
ശബരിമല: നൂറുവയസ്സിലെത്തിയ വയനാട് മീനങ്ങാടി മൂന്നാനക്കുഴി പറയരുതോട്ടത്തില്‍ പാറുക്കുട്ടിയമ്മ ആദ്യമായി പതിനെട്ടാംപടി ചവിട്ടിയപ്പോള്‍ സ്വാമിമാര്‍ സ്വയംമാറിനിന്നു. ഓരോ പടിയും സാവധാനം പിടിച്ചുകയറ്റിയ പോലീസ് അയ്യപ്പന്മാര്‍ക്ക് ശബരിമല സേവനത്തിനിടെ ഓര്‍ത്തുവെക്കാന്‍ ഒരുനിമിഷം. കൊച്ചുമകനും കുടുംബാംഗങ്ങള്‍ക്കുമൊപ്പം 41 ദിവസത്തെ വ്രതമെടുത്താണ് എത്തിയത്.
ശനിയാഴ്ച കെട്ടുനിറച്ച് പുറപ്പെട്ടു. കാടാമ്പുഴയും ഗുരുവായൂരും വൈക്കവും ഏറ്റുമാനൂരും അടക്കമുള്ള ക്ഷേത്രങ്ങളില്‍ തൊഴുത് ഞായറാഴ്ച ഉച്ചയോടെ പമ്പയിലെത്തി. വൈകീട്ട് ആറിന് മലകയറാന്‍ ഉദ്ദേശിച്ചാണ് എത്തിയതെങ്കിലും മഴകാരണം തിങ്കളാഴ്ചത്തേക്ക് മാറ്റി. ഡോളിയിലാണ് സന്നിധാനത്ത് എത്തിയത്. വരവിനെക്കുറിച്ച് അറിയിപ്പ് കിട്ടിയതോടെ പതിനെട്ടാംപടിക്കുതാഴെവെച്ച് പൊന്നാടയണിയിച്ച് ദേവസ്വം വരവേറ്റു.
അയ്യപ്പനെ തൊഴുതശേഷം പാറുക്കുട്ടിയമ്മ പറഞ്ഞു: ''പൊന്നുംപടിയും പൊന്നമ്പലവും കണ്ടു. മനസ്സുനിറഞ്ഞു. ഒന്നു മിണ്ടണം. അത്രയേ വേണ്ടൂ. ഞാന്‍ എന്റെ ഭഗവാനെ കണ്ണുനിറച്ചുകണ്ടു. അതിന് ഞാന്‍ വരുംവഴി ഒരുപാടുപേര്‍ സഹായിച്ചു. അവരെയും ഭഗവാന്‍ രക്ഷിക്കും.''
Content Highlights: Parukutty Amma, Sabarimala, mandala moholsavam, Mandala Puja 2023, Sabarimala Temple
Published: 05 Dec 2023, 11:32 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented