മനാമ: ബ്ലഡ് ഡോണേഴ്‌സ് കേരള (ബിഡികെ) ബഹ്റൈൻ ബജവ്വ സെവൻ സ്റ്റാറുമായി ചേർന്ന് കിങ് ഹമദ് യൂണിവേഴ്‌സിറ്റി ഹോസ്പ്പിറ്റൽ ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് നടത്തി. പുണ്യമാസമായ റംസാനിൽനടന്ന രാത്രികാല രക്തദാനത്തിൽ 90-ഓളം പേർ രക്തം നൽകി. ബിഡികെ ബഹ്റൈൻ പ്രസിഡന്റ് റോജി ജോൺ, ജനറൽ സെക്രട്ടറി ജിബിൻ ജോയി, ട്രഷറർ സാബു അഗസ്റ്റിൻ, അസിസ്റ്റന്റ് ട്രഷറർ രേഷ്മ ഗിരീഷ്, വൈസ് പ്രസിഡന്റ് സുരേഷ് പുത്തൻവിളയിൽ, എക്‌സിക്യൂട്ടീവ് അംഗങ്ങളായ സുനിൽ മണവളപ്പിൽ, അശ്വിൻ രവീന്ദ്രൻ, സെന്തിൽ കുമാർ, രാജേഷ് പന്മന, മൊയ്തു തിരുവള്ളൂർ, അബ്ദുൽ നാഫി, സലീന റാഫി, വിനീത വിജയൻ, ഫാത്തിമ സഹ്ല എന്നിവരും ബജവ്വ സെവൻസ്റ്റാർ ഭാരവാഹികളും നേതൃത്വം നൽകി.

To advertise here,