
കൊച്ചി: ശബരിമലയിൽ തിരക്ക് നിയന്ത്രിച്ച് തീർഥാടകർക്ക് സുഖദർശനം ഉറപ്പുവരുത്താൻ കർശന നിർദേശങ്ങളുമായി ഹൈക്കോടതി. വെർച്വൽ ക്യൂ വഴിയോ സ്പോട്ട് ബുക്കിങ് വഴിയോ ബുക്ക് ചെയ്യാത്ത ആരെയും പമ്പയിൽനിന്ന് കടത്തിവിടരുതെന്ന് കോടതി നിർദേശിച്ചു.
സ്ത്രീകൾക്കും പ്രായമായവർക്കും കുട്ടികൾക്കുമായുള്ള പ്രത്യേക ക്യൂ നീട്ടണം. നിലയ്ക്കലിലെ 17 പാർക്കിങ് സ്ലോട്ടുകളിലും പരമാവധി വാഹനങ്ങൾ പാർക്കുചെയ്യുന്നുവെന്ന് ഉറപ്പാക്കാൻ ഒരോ സ്ലോട്ടിലും പ്രത്യേകം സെക്യൂരിറ്റി ഉദ്യോഗസ്ഥനെ നിയോഗിക്കണം.
തീർഥാടകർക്ക് സൗകര്യം ഉറപ്പാക്കാനായി തദ്ദേശസ്ഥാപനങ്ങളുടെയും കലാലയങ്ങളിലെ എൻ.എസ്.എസ്. വൊളന്റിയർമാരുടെ സേവനം തേടണമെന്നും ഹൈക്കോടതി നിർദേശിച്ചു. ജസ്റ്റിസ് അനിൽ കെ. നരേന്ദ്രനും ജസ്റ്റിസ് ജി. ഗിരീഷും അടങ്ങിയ ദേവസ്വം ബെഞ്ചാണ് ശബരിമല സ്പെഷ്യൽ കമ്മിഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിഷയം പരിഗണിച്ചത്. വിഷയം ബുധനാഴ്ച വീണ്ടും പരിഗണിക്കും.
സ്ഥിതി വിശദീകരിക്കാൻ എ.ഡി.ജി.പി. എം.ആർ. അജിത്കുമാർ കോടതിയിൽ നേരിട്ട് ഹാജരായി. മുൻവർഷങ്ങളിൽനിന്ന് വ്യത്യസ്തമായി ഇത്തവണ ഏതാണ്ട് എല്ലാ ദിവസവും ശരാശരി 90,000-ലധികം തീർഥാടകരാണ് ദർശനത്തിനായി എത്തുന്നതെന്ന് വിശദീകരിച്ചു. സ്പോട്ട് ബുക്കിങ്ങും കൂടി. മുൻവർഷം 5,000- 6000 വരെയായിരുന്നു സ്പോട്ട് ബുക്കിങ്. ഈ വർഷം ഇത് 20,000-ത്തോളമായി.
തയ്യാറാക്കിയത് : ജി. രാജേഷ് കുമാർ, സുനിൽ വൃന്ദാവനം, ആദർശ് ആനന്ദ്
Content Highlights: High Court with strict instructions on Sabarimala issue
Published: 13 Dec 2023, 07:48 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented