നോമ്പുതുറയ്ക്ക് ഇത്തവണ ഒരു വറൈറ്റി സമൂസ തയ്യാറാക്കിയാലോ. ആര്‍ക്കും ഇഷ്ടമാവുന്ന ചിക്കന്‍ ചട്നി സമൂസ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
ആവശ്യമായ ചേരുവകള്‍:
• ചിക്കന്‍ (എല്ലില്ലാതെ) - അര കിലോ
• സവാള - രണ്ടെണ്ണം
• പച്ചമുളക് - ആറെണ്ണം
• ഉപ്പ് - ആവശ്യത്തിന്
• തേങ്ങ - രണ്ടു കപ്പ്
• കറിവേപ്പില- ആവശ്യത്തിന്
• മല്ലിയില - അര കപ്പ്
• പച്ചമാങ്ങ - ഒരെണ്ണം
ഉണ്ടാക്കുന്ന വിധം
ചിക്കന്‍ ഉപ്പിട്ട് വേവിച്ചെടുത്ത ശേഷം പൊടിച്ചെടുക്കുക. മിക്സിയില്‍ സവാള, തേങ്ങ, പച്ചമുളക്, കറിവേപ്പില, മല്ലിയില, ഉപ്പ് എന്നിവ ഒരുമിച്ച് അടിച്ച് ചട്നി പരുവത്തിലാക്കുക. പൊടിച്ചുവെച്ച ചിക്കനുമായി യോജിപ്പിക്കുക. സമൂസ ഷീറ്റില്‍ കോണ്‍ ആയി മടക്കി എണ്ണയില്‍ വറുത്തു കോരുക.
Courtesy- സിന്‍ജു സഫീര്‍, റസീന നൂറുദ്ദീന്‍
Content Highlights: chicken chutney samosa recipe
Published: 25 Feb 2025, 03:10 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented