുണ്ട്. മൈതാനത്ത് നിറഞ്ഞുകളിക്കാനായിരിക്കും ശ്രമം. മികച്ച ഫുട്ബോള്‍ പുറത്തെടുക്കും. ആരാധകരെ നിരാശരാക്കില്ല.
Content Highlights: Thrissur Magic FC, led by C.K. Vineeth and Mailson Alves, aims to dominate Super League Kerala
Published: 29 Aug 2024, 02:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented