നോമ്പുതുറക്കാനായി രുചികരമായ മയോണ്‍ ബോള്‍സ് തയ്യാറാക്കിയാലോ. മയോണ്‍ ബോള്‍സ് എങ്ങനെ തയ്യാറാക്കാമെന്ന് ശ്രീകണ്ഠപുരം സ്വദേശിനിയായ പി. ഷക്കീലാ ഹനീഫ് പരിചയപ്പെടുത്തുന്നു

To advertise here,

ആവശ്യമുള്ള ചേരുവകള്‍

പാചകയെണ്ണ ഒരു കപ്പ്, മുട്ട: രണ്ട്, വെളുത്തുള്ളി: ഏഴ് അല്ലി, വിനാഗിര്‍: ഒരു ടീസ്പൂണ്‍, ഉപ്പ്: ആവശ്യത്തിന്, ബ്രഡ്: അഞ്ചെണ്ണം, ഇഞ്ചി: ചെറുകഷണം, സവാള: രണ്ടെണ്ണം, പച്ചമുളക്: രണ്ടെണ്ണം, കറിവേപ്പില: ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

ആദ്യത്തെ നാലുചേരുവകള്‍ മിക്‌സിയില്‍ നന്നായി അടിച്ച് കട്ടിയുള്ള മയോണൈസ് ഉണ്ടാക്കിയെടുക്കുക. ശേഷം ആവശ്യത്തിന് ഉപ്പ് ചേര്‍ക്കുക. അതിലേക്ക് ഇഞ്ചി, പച്ചമുളക്, സവാള എന്നിവ ചെറുതായി അരിഞ്ഞുചേര്‍ക്കുക. വെള്ളം ചേര്‍ക്കേണ്ടതില്ല. ബ്രഡ് ചെറുതായി മുറിച്ച് ഈ മിശ്രിതത്തിലേക്ക് ചേര്‍ക്കുക. മിശ്രിതം കട്ടിയാകുന്നതുവരെ ബ്രഡ് ചേര്‍ക്കണം.

ബോള്‍രൂപത്തില്‍ ഉരുട്ടാന്‍ പറ്റുന്നതാണ് അതിന്റെ പരുവം. ശേഷം ബ്രഡ് പൊടിച്ച് അതിലേക്ക് ബോള്‍സ് എടുത്ത് മുക്കിയെടുക്കുക. ചൂടായ എണ്ണയിലേക്കിട്ട് ചെറിയ ബ്രൗണ്‍ നിറത്തിലാകുമ്പോഴേക്കും കോരുക. തക്കാളിസോസും കൂട്ടി കഴിക്കാം.