വളാഞ്ചേരി: അനീതിക്കെതിരെ ധര്‍മയുദ്ധത്തിന്റെ വിജയമായിരുന്നു ബദ്ര്‍ എന്നും ഗുരു കരങ്ങള്‍ക്കു പിന്നില്‍ ദൈവിക സഹായമുണ്ടെന്ന തലമുറകളിലേക്ക് പകരുന്ന പാഠങ്ങള്‍ അതിലടങ്ങിയിട്ടുണ്ടെന്നും സുല്‍ത്താനിയ ഫൗണ്ടേഷന്‍ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബാവ ഉസ്താദ് പറഞ്ഞു. വളാഞ്ചേരി മാവണ്ടിയൂരിലെ ആസ്ഥാനെ സുല്‍ത്താനിയ മജ്ലിസില്‍ നടന്ന ബദ്ര്‍ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

To advertise here,

സുല്‍ത്താനിയ ആത്മീയ മാര്‍ഗവുമായി അഗാധമായി ബന്ധപ്പെട്ടു കിടക്കുകയാണ് ബദ്ര്‍ എന്നും വിശ്വാസിയെ അത് എപ്രകാരം സംസ്‌കരിക്കുന്നുവെന്നും ബാവ ഉസ്താദ് വിശദീകരിച്ചു. പരിപാടിയോടനുബന്ധിച്ച് സുല്‍ത്താനിയ ബദ്ര് കിറ്റ് വിതരണവും അന്നദാനവും ഇഫ്താര്‍ സംഗമവും നടന്നു. ഗുരുവര്യന്‍ ഖദീറുല്ലാഹി സൂഫീ മുഹമ്മദ് യൂസുഫ് സുല്‍ത്താന്റെ ചര്യ പുതുക്കലെന്നോണം എല്ലാ വര്‍ഷവും കിറ്റ് വിതരണം നടത്തിവരുന്നതായി സുല്‍ത്താനിയ ഫൗണ്ടേഷന്‍ വര്‍ക്കിങ് പ്രസിഡന്റ് അബ്ദുല്‍ നാസിര്‍ മഹ്ബൂബി പറഞ്ഞു. 

അര്‍ഹരായ 800 കുടുംബങ്ങളിലേക്ക് ബിരിയാണി അരിയും അവശ്യസാധനങ്ങളും അടങ്ങുന്ന കിറ്റുകളാണ് വിതരണം ചെയ്തത്. ആസ്ഥാനെ സുല്‍ത്താനിയ മജ്ലിസില്‍ വിപുലമായ ഇഫ്താര്‍ സംഗമവും തുടര്‍ന്ന് അന്നദാനവും നടന്നു. പി.സി അബ്ദുല്‍ ജലീല്‍ മഹ്ബൂബി, മുഹമ്മദ് ഹിദായത്തുല്ലാഹ് മഹ്ബൂബി, ഖുബൈബ് മഹ്ബൂബി, അബ്ദുല്‍ മജീദ് ഗുരുക്കള്‍ സംസാരിച്ചു. വി.പി യൂനുസ് മഹ്ബൂബി പ്രാര്‍ത്ഥന നടത്തി.