ശബരിമല: അയ്യപ്പഭക്തൻമാർ കൃത്യമായി ക്യൂവിലൂടെ ശരംകുത്തി പാതവഴി സന്നിധാനത്തേക്ക് കടന്നുപോകുന്നതിനായി മരക്കൂട്ടം മുതൽ ക്യൂ കോംപ്ലക്‌സിന്റെ തുടക്കം വരെ വലിയ കർട്ടൻ ഉപയോഗിച്ച് മറച്ചു.
മരക്കൂട്ടത്തിലെത്തുമ്പോൾ ആളുകൾ സംശയം ഇല്ലാതെ കടന്നുപോകാനാണ് ഇത്തരത്തിലൊരു സംവിധാനം ഒരുക്കിയിട്ടുള്ളത്. അല്ലെങ്കിൽ ആളുകൾ ചന്ദ്രാനന്ദൻ റോഡ് വഴി പോകാൻ സാധ്യതയുണ്ട്്. വരിയിൽനിന്നു ചാടി പോകുമ്പോൾ ക്രമീകരണത്തിൽ പ്രശ്‌നങ്ങളുണ്ടാകും.അതില്ലാതാക്കാനാണ് ഇത്തരത്തിലൊരു സംവിധാനം ഒരുക്കിയതെന്ന് അധികൃതർ പറഞ്ഞു. പരീക്ഷണാർഥം ശരംകുത്തിക്ക് ശേഷമുള്ള യൂ ടേൺ മുതൽ ജ്യോതി നഗർ വരെ കർട്ടൻ ഉപയോഗിച്ച് മറച്ചിരുന്നു.
അത് വിജയകരമായതിനാലാണ് ഇത്തരത്തിൽ പൂർണമായും ഒരുക്കിയതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് മരാമത്ത് അസിസ്റ്റന്റ് എൻജിനീയർ മനോജ് പറഞ്ഞു.
Content Highlights: Sabarimala 2023
Published: 20 Dec 2023, 11:26 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented