ദുബായ്: യുഎഇയിൽ ഈദുൽ ഫിത്തറിനോട് അനുബന്ധിച്ചുള്ള പൊതു അവധിദിവസങ്ങൾ പ്രഖ്യാപിച്ചു. സർക്കാർ മേഖലയിലെ ജീവനക്കാർക്ക് നാല് ദിവസവും സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് മൂന്ന് ദിവസവുമാണ് അവധി. പെരുന്നാൾ അവധി പ്രഖ്യാപിച്ചതോടെ നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കങ്ങളും പ്രവാസികൾ ആരംഭിച്ചു.
യുഎഇ മാനവശേഷി - സ്വദേശിവൽക്കരണ മന്ത്രാലയമാണ് ചെറിയ പെരുന്നാളിനോട് അനുബന്ധിച്ചുള്ള അവധി പ്രഖ്യാപിച്ചത്. ഇതനുസരിച്ച് സർക്കാർ ജീവനക്കാർക്ക് മാർച്ച് 19 വ്യാഴാഴ്ച മുതൽ മാർച്ച് 22 ഞായറാഴ്ച വരെയാണ് അവധി ലഭിക്കുക. നാല് ദിവസത്തെ ഇടവേളയ്ക്ക് ശേഷം മാർച്ച് 23 തിങ്കളാഴ്ച സർക്കാർ ഓഫീസുകളുടെ പ്രവർത്തനം പുനരാരംഭിക്കും.. അതേസമയം, സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് മാർച്ച് 19 വ്യാഴാഴ്ച മുതൽ മാർച്ച് 21 ശനിയാഴ്ച വരെയാണ് പെരുന്നാൾ അവധി. ഞായറാഴ്ച സാധാരണ നിലയിലുള്ള ജോലികൾ പുനരരാംഭിക്കും.
എന്നാൽ ശവ്വാൽ മാസപ്പിറവി കാണാതിരിക്കുകയും റമദാൻ 30 പൂർത്തിയാക്കേണ്ടി വരികയും ചെയ്യുകയാണെങ്കിൽ സ്വകാര്യമേഖലാ ജീവനക്കാർക്കും നാല് ദിവസത്തെ അവധി ലഭിക്കും. ശവ്വാൽ മാസപ്പിറവി നിരീക്ഷിക്കാൻ റമദാൻ 29 ആയ മാർച്ച് 18 ന് ജ്യോതിശാസ്ത്രജ്ഞരും വാനനിരീക്ഷകരും യോഗം ചേരും. അന്ന് മാസപ്പിറവി ദൃശ്യമായാൽ, മാർച്ച് 19നാകും ചെറിയപെരുന്നാൾ. ശവ്വാൽ പിറ ദൃശ്യമായില്ലെങ്കിൽ, റമദാൻ 30 ദിവസം പൂർത്തിയാക്കി മാർച്ച് ഇരുപതിന് ചെറിയ പെരുന്നാൾ ആഘോഷിക്കും. ഞായറാഴ്ച പൊതുവെ വാരാന്ത്യ അവധി ആയതിനാൽ ഫലത്തിൽ, സ്വകാര്യമേഖലയ്ക്കും നാലുദിവസത്തെ അവധിതന്നെയാണ് ലഭിക്കുക.
പെരുന്നാൾ അവധി പ്രഖ്യാപിച്ചതോടെ നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കങ്ങൾ പ്രവാസികൾ ആരംഭിച്ചിട്ടുണ്ട്. ബന്ധുക്കൾക്കൊപ്പം നാട്ടിൽ ചെറിയപെരുന്നാൾ ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് പലരും.
Content Highlights: UAE announces Eid Al Fitr holidays. Government employees get 4 days, private sector employees get 3 days. Plan your celebrations and travel now!
Published: 23 Feb 2026, 06:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented