കോഴിക്കോട്: സൂപ്പര്‍ലീഗ് കേരള രണ്ടാം സീസണിലെ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ കാലിക്കറ്റ് എഫ്‌സിക്ക് ജയം. ഫോഴ്‌സ കൊച്ചിക്കെതിരേ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ജയം (2-1). ഇന്‍ജുറി ടൈമില്‍ അരുണ്‍ കുമാര്‍ നേടിയ ഗോളാണ് കാലിക്കറ്റിന് ജയമൊരുക്കിയത്.

To advertise here,

15-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ കാലിക്കറ്റാണ് ആദ്യം ലീഡ് ചെയ്തത്. റിങ്കോണ്‍ ആണ് ഗോള്‍ സ്‌കോറര്‍. തുടര്‍ന്ന് ഫോഴ്‌സ കൊച്ചി ആക്രമണത്തിലൂന്നി കളിച്ചെങ്കിലും ആദ്യ പകുതിയില്‍ ഗോള്‍ കണ്ടെത്താനായില്ല.

87-ാം മിനിറ്റില്‍ സംഗീതിന്റെ പാസില്‍നിന്ന് ബ്രസീല്‍ താരം ഡഗ്ലസ് നടത്തിയ ഹെഡറിലൂടെ കൊച്ചി തിരിച്ചടിച്ചു (1-1). എന്നാല്‍ 93-ാം മിനിറ്റില്‍ പ്രശാന്തിന്റെ അസിസ്റ്റില്‍നിന്ന് അരുണ്‍കുമാര്‍ നേടിയ ഗോള്‍ കാലിക്കറ്റിന് സീസണിലെ ആദ്യ ജയം സമ്മാനിച്ചു.