നോമ്പുതുറക്കാന്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന കടലക്കുംസ് ഉണ്ടാക്കിയാലോ. കടലക്കുംസ് എങ്ങനെ തയ്യാറാക്കാമെന്ന് പരിചയപ്പെടുത്തുന്നു എം.പി. മുര്‍ഷിദ, പാമ്പുരുത്തി. 

To advertise here,

ആവശ്യമുള്ള ചേരുവകള്‍: 

വേവിച്ച് പേസ്റ്റ് ആക്കിയ ഒരു കപ്പ് കടലപ്പരിപ്പ്. മുട്ട-അഞ്ച്, പഞ്ചസാര-എട്ട് ടേബിള്‍ സ്പൂണ്‍, ഉപ്പ്-ഒരുനുള്ള്, ഏലക്ക-രണ്ട്, നെയ്യ്-രണ്ട് സ്പൂണ്‍

തയ്യാറാക്കുന്ന വിധം: 

അഞ്ച് മുട്ട, എട്ട് ടേബിള്‍സ്പൂണ്‍ പഞ്ചസാര, ഒരുനുള്ള് ഉപ്പ്, രണ്ട് ഏലക്ക ഇവയെല്ലാം നന്നായി ബീറ്റ് ചെയ്യുക. അതിലേക്ക് പേസ്റ്റ് ആക്കിവെച്ച കടല ചേര്‍ത്ത് ഒന്ന് ബീറ്റ് ചെയ്ത് ഒരുപോലെ മിക്‌സ് ആക്കുക. ചുവടുകട്ടിയുള്ള ഒരു നോണ്‍സ്റ്റിക്ക് പാത്രത്തില്‍ രണ്ടുസ്പൂണ്‍ നെയ്യ് ഒഴിച്ച് ചൂടാക്കിയതിനുശേഷം ഈ മിക്‌സ് അതിലേക്ക് ഒഴിച്ച് ചെറുതീയില്‍ അടച്ച് വേവിക്കുക. 10-15 മിനുട്ട് കഴിഞ്ഞ് ഒരുസ്റ്റിക്ക് ഉപയോഗിച്ച് വേവ് നോക്കുക. സ്റ്റിക്കില്‍ ഒട്ടിപിടിക്കുന്നില്ലെങ്കില്‍ പാകമായെന്ന് ഉറപ്പുവരുത്താം. കുറച്ചു ചൂടാറിയ ശേഷം ഇഷ്ടമുള്ളരീതിയില്‍ മുറിച്ചെടുക്കാം.